മൈറ്റി ഓസിസ്; കാലത്തിനും ക്രിക്കറ്റിനും കീഴടക്കാനാകാത്ത ടീം

മൈറ്റി ഓസിസ്; കാലത്തിനും ക്രിക്കറ്റിനും കീഴടക്കാനാകാത്ത ടീം

ചരിത്രത്തില്‍ ഇതുവരെ നടന്നത് 13 ഏകദിന ലോകകപ്പുകളാണ്. എട്ട് തവണയും ഓസ്ട്രേലിയയുടെ സാന്നിധ്യം ഫൈനലിലുണ്ടായിരുന്നു

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റു തുടങ്ങി. പുതുതലമുറ കംഗാരുപ്പടയെ നോക്കി ചിരിച്ചു, പക്ഷേ ഓസീസ് താരങ്ങളുടെ ബാറ്റിന്റെ ചൂടും പന്തിലെ തീയുമറിഞ്ഞവർ അപ്പോഴും ഭയന്നു. കാരണം ആ പേരാണ്. കാലത്തിനനുസരിച്ച് ക്രിക്കറ്റ് മാറ്റങ്ങള്‍ക്ക് വിധേയമായപ്പോഴും എതിരാളികളോടുള്ള സമീപനം കളത്തില്‍ തിരുത്താന്‍ തയാറാകാത്ത മഞ്ഞക്കുപ്പായധാരികളെ ലോകം ഒരേസ്വരത്തില്‍ വിളിച്ച പേര്, മൈറ്റി ഓസിസ്.

ചരിത്രത്തില്‍ ഇതുവരെ നടന്നത് 13 ഏകദിന ലോകകപ്പുകളാണ്. എട്ട് തവണയും ഓസ്ട്രേലിയയുടെ സാന്നിധ്യം ഫൈനലിലുണ്ടായിരുന്നു. കപ്പുയർത്താന്‍ സാധിച്ചത് അഞ്ച് പ്രാവശ്യം. മറ്റൊരു രാജ്യത്തിനും സമീപത്തുപോലും എത്താന്‍ കഴിയാത്തത്ര ഉയരത്തിലാണ് ലോകകപ്പ് ചരിത്രത്തില്‍ ഓസ്ട്രേലിയയുടെ സ്ഥാനം. അട്ടിമറികളിലൂടെയും പലരും പറയുന്ന 'ഭാഗ്യത്തിന്റെ' അകമ്പടിയോടെയുമല്ല, സർവാധിപത്യത്തോടെ തന്നെയായിരുന്നു അഞ്ച് കിരീടത്തിലും ഓസ്ട്രേലിയ കൈതൊട്ടത്.

മൈറ്റി ഓസിസ്; കാലത്തിനും ക്രിക്കറ്റിനും കീഴടക്കാനാകാത്ത ടീം
നൂറില്‍ നൂറ് നേടാന്‍ കോഹ്ലി; ട്വന്റി ട്വന്റിക്ക് വഴിമാറുന്ന കാലവും ചരിത്രത്തിലേക്കുള്ള ദൂരവും

പ്രഥമ ഏകദിന ലോകകപ്പില്‍ തുടങ്ങിയതാണ് ഓസ്ട്രേലിയയുടെ പോരാട്ടവീര്യത്തിന്റെ കഥ. എട്ട് ടീമുകള്‍ മാറ്റുരച്ച ടൂർണമെന്റിലെ കലാശപ്പോരിലെത്തി നിന്നത് വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും. ഗ്രൂപ്പ് ഘട്ടത്തില്‍ വിന്‍ഡീസിന് മുന്നില്‍ അനായാസം കീഴടങ്ങിയ ഓസീസിനെയായിരുന്നില്ല ഫൈനലില്‍ കണ്ടത്. 59-ാം ഓവർ വരെ പൊരുതിയ ഓസ്ട്രേലിയയും കിരീടവും തമ്മിലുള്ള ദൂരം 17 റണ്‍സ് മാത്രമായിരുന്നു.

1979, 1983 ലോകകപ്പുകളില്‍ പ്രാഥമിക ഘട്ടം കടക്കാനാകാത്ത ഓസ്ട്രേലിയ 1987-ല്‍ അലന്‍ ബോർഡറിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യയിലെത്തി തങ്ങളുടെ കന്നിക്കിരീടം നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെട്ടത് ഇന്ത്യയോട് മാത്രം, ഫൈനല്‍ വരെയുള്ള ഓസ്ട്രേലിയയുടെ കുതിപ്പ് അനായാസമായിരുന്നു. എന്നാല്‍ ഫൈനലില്‍ കൈവിട്ട് പോകുമെന്ന് തോന്നിച്ച മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിനു കീഴ്പ്പെടുത്തി.

മൈറ്റി ഓസിസ്; കാലത്തിനും ക്രിക്കറ്റിനും കീഴടക്കാനാകാത്ത ടീം
സോഷ്യലിടങ്ങള്‍ കീഴടക്കി 'മെഡല്‍ തന്ത്രം'; കളത്തിലും പുറത്തും ഇന്ത്യയ്ക്ക് ബ്ലോക്ക്ബസ്റ്റർ റിസള്‍ട്ട്

87 ആവർത്തിക്കാന്‍ 92-ല്‍ അലന്‍ ബോർഡറിന്റെ സംഘത്തിനായില്ല. 96-ല്‍ ലോകകപ്പിലെ രണ്ടാം ഹാർട്ട്ബ്രേക്ക് ഓസ്ട്രേലിയ നേരിട്ടു. ഫൈനലില്‍ ശ്രീലങ്കയുടെ മികവിന് മുന്നിലായിരുന്നു പരാജയം. പക്ഷേ, പിന്നീട് ക്രിക്കറ്റ് ലോകകപ്പില്‍ നടന്നതൊക്കെ യാഥാർത്ഥ്യമാണോയെന്നു സംശയം തോന്നിപ്പോകും.

തുടക്കം 1999-ലായിരുന്നു. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ലോകകപ്പിന്റെ സെമിയിലെത്തിയത് ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയ മൂന്ന് ജയവുമായാണ്. 99-ലെ സെമിയിലായിരുന്നു ക്രിക്കറ്റിലെ ഏറ്റവും നാടകീയ മുഹൂർത്തം ജനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെമിയില്‍ അവിശ്വസനീയമായ മത്സരം.

ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തിയ മത്സരത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ വിജയമായിരുന്നു ഓസ്ട്രേലിയക്ക് തുണയായത്. അന്നത്തെ റണ്ണൌട്ടും ദക്ഷിണാഫ്രിക്ക കൈവിട്ട ക്യാച്ചുമൊക്കെ ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസിനെ വേട്ടയാടുന്നുണ്ടാകണം. ഫൈനലില്‍ പാകിസ്താനെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു സ്റ്റീവ് വോയുടേയും സംഘത്തിന്റേയും കിരീടനേട്ടം.

മൈറ്റി ഓസിസ്; കാലത്തിനും ക്രിക്കറ്റിനും കീഴടക്കാനാകാത്ത ടീം
'ദ ഗ്രേറ്റ് ഇന്ത്യന്‍ പേസേഴ്സ്'; ലോകകപ്പ് നേട്ടങ്ങള്‍ക്ക് പിന്നിലെ വജ്രായുധം

2003, 2007 ലോകകപ്പുകള്‍ ഓസ്ട്രേലിയക്ക് Cake walk ആയിരുന്നു. ഒരു മത്സരത്തിലും പരാജയമറിയാതെയായിരുന്നു രണ്ട് ലോകകപ്പുകളിലും കിരീടം നേടിയത്. 2003-ല്‍ ഇന്ത്യയേും 2007-ല്‍ ശ്രീലങ്കയേയുമായിരുന്നു ഫൈനലില്‍ തോല്‍പ്പിച്ചത്.

റിക്കി പോണ്ടിങ്ങിന്റെ നേതൃപാടവത്തിന് പകരം വയ്ക്കാന്‍ ആളില്ലെന്ന് കൂടി തെളിഞ്ഞ ലോകകപ്പായിരുന്നു രണ്ടും. ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത്, മാത്യു ഹെയ്ഡന്‍, ഷോണ്‍ ടെയ്‌റ്റ്, ആദം ഗില്‍ക്രിസ്റ്റ്.. തുടങ്ങിയവരടങ്ങിയ പോണ്ടിങ് സംഘത്തെ പില്‍ക്കാലം വാഴ്ത്തിയത് 'ഇന്‍വിന്‍സിബിള്‍സ്' എന്നായിരുന്നു, അജയ്യർ.

2015-ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിലായിരുന്നു പിന്നീട് ഓസ്ട്രേലിയ കിരീടം ഉയർത്തിയത്. അന്നും ഓസീസിന് മുന്നില്‍ കാര്യമായ വെല്ലുവിളിയുണ്ടായില്ല. ഫൈനലില്‍ ന്യൂസിലന്‍ഡിനെ കേവലം 183 റണ്‍സില്‍ ചുരുട്ടിക്കെട്ടിയായിരുന്നു അഞ്ചാം കിരീടം ട്രോഫി ക്യാബിനില്‍ മൈക്കല്‍ ക്ലാർക്ക് എത്തിച്ചത്. തന്റെ അവസാന ലോകകപ്പ് അവിസ്മരണീയമായി അവസാനിപ്പിക്കാനും ക്ലാർക്കിനായി.

മൈറ്റി ഓസിസ്; കാലത്തിനും ക്രിക്കറ്റിനും കീഴടക്കാനാകാത്ത ടീം
തീവ്രദേശീയവാദികളേയും ആത്മഹത്യയേയും അതിജീവിച്ച ഷമി; ലോകകപ്പിലെ ഇന്ത്യയുടെ പേസ് മാന്ത്രികന്‍

ഒരു ലോകകപ്പിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ഫൈനലില്‍ ഓസ്ട്രേലിയ എത്തിയിരിക്കുന്നു. എതിരാളികള്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഇന്ത്യ. മൈറ്റി ഓസിസ് അവതരിച്ചാല്‍ ഫലം എന്താകുമെന്ന് ചരിത്രമറിയുന്നവർക്ക് ഊഹിക്കാവുന്നതെയുള്ളു.

logo
The Fourth
www.thefourthnews.in