ഏഷ്യാകപ്പ് 2023: പാകിസ്താൻ വേദിയാകില്ല; ശ്രീലങ്ക ആതിഥേയത്വം വഹിച്ചേക്കും

ഏഷ്യാകപ്പ് 2023: പാകിസ്താൻ വേദിയാകില്ല; ശ്രീലങ്ക ആതിഥേയത്വം വഹിച്ചേക്കും

പാകിസ്ഥാനില്‍നിന്ന് ഏഷ്യാകപ്പ് മാറ്റിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പിസിബി നേരത്തെ അറിയിച്ചിരുന്നു.

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന 2023 ഏഷ്യാകപ്പ് പാകിസ്ഥാനിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിൽ നിന്ന് ടൂർണമെന്റ് മാറ്റുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ, സർക്കാർ അനുമതിയില്ലാത്തതിനാൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു.

ടൂർമെന്റിന്റെ വേദി സംബന്ധിച്ച്, ഈ മാസം അവസാനത്തോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ നിന്ന് മാറ്റാനുള്ള നീക്കത്തില്‍ ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ബിസിസിഐക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടി നേരിട്ടത്. 

എന്നാൽ, ടൂർണമെന്റിൽ പാകിസ്താൻ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പാകിസ്ഥാനില്‍നിന്ന് ഏഷ്യാകപ്പ് മാറ്റിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പിസിബി നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഹോം ഗ്രൗണ്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കാനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ആ​ഗ്രഹിക്കുന്നത്. പക്ഷേ, ടൂർണമെന്റ് സംബന്ധിച്ച് ഇതിനോടകം തന്നെ എസിസിയിലെ മറ്റ് അംഗരാജ്യങ്ങളിൽ നിന്ന് ബിസിസിഐ പിന്തുണ തേടിയിട്ടുണ്ട്.

ഏഷ്യാകപ്പ് 2023: പാകിസ്താൻ വേദിയാകില്ല; ശ്രീലങ്ക ആതിഥേയത്വം വഹിച്ചേക്കും
''ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യ പാകിസ്താനില്‍ പോകില്ല''

ടൂര്‍ണമെന്റ് കളിക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാലും ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെ ബിസിസിഐയും പിസിബിയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉയർന്നിരുന്നു.

ഇതേതുടർന്ന്, ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബൈയിൽ സംഘടിപ്പിച്ചുകൊണ്ടു ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഒരു ഹൈബ്രിഡ് മോഡലിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ടൂർണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരിൽ നിന്ന് പോലും ആ നിർദ്ദേശത്തിന് യാതൊരു പിന്തുണയും ലഭിച്ചില്ല. കൂടാതെ, യുഎഇയിൽ സെപ്തംബർ മാസം കടുത്ത വേനൽക്കാലവുമായിരിക്കും. സംഭവത്തിന് ഒരു മാസം മുമ്പ് ഗൾഫ് മേഖലയിൽ 50 ഓവർ ടൂർണമെന്റ് കളിക്കാൻ ടീമുകൾക്ക് റിസർവേഷൻ ഉണ്ടായിരുന്നു.

അടുത്തിടെ നടന്ന ഏസിസി അംഗങ്ങളുടെ അനൗപചാരിക യോഗത്തിൽ, ഏഷ്യാകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒമാൻ സമ്മതം മൂളിയെങ്കിലും വ്യവസ്ഥകൾ പാലിച്ച് ശ്രീലങ്കയെ ഒരു ഓപ്ഷനായി പരിഗണിക്കുകയായിരുന്നു. 2018ലെ ഏഷ്യാ കപ്പിന് ദുബായ് ആതിഥേയത്വം വഹിച്ചപ്പോൾ, കളിക്കാർക്ക് അവിടത്തെ സാഹചര്യങ്ങൾ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. ലോകകപ്പ് ഒക്ടോബർ ആദ്യവാരം ആരംഭിക്കാനിരിക്കെ, അതിന് മുന്നെയുളള ഏഷ്യാകപ്പ് ഒരു തയ്യാറെടുപ്പായി കണക്കാക്കുന്ന ടീമുകൾ യുഎഇയെ പൂർണ്ണമായും ഒഴിവാക്കി. കോവിഡിനെ തുടർന്ന്, 2020ലെ ഐപിഎല്ലിന് യുഎ ആതിഥേയത്വം വഹിച്ചിരുന്നു. എന്നാൽ, കടുത്ത വേനൽ കാരണം ആ മത്സരങ്ങൾ പോലും കളിക്കാർക്ക് ബുദ്ധിമുട്ടായിരുന്നു.

ഏഷ്യാ കപ്പ് ശ്രീലങ്ക ആതിഥേയത്വം വഹിക്കുകയാണെങ്കിൽ, സെ്പറ്റംബർ മാസം കൊളംബോയിലെ മഴക്കാലം കൂടി കണക്കിലെടുത്ത് ദാംബുള്ളയും പല്ലേക്കലെയും വേദിയാകും. അതേസമയം, ശ്രീലങ്കയിൽ പാകിസ്താൻ പര്യടനത്തിന് പോകുന്നില്ലെങ്കിൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ പാകിസ്താൻ പങ്കെടുക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. എന്നാൽ, പാകിസ്ഥാൻ ഏഷ്യാ കപ്പിൽ പങ്കെടുത്താൽ, ടൂർണമെന്റ് ആറ് ടീമുകളുടെ മത്സരമായിരിക്കും. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവരെ കൂടാതെ ഇത്തവണ നേപ്പാളും മത്സരത്തിനുളള യോ​ഗ്യത നേടിയിട്ടുണ്ട്. സെപ്തംബർ 2 നും 17 നും ഇടയിലാണ് ടൂർണമെന്റ് നടക്കുക.

ഏഷ്യാകപ്പ് 2023: പാകിസ്താൻ വേദിയാകില്ല; ശ്രീലങ്ക ആതിഥേയത്വം വഹിച്ചേക്കും
പോരാട്ട വീര്യം അടങ്ങാത്ത ശ്രീലങ്ക; ഏഷ്യാ കപ്പില്‍ പാകിസ്താനെ തകര്‍ത്ത് കിരീടം

2022ൽ ടി20 ഫോർമാറ്റിൽ കളിച്ച ശ്രീലങ്കയാണ് ഏഷ്യാകപ്പിലെ നിലവിലെ ചാമ്പ്യന്മാർ. 2018ലാണ് അവസാനമായി 50 ഓവർ ഫോർമാറ്റിൽ ടൂർണമെന്റ് നടന്നത്. ദുബായിൽ നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യന്മാരായി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in