ദൗത്യം പൂർത്തിയാക്കി,
റോവറിന് പിന്നാലെ  ലാന്‍ഡറിനെയും 
'ഉറക്കി' ഐഎസ്ആർഒ; 22ന് വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷ

ദൗത്യം പൂർത്തിയാക്കി, റോവറിന് പിന്നാലെ ലാന്‍ഡറിനെയും 'ഉറക്കി' ഐഎസ്ആർഒ; 22ന് വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷ

ഇന്ന് രാവിലെ എട്ടോടെ വിക്രം ലാൻഡറിനെ സ്ലീപ് മോഡിലേക്ക് മാറ്റിയതായി ഐഎസ്ആർഒ അറിയിച്ചു

ചന്ദ്രയാൻ -3 ദൗത്യത്തിലെ പ്രഗ്യാൻ റോവറിനുപിന്നാലെ വിക്രം ലാൻഡറിനെയും ഉറക്കി ഐഎസ്ആർഒ. ലാൻഡറിനെ ഇന്ന് രാവിലെ എട്ടോടെ, വിക്രം ലാൻഡറിനെ സ്ലീപ് മോഡിലേക്ക് സജ്ജീകരിച്ചതായി ഐഎസ്ആർഒ അറിയിച്ചു.

വിക്രം ലാൻഡറിനെ സ്ലീപ് മോഡിലേക്ക് മാറ്റുന്നതിന് മുൻപായി അതിലെ ചാസ്തെ, രംഭ-എൽപി, ഇൽസ എന്നീ പേലോഡുകൾ ചന്ദ്രോപരിതലത്തിൽ പുതിയ സ്ഥലത്ത് പരീക്ഷണം നടത്തി. ഇതിൽനിന്നുള്ള വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചു.

പേലോഡുകൾ നിലവിൽ സ്വിച്ച് ഓഫ് മോഡിൽ ആണ്. അതേസമയം, ലാൻഡറിലെ റിസീവറുകൾ പ്രവർത്തനക്ഷമമാണെന്നും ഐഎസ്ആർഒ അറിയിച്ചു.

സൗരോർജ്ജം കുറയുകയും ബാറ്ററി തീരുകയും ചെയ്താൽ വിക്രം ലാൻഡർ പ്രഗ്യാന്റെ റോവറിനൊപ്പം ഉറങ്ങും. ഇവ സെപ്റ്റംബർ 22ഓടെ വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലാൻഡർ വീണ്ടും ഉയർന്നുപൊങ്ങിയതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഐഎസ്ആർഒ എക്സിൽ കുറിച്ചു.

ദൗത്യം പൂർത്തിയാക്കി,
റോവറിന് പിന്നാലെ  ലാന്‍ഡറിനെയും 
'ഉറക്കി' ഐഎസ്ആർഒ; 22ന് വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷ
ദൗത്യം പൂർത്തിയാക്കി റോവർ; 'ഉറങ്ങി'യെന്ന് അറിയിച്ച് ഐഎസ്ആർഒ

ലാൻഡറിനെ നേരത്തെ ലാന്‍ഡ് ചെയ്ത സ്ഥലത്തുനിന്ന് 40 സെന്റീമീറ്ററോളം ഉയര്‍ത്തി 30-40 സെന്റീമീറ്റര്‍ ദൂരെ മാറിയാണ് വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്യിച്ചത്. ഭൂമിയിലേക്ക് പേടകങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിലും മനുഷ്യദൗത്യങ്ങളിലും നിർണായക ചുടുവയ്പാണ് ഇന്നലെ നടന്ന ഈ പരീക്ഷണം.

12 ദിവസം നീണ്ട പര്യവഷേണത്തിനു ശേഷം പ്രഗ്യാന്‍ റോവറിനെ സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് സ്ലീപ് മോഡിലേക്ക് മാറ്റിയതായി ഇന്നലെ ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യുകയും റിസീവർ ഓണാക്കുകയും അടുത്ത സൂര്യോദയത്തിൽ പ്രകാശം സ്വീകരിക്കാൻ സോളാർ പാനലിനെ സജ്ജമാക്കുകയും ചെയ്തു. ഭൂമിയിലെ പതിനാല് ദിനരാത്രങ്ങള്‍ കഴിഞ്ഞ് സെപ്റ്റംബര്‍ 22ന് വീണ്ടും ചന്ദ്രനില്‍ സൂര്യനുദിക്കുമ്പോള്‍ ലാൻഡറിനെപ്പോലെ റോവറിനെയും വീണ്ടും പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.

ദൗത്യം പൂർത്തിയാക്കി,
റോവറിന് പിന്നാലെ  ലാന്‍ഡറിനെയും 
'ഉറക്കി' ഐഎസ്ആർഒ; 22ന് വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷ
വീണ്ടും പറന്നുപൊങ്ങി ചന്ദ്രയാന്‍ ലാന്‍ഡര്‍; മനുഷ്യദൗത്യങ്ങളിലേക്ക് നിര്‍ണായക ചുവടുവയ്പ്

ഒരു ചാന്ദ്രപകൽ കഴിഞ്ഞാൽ ലാൻഡറും റോവറും ഉറങ്ങുമെന്ന് ചന്ദ്രയാൻ-3 വിക്ഷേപണത്തിന് മുൻപ് തന്നെ ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന തരത്തിലാണ് ലാൻഡറും റോവറും സജ്ജമാക്കിയിരിക്കുന്നത്. ഭൂമിയിലെ 14 ദിവസമാണ് ഒരു ചാന്ദ്രപകൽ.

logo
The Fourth
www.thefourthnews.in