വിരാട് കോഹ്ലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ്?; സന്തോഷവാര്‍ത്ത ഉടനെന്ന് ദേശീയ മാധ്യമം

വിരാട് കോഹ്ലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ്?; സന്തോഷവാര്‍ത്ത ഉടനെന്ന് ദേശീയ മാധ്യമം

2017 ൽ വിവാഹിതരായ ദമ്പതികൾക്ക് വാമിക എന്നൊരു മകളുണ്ട്

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയും അവരുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നതായി റിപ്പോർട്ട്. എന്നാൽ, താരദമ്പതികൾ ഇതുവരെയും ഇക്കാര്യം പുറത്തു പറഞ്ഞിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണത്തിനായി ആരാധകരും പ്രേക്ഷകരും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഹിന്ദുസ്ഥാൻ ടൈംസാണ് ഇരുവർക്കും ആശംസകൾ നേർന്നു കൊണ്ടാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഉടൻ തന്നെ ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നാണ് റിപ്പോർട്ടിൽ പരമാർശിക്കുന്നത്. ദമ്പതികൾക്ക് വാമിക എന്നൊരു മകളുണ്ട്‌. 2021 ജനുവരിയിൽ ജനിച്ച വാമികയുടെ വരവ് ഇരുവരും ഇൻസ്റ്റാ​ഗ്രാമിലൂടെ അറിയിച്ചിരുന്നു.

വിരാട് കോഹ്ലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ്?; സന്തോഷവാര്‍ത്ത ഉടനെന്ന് ദേശീയ മാധ്യമം
ലോകകപ്പ് ടീമിൽ അഴിച്ചു പണി; അശ്വിൻ അകത്ത് അക്‌സർ പട്ടേൽ പുറത്ത്

ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ക്യൂട്ട് കപ്പിള്‍സാണ് അനുഷ്‌കയും കോലിയും. അടുത്തിടെ ഇരുവരെയും മുംബൈയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ കണ്ടതാണ് അനുഷ്ക വീണ്ടും ​ഗർഭിണിയാണെന്നുളള വാർത്തകൾ പ്രചരിക്കാൻ ഇടയായിരിക്കുന്നത്. നിലവിൽ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ് അനുഷ്ക. കൂടാതെ, ലോകകപ്പുമായി ബന്ധപ്പെട്ടുളള വിരാടിനൊപ്പമുളള യാത്രകളും താരം ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ക്ലിനിക്കിൽ വച്ച് കണ്ട ആരാധകരോട് ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തുമെന്ന് വാ​ഗ്ദാനം ചെയ്തിരുന്നു.

മകൾ വാമികയുടെ ജനനം മുതൽ അനുഷ്‌ക ശർമ്മയും വിരാട് കോഹ്‌ലിയും മകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിൽ താത്പര്യം കാണിച്ചിരുന്നില്ല. സ്വയം തീരുമാനം എടുക്കാൻ പ്രായമാകുന്പോൾ അവളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെങ്കിൽ സ്വയം തീരുമാനിക്കാമെന്നാണ് കോഹ്ലി ഇതുസംബന്ധിച്ച് പറഞ്ഞിരുന്നത്. അതുവരെ മകളുടെ സ്വകാര്യത സംരക്ഷിക്കാൻ ഇരുവരും തീരുമാനിച്ചതായും നേരത്തെ കോഹ്‌ലി വ്യക്തമാക്കിയിരുന്നു.

വിരാട് കോഹ്ലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ്?; സന്തോഷവാര്‍ത്ത ഉടനെന്ന് ദേശീയ മാധ്യമം
കാര്യവട്ടത്ത് മഴക്കളി; ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലെ ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതം പ്രമേയമാകുന്ന ചക്ദാ എക്‌സ്പ്രസ് എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ അനുഷ്ക പൂർത്തിയാക്കിയായിരുന്നു. വാമികയ്ക്ക് ജന്മം നൽകിയതിന് ശേഷമുള്ള അനുഷ്കയും ആദ്യ പ്രോജക്ട് കൂടിയായിരുന്നു ഈ ചിത്രം. അമ്മയായതിനു ശേഷമുളള ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അനുഷ്ക തുറന്നു പറഞ്ഞിരുന്നു. മാതൃത്വം തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നും കൂടുതൽ ആത്മവിശ്വാസമുള്ള വ്യക്തിയാക്കി തന്നെ മാറ്റിയെന്നുമായിരുന്നു അനുഷ്കയുടെ തുറന്നു പറച്ചിൽ. കുഞ്ഞുങ്ങളുമായി ഒരു ആത്മബന്ധം പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അനുഷ്ക വ്യക്തമാക്കിയിരുന്നു.

വിരാട് കോഹ്ലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞ്?; സന്തോഷവാര്‍ത്ത ഉടനെന്ന് ദേശീയ മാധ്യമം
ഷഹീനും സ്റ്റാര്‍ക്കും മാത്രമല്ല; ലോകകപ്പില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ഈ ഇടംകൈയ്യന്മാരും

ബോളിവുഡിലെ സൂപ്പര്‍ നായികമാരിലൊരാളായിരുന്ന അനുഷ്‌ക ശര്‍മയെ പ്രണയിച്ചാണ് കോഹ്ലി വിവാഹം ചെയ്തത്. ഇരുവരും ചേര്‍ന്ന് പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കെത്തിയത്. 2017 ഡിസംബർ 11 ന് ഇറ്റലിയിൽ വെച്ചാണ് ഇവർ വിവാഹിതരായത്.

logo
The Fourth
www.thefourthnews.in