ക്രിക്കറ്റും ഭൗതിക ശാസ്ത്രവും

ക്രിക്കറ്റും ഭൗതിക ശാസ്ത്രവും

കാലം മാറി കഥ മാറി. ക്രിക്കറ്റിന്റെ വിധി നിർണയങ്ങളിലേക്കു ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ കടന്നു കയറി. വിധി നിർണയങ്ങളും സംവിധാനങ്ങളും കൂടുതൽ സുതാര്യമായിക്കൊണ്ട് ജനകീയമായി

വീണ്ടും ഒരു ഐ പി എൽ കാലം വന്നെത്തി. ഇന്ത്യയിലെ ഒത്തിരി നവ ക്രിക്കറ്റര്‍മാരെ സംഭാവന ചെയ്യുന്നതിൽ ഈ ക്രിക്കറ്റ് മാമാങ്കം പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വളരെ  വലുതാണ് . ഇന്ത്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരവേളയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിൽ ശതകങ്ങളുടെ ലോക റെക്കോർഡുള്ള  സച്ചിൻ ടെണ്ടുൽക്കറെ മറികടന്നപ്പോൾ എങ്ങും ആഘോഷങ്ങളും വാഴ്ത്തും പാട്ടുകളുമായിരുന്നു. ക്രിക്കറ്റ് ആസ്വാദകർ ഇരുപക്ഷങ്ങളിലായി നിലയുറപ്പിച്ച്  ടെണ്ടുൽക്കറിന് വേണ്ടിയും വിരാട് കോഹ്‌ലിക്ക് വേണ്ടിയും വാദപ്രതിവാദങ്ങൾ നടത്തി.

ടെണ്ടുൽക്കറിനെ ഇകഴ്ത്തി കോഹ്ലിയെ പുകഴ്ത്തിയവർ ഒരു കാര്യം ശ്രദ്ധിച്ചില്ല. ക്രിക്കറ്റും അതിന്റെ സംവിധാനങ്ങളും ആധുനിക വത്കരണത്തിന് വിധേയമായതിനു  ശേഷം  അഥവാ തെറ്റുകൾ അന്യം നിന്നതിനു ശേഷമാണ് വിരാട് കോഹ്‌ലിക്ക് റെക്കോർഡിലേക്കുള്ള യാത്ര പൂർത്തീകരിക്കാനായത്. എന്നാൽ ടെണ്ടുൽക്കർ ആവട്ടെ നിരവധി തവണ അമ്പയറിങ് പിഴവുകൾ റൺ ഔട്ട്, എൽ ബി ഡബ്ല്യൂ, കീപ്പർ ക്യാച്ച് എന്നിവയിലൂടെ  പുറത്താകലിന് വിധേയമായിട്ടുണ്ട്.

ടെണ്ടുൽക്കർ മാത്രമല്ല ആ കാലഘട്ടത്തിലെ ലോകത്തിലെ പല കളിക്കാരും അതിനു മുൻപുള്ള കളിക്കാരും അമ്പയറിങ് പിഴവ് മൂലം റെക്കോർഡുകൾക്കു അരികിലെത്താൻ കഴിയാതെ ഇന്നിങ്‌സുകൾ അവസാനിപ്പിക്കേണ്ടതായി  വന്നിട്ടുണ്ട്. 1992 ൽ  റീപ്ലേ ആകുന്ന മൂന്നാം അമ്പയർ സംവിധാനം നിലവിൽ വന്നപ്പോൾ ലോകത്ത്‌ തന്നെ  ഏക ദിനത്തിൽ മൂന്നാം അംപയറുകളുടെ തീരുമാനത്തിൽ  പുറത്തായ ആദ്യ ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു എന്നത് മറ്റൊരു അപൂർവതയാണ്.

ടെണ്ടുൽക്കർ മാത്രമല്ല ആ കാലഘട്ടത്തിലെ ലോകത്തിലെ പല കളിക്കാരും അതിനു മുൻപുള്ള കളിക്കാരും അമ്പയറിങ് പിഴവ് മൂലം റെക്കോർഡുകൾക്കു അരികിലെത്താൻ കഴിയാതെ ഇന്നിങ്‌സുകൾ അവസാനിപ്പിക്കേണ്ടി  വന്നിട്ടുണ്ട്

കാലം മാറി കഥ മാറി. മേൽപറഞ്ഞ ക്രിക്കറ്റിന്റെ വിധി നിർണയങ്ങളിലേക്കു  ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ കടന്നു കയറി. വിധി നിർണയങ്ങളും സംവിധാനങ്ങളും കൂടുതൽ സുതാര്യമായിക്കൊണ്ട് ജനകീയമായി. നിരവധി നൂതന സാങ്കേതിക സംവിധാനങ്ങൾ നിലവിൽ വന്നു. ക്രിക്കറ്റിനെ, ക്രിക്കറ്റ് മത്സരത്തിന്റെ ഗതികളെ, ഗ്രൗണ്ട് അമ്പയർ തീരുമാനങ്ങളെ അനുനിമിഷം പരിശോധിക്കാനുള്ള സാങ്കേതിക മികവ് ക്രിക്കറ്റിലേക്ക്  ചാർത്തപ്പെട്ടു.

ഇപ്പോൾ ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട സാങ്കേതിക കാര്യങ്ങൾ നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം. ഗ്രൗണ്ടിലുള്ള മെയിൻ അമ്പയറുടെയും , ലെഗ് അമ്പയറുടേയും തീരുമാനങ്ങൾ പുനഃപരിശോധിക്കുന്ന സംവിധാനമാണ് ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡി ആർ എസ് ). ഈ  ഭാഗമായി നിരവധി ചെറു സാകേതിക ഘടകങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടവ ഇവയാണ്:

1)   ഹാക്ക് ഐ (HAWK  Eye)  

2 ) അൾട്രാ എഡ്ജ്

3 ) റഡാർ സ്പീഡ് ഗൺ

4 ) സെൻസർ ബെയ്‌ൽസ്

5 ) ഹോട്ട് സ്പോട്

6 ) സ്മാർട്ട് ബൗൾസ്

7 ) അൾട്രാ മോഷൻ ക്യാമറ

 ഹാക്ക് ഐ

ഗ്രൗണ്ട്  അമ്പയർമാരായ ഫീൽഡ് അമ്പയറും ലെഗ് അമ്പയറും ബാറ്റസ്മാന്റെയോ ബൗളറിന്റെയോ സംശയത്തിന്റെ അടിസ്ഥാനത്തിൽ പുനഃ പരിശോധിക്കുന്ന സാങ്കേതിക വിദ്യയാണ് DRS. ഈ റിവ്യൂ സിസ്റ്റത്തിന്റെ ഭാഗമാണ് ക്രിക്കറ്റിന്റെ വ്യത്യസ്ത മേഖലകൾ തരം  തിരിച് മേൽപറഞ്ഞ സാങ്കേതിക സംവിധാനങ്ങൾ മൂന്നാം അമ്പയർ ഉപയോഗിക്കുന്നത്. അതിൽ പരമ പ്രധാനമാണ് ഹാക്ക് ഐ.

ഒരു ബൗളർ എറിയുന്ന പന്തിന്റെ പാത, ഗതിവിഗതികൾ എന്നിവ ത്രിമാന രീതിയിൽ പ്രവചിക്കുന്ന സംവിധാനമാണ് HWAK Eye. ഒരു ബൗളർ എറിഞ്ഞ പന്ത് ഏതു ദിശയിലേക്കാണ് പോകുന്നത്. എവിടെ പിച്ചു  ചെയ്യുന്നു, ബൗൺസർ സാധ്യതകൾ  ഉണ്ടോ, ഓഫ് സൈഡിലേക്കാണോ ലെഗ് സൈഡിലേക്കാണോ അതോ വിക്കറ്റിന്റെ ദിശയിലേക്കാണെങ്കിൽ ഏതു സ്റ്റമ്പിന്റെ അടുത്തേക്കാണ് പ്രയാണം ( ഓഫ് സ്റ്റമ്പ് , മിഡിൽ സ്റ്റമ്പ് ,ലെഗ് സ്റ്റമ്പ്). ബാറ്സ്മാൻറെ ബാറ്റിൽ പന്ത് കൊണ്ടില്ലായിരുന്നെങ്കിൽ പന്ത് എങ്ങോട്ട് പോകും, അത് വിക്കറ്റിന് ലക്ഷ്യമാക്കി നീങ്ങുമായിരുന്നോ അഥവാ കാലിൽ കൊണ്ടാൽ അത് വിക്കറ്റിന് സമാന്തരമാണോ എന്നിവ പരിശോധിക്കുകയും അതെ തുടർന്ന് ലെഗ് ബിഫോർ വിക്കറ്റ് നിർണയിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നതിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.

HAWK  Eye യുടെ സാങ്കേതിക വിദ്യയെ നമുക്കിങ്ങനെ സംഗ്രഹിക്കാം. വൃത്താകൃതിയിലുള്ള ഒരു ഗ്രൗണ്ടിന്റെ വശങ്ങളിലായി ഏകദേശം പത്തോളം ഹൈ റെസൊല്യൂഷൻ ത്രിമാന  ക്യാമറകൾ സ്ഥാപിക്കുന്നു. സാധാരണ ക്യാമറകളിൽ  ഒരു സെക്കൻഡിൽ 25  മുതൽ 30 വരെയുള്ള ഫ്രെയിമുകൾ ഒപ്പിയെടുക്കുമെങ്കിൽ ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന ഈ  ക്യാമറകൾ ഏകദേശം മുന്നൂറോളം ഫ്രെയിമുകൾ ഒപ്പിയെടുക്കും. ഇത് പന്തിന്റെ ചിത്രങ്ങളുടെ പിക്സലുകളുമായി സംയോജിപ്പിക്കും. പിന്നീട് ഇതിനെ ത്രിമാന രീതിയിൽ ഒരു സോഫ്റ്റ്വെയറിന്റെ സഹായത്തോടുകൂടി ചിത്രങ്ങൾ കൂട്ടിച്ചേർത്തു മോഷൻ വീഡിയോകളാക്കും . എന്നിട്ടു  വിവിധ ക്യാമറകൾ  ഉൾക്കൊള്ളിച്ചു കൊണ്ട്  കമ്പ്യൂട്ടർ മാതൃകകളുടെ സഹായത്തോടെ പന്തിന്റെ പ്രയാണ രീതികളെയും വൈവിധ്യങ്ങളെയും ഗതികളെയും കൃത്യമായി അടയാളപ്പെടുത്തും.

ഭൗതിക ശാസ്ത്രത്തിലുള്ള  വിവിധ സൂത്രവാക്യങ്ങളും സാമാന്യ വാക്യങ്ങളും അടിസ്ഥാന ശാസ്ത്രവും സംയോജിപ്പിച്ചു   കൊണ്ട്   സാങ്കേതിക വിദ്യ ഉപയോഗിച്ച് പന്തിന്റെ വേഗത, ദിശ എന്നിവയെപ്പറ്റി കൃത്യമായി മനസ്സിലാക്കും. ഇത് വിവിധ തലത്തിലുള്ള വിശകലനങ്ങളിലേക്കു എത്താൻ  ക്രിക്കറ്റ് നിരൂപകരെ സഹായിക്കുന്നു. ക്യാമറയിൽ നിന്നുള്ള വിവരങ്ങളും.

പന്തിന്റെ ചിത്രവിശേഷങ്ങളും ചേർക്കുമ്പോഴാണ് ഇത് പരിപൂർണമാകുന്നത്. ക്രിക്കറ്റിന്റെ വിവിധ ട്രെയിനിങ്ങുകൾക്കും ബാറ്സ്മാന്മാർക്ക് ബൗളർമാരെ കൂടുതൽ അപഗ്രഥിച്ചു മനസ്സിലാക്കി പഠിക്കുവാനും ഈ സാങ്കേതിക വിദ്യ ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ഇത്തരം സാങ്കേതിക വിദ്യകൾ നിലവിൽ വന്നതോടെ കാണികൾക്കും ക്രിക്കറ്റ് ആസ്വാദകർക്കും നേരിട്ട് വിശകലനങ്ങൾ നടത്തുവാനും ഇത് സഹായകരമാണ്.

അൾട്രാ എഡ്‌ജ്‌  ഡിറ്റക്ഷൻ

ഒരു ബൗളർ എറിയുന്ന പന്ത് ബാറ്സ്മാൻറെ ബാറ്റിൽ തട്ടിയോ  അതോ കാലിലോ പാഡിലോ തട്ടിയോ  എന്ന്  മനസ്സിലാക്കാനാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. 1998 ൽ പുറത്തിറങ്ങിയ സ്നിക്കോ മീറ്റർ ആണ് ഇതിന്റെ ആദ്യ രൂപം. ക്രിക്കറ്റ് സ്റ്റമ്പ്സിന്റെ ഇടയിലായി മികച്ച മൈക്രോഫോണുകൾ സ്ഥാപിക്കുകയും ആ മൈക്രോഫോണുകൾ ബോൾ വരുമ്പോഴുള്ള ശബ്ദങ്ങളെയും അതിനു മുൻപേയുള്ള ശബ്ദങ്ങളെയും മനസ്സിലാക്കി  വൈദ്യുത തരംഗമാക്കി  പരിവർത്തനം ചെയ്താണ് വിശകലനം നടത്തുന്നത്. പന്ത് വന്നു  ഇടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെ കളിക്കളത്തിലെ പരിസ്ഥിതിയിലുള്ള ശബ്ദങ്ങളിൽ നിന്ന് വേർതിരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ക്യാമറകളിൽ നിന്ന് എടുത്ത വീഡിയോകളും ഈ ശബ്ദതാരങ്ങളുമായി തുലനം  ചെയ്താണ് അന്തിമ വിധി നിർണയിക്കുന്നത്.

റഡാർ സ്പീഡ് ഗൺ

സ്പീഡ് ചെക്ക് റഡാർ, എന്നാണ് ഇതിൻറെ മറ്റൊരു പേര്  പന്തിന്റെ വേഗതയുടെ കൃത്യമായ, തത്സമയ അളവുകൾ നൽകിക്കൊണ്ട്  ഈ  സാങ്കേതിക വിദ്യ ക്രിക്കറ്റ് ഗെയിമിൽ വിപ്ലവം സൃഷ്ടിച്ചു. പന്തിന്റെ റിലീസ് വേഗതയുടെ വിശകലനം നൽകി കൊണ്ട് കളിക്കാർ, പരിശീലകർ, കാണികൾ എന്നിവർക്ക് ക്രിക്കറ്റ് ചലനാത്മകതയെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താനുള്ള സംവിധാനം കൂടിയാണിത്. സ്പീഡ് റഡാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ അടിസ്ഥാനം ഭൗതിക ശാസ്ത്രത്തിലെ  ഡോപ്ലർ ഇഫക്റ്റാണ്. സ്രോതസ്സിന്റെയും നിരീക്ഷകന്റെയും ആപേക്ഷിക ചലനം തരംഗങ്ങളുടെ ആവൃത്തിയിൽ മാറ്റം വരുത്തുമ്പോൾ ഈ പ്രതിഭാസം സംഭവിക്കുന്നു.

ക്രിക്കറ്റ് കളിയിൽ, ബൗളറുടെ കയ്യിൽ നിന്നും ചലിക്കുന്ന ക്രിക്കറ്റ് പന്ത് ഉറവിടമായും, റഡാർ ഗൺ നിരീക്ഷകനായും പ്രവർത്തിക്കുന്നു. റഡാർ സംവിധാനത്തിൽ തിരിച്ചു ലഭിക്കുന്ന ഈ ഫ്രീക്വൻസി ഷിഫ്റ്റിനെ മുമ്പ് പുറത്തുവിട്ട തരംഗാവൃത്തിയുമായി താരതമ്യപ്പെടുത്തി പന്തിന്റെ വേഗത കൃത്യമായി നിർണ്ണയിക്കാനാകും. റഡാർ ഗണ്ണും റിസീവറും സ്പീഡ് ചെക്ക് റഡാറിൻ്റെ രണ്ട് പ്രധാന ഭാഗങ്ങളാണ്. റഡാർ ഗൺ റേഡിയോ തരംഗങ്ങൾ പന്തിലൂടെ ഉയർത്തുന്നു , റിസീവർ അവ തിരിച്ചെടുത്തു വേഗത നിർണ്ണയിക്കുന്നു.

ചലിക്കുന്ന വസ്തുവിന്റെ നിരീക്ഷണവുമായി ബന്ധപ്പെട്ട് കൃത്യമായ ലക്ഷ്യം തിരിച്ചറിയലിനായി ഇത് ഡോപ്ലർ ഷിഫ്റ്റഡ് റഡാർ ഉപയോഗിക്കുന്നു. ബൗളറുടെ കൈയിൽ നിന്ന് പന്ത് കൈമാറുമ്പോൾ, റഡാർ ഗൺ ഒരു റേഡിയോ സിഗ്നൽ അയയ്‌ക്കുകയും ലക്ഷ്യ വസ്തുവിൽ നിന്ന് കുതിച്ചുയരുമ്പോൾ അതേ സിഗ്നൽ തിരികെ ലഭിക്കുകയും ചെയ്യുന്നു. പന്ത് ചലനത്തിലായതിനാൽ, തിരികെ വരുമ്പോൾ ലഭിക്കുന്ന റേഡിയോ തരംഗങ്ങളുടെ ആവൃത്തി വ്യത്യസ്തമായിരിക്കും, ആ വ്യത്യാസത്തിൽ നിന്ന് റഡാർ സ്പീഡ് ഗൺ വസ്തുവിന്റെ വേഗത കണക്കാക്കുന്നു.

ക്രിക്കറ്റും ഭൗതിക ശാസ്ത്രവും
എട്ട് ഒഴിവുകള്‍ നികത്തണം! ഐപിഎല്ലിലേക്ക് ഉറ്റുനോക്കി ടീം ഇന്ത്യ

സെൻസർ  ബെയ്‌ൽസ്‌

മൂന്നു സ്റ്റമ്പുകളുടെ ഇടയിലായി ഇരിക്കുന്ന തലപ്പാവുകളെയാണ് ബെയിൽസ് എന്ന് പറയുന്നത്. ഒരു ബെയിലിനു രണ്ടു വശങ്ങളുണ്ട്. രണ്ടു വശങ്ങൾ ഒരു വസ്തുവിൽ തട്ടി നിൽക്കുമ്പോൾ എല്‍ഇഡി ബൾബുകൾ ഡിജിറ്റലിലോ സ്റ്റേറ്റിൽ ആയിരിക്കും. എന്നാൽ ബെയിലുകൾ സ്റ്റമ്പുകളുമായുള്ള സ്പർശനം ഇല്ലാതായി വായുവിലാകുമ്പോൾ  ഡിജിറ്റലി ഹൈ സ്റ്റേറ്റിലേക്ക് എല്‍ഇഡി ബൾബുകൾ എത്തുന്നു. അപ്പോൾ എല്‍ഇഡി ബൾബുകൾ കത്തുകയും വിക്കറ്റ് വീണെന്ന് കാണികൾക്കും ക്രിക്കറ്റ് ആസ്വാദകർക്കും മനസ്സിലാകുകയും ചെയ്യുന്നു.

ക്രിക്കറ്റിലുണ്ടാകുന്ന അനാവശ്യ വിവാദങ്ങൾ   ഇതുവഴി പരിഹരിക്കാൻ കഴിയും. അതുപോലെ തന്നെ ഇപ്പോൾ സ്റ്റമ്പ് സെന്സറുകളുമുണ്ട് . മൂന്ന് സ്റ്റമ്പുകളിൽ അല്ലെങ്കിൽ അതിലേതെങ്കിലുമൊന്നിൽ എന്തെങ്കിലും വന്നു ചെറുതായി ഒന്ന് തട്ടിയാൽ , അഥവാ അനക്കം സംഭവിച്ചാൽ ഡിജിറ്റലി ഹൈ ആകുകയും എൽ ഈ ഡി ബൾബുകൾ പ്രകാശിക്കുകയും ചെയ്യും . പണ്ട് പല മത്സരങ്ങളിലും  ബെയിൽ വീഴാത്തതുകൊണ്ട് മത്സര ചിത്രം തന്നെ മറ്റൊന്നായി ചരിത്രങ്ങളുണ്ട്. അത്തരം  തെറ്റുകൾ ഇപ്പോൾ ഒട്ടും ആവർത്തിക്കപ്പെടാതെ ക്രിക്കറ്റിനെ കൂടുതൽ ജനകീയ കായിക വിനോദമാക്കാൻ ഇത് സഹായിക്കും.

ഹോട്ട് സ്പോട്ട്

ബാറ്റ്‌സ്മാന്റെ ബാറ്റിലോ പാഡിലോ പന്ത് തട്ടിയിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ ക്രിക്കറ്റിൽ ഉപയോഗിക്കുന്ന സാകേതിക വിദ്യയാണ്  ഇൻഫ്രാറെഡ് ഇമേജിംഗ് എന്ന  ഹോട്ട് സ്പോട്ട്. ഹോട്ട് സ്പോട്ടിന് കളിസ്ഥലത്തിന് മുകളിൽ ഗ്രൗണ്ടിൻ്റെ എതിർ വശങ്ങളിലായി തുടർച്ചയായി ഒരു ചിത്രം റെക്കോർഡ് ചെയ്യുന്ന രണ്ട് ഇൻഫ്രാറെഡ് ക്യാമറകൾ ആവശ്യമാണ്. സംശയിക്കപ്പെടുന്ന ഉരസൽ ശബ്‍ദം  അല്ലെങ്കിൽ ബാറ്റ്/പാഡ് ഇവൻ്റുകൾ ഇൻഫ്രാറെഡ് ഇമേജുകൾ ഉപയോഗിച്ച് പരിശോധിച്ചുറപ്പിക്കാൻ കഴിയും, ഇത് സാധാരണയായി പന്തിൽ നിന്നുള്ള കോൺടാക്റ്റ് ആകുമ്പോൾ ഉണ്ടാകുന്ന ഘർഷണം (Friction )  അവിടെ റിമോട്ടായുള്ള പ്രാദേശിക താപനില ഉയർത്തുന്നകയും അതിനെ തുടർന്ന്  ഒരു തെളിച്ചമുള്ള സ്ഥലമായി കാണിക്കുകയും ചെയ്യുന്നു.

ഹോട് സ്പോട് എന്നാൽ കേവലം ഒരു തെർമൽ ഇമേജിങ് ക്യാമറ ആണ്. ഗ്രൗണ്ടിന്റെ രണ്ടറ്റത്തും സ്ഥിതി ചെയ്യുന്ന രണ്ട് ഇൻഫ്രാ-റെഡ് ക്യാമറകളാണ് ഹോട്ട് സ്പോട്ട് ഉപയോഗിക്കുന്നത്. പാഡിലെ പന്ത്, ബാറ്റിലെ പന്ത്, നിലത്തെ പന്ത് അല്ലെങ്കിൽ ഗ്ലൗവിലെ പന്ത് എന്നിങ്ങനെയുള്ള കൂട്ടിയിടി മൂലമുണ്ടാകുന്ന ഘർഷണത്തിൽ നിന്നുള്ള ചൂട് ഈ ക്യാമറകൾ മനസ്സിലാക്കുകയും അളക്കുകയും ചെയ്യുന്നു. ഒരു സബ്‌ട്രാക്ഷൻ ടെക്‌നിക് ഉപയോഗിച്ച്, ബ്ലാക്ക് ആൻഡ് വൈറ്റ് നെഗറ്റീവ് ഫ്രെയിമുകളുടെ ഒരു ശ്രേണി ഒരു കമ്പ്യൂട്ടറിലേക്ക് ജനറേറ്റുചെയ്യുന്നു, ഇത് പന്തിന്റെ കോൺടാക്റ്റ് പോയിൻ്റ് കൃത്യമായി അടയാളപ്പെടുത്തുന്നു. ഇപ്പോൾ ഈ സാങ്കേതികവിദ്യ പ്രധാനമായും ടെലിവിഷൻ കവറേജിനുള്ള ഒരു വിശകലന സഹായിയായി  ഉപയോഗിക്കുന്നു.

സ്മാർട്ട് ബോൾസ്

ഇത്രയധികം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനു പകരമായി ക്രിക്കറ്റ് പണ്ഡിതരും ക്രിക്കറ്റ് വിദഗ്ധരും ക്രിക്കറ്റിലെ സമസ്ത മേഖലകളിലുള്ള റിവ്യു സംവിധാനങ്ങൾ എല്ലാം കൂടി ഏകോപിപ്പിക്കാവുന്ന തലത്തിൽ സ്മാർട്ട് ബോളുകളെ  പറ്റി ആലോചിക്കുന്നുണ്ട്. സെൻസറുകൾ ഘടിപ്പിച്ച ബോളുകളെയാണ് സ്മാർട്ട് ബോളുകൾ എന്ന് പറയുന്നത്. ഇത്തരം സെൻസർ ബോളുകൾ ഉപയോഗിക്കുന്നതിലൂടെ പന്തിന്റെ വേഗത , പന്ത് തിരിയുമ്പോഴുള്ള വേഗത, വേഗതാവ്യതിയാനങ്ങൾ, പന്തിന്റെ പ്രയാണം, പന്തിന്റെ വിവിധ ഉരസലുകൾ എന്നിവ തത്സമയം മോഷൻ സെന്സറിന്റെ സഹായത്തോടെ ട്രാൻസ്മിറ്റർ ആൻ്റിന വഴി അഥവാ ബ്ലൂടൂത്ത് ഡിവൈസുകൾ വഴി മനസ്സിലാക്കാൻ സാധിക്കും. സ്മാർട്ട് ബോളുകൾ വരുന്നതോടെ പല തരം  മറ്റു സാകേതിക  വിദ്യകൾ അപ്രസക്തമാകുകയും അതിനെല്ലാം പകരമായി  ഇതൊരു സംവിധാനം മാത്രമായി ക്രിക്കറ്റ് ലോകത്തു മാറും.

ക്രിക്കറ്റും ഭൗതിക ശാസ്ത്രവും
'വിദേശ നിക്ഷേപം' ഇടിഞ്ഞു, ഒറ്റയാള്‍ പോരാളിയായി കോഹ്ലി; ബെംഗളൂരുവിന്റെ വീഴ്ചയ്ക്കു പിന്നില്‍

അൾട്രാ മോഷൻ കാമറ

വൃത്താകൃതിയിലുള്ള ഗ്രൗണ്ടിൽ കൂടിയ ഫ്രെയിം റേറ്റുകൾ ഉള്ള നിരവധി അൾട്രാ മോഷൻ കാമറകൾ  സ്ഥാപിക്കുകയും ആ ക്യാമറകളിൽ നിന്ന്  ലഭിക്കുന്ന വിവിധ ഫ്രെയിമുകളെ ഏകോപിപ്പിക്കുകയും അതിൽ നിന്ന് ക്രിക്കറ്റിൽ ഉണ്ടാകുന്ന റൺ ഔട്ടുകൾ, സ്റ്റമ്പിങ്ങുകൾ , ബൗണ്ടറിയുടെ വ്യതിയാനങ്ങൾ എന്നിവ കണ്ടെത്തുന്നു. അതാണ് അൾട്രാ മോഷൻ  ക്യാമറ . ക്രിക്കറ്റ് ഗ്രൗണ്ടിന്റെ മുക്കിലും മൂലയിലും പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഈ ക്യാമറ കൂടുതൽ ഫോക്കസ് ചെയ്‌തു വിശകലനങ്ങളും വിലയിരുത്തലുകളും നടത്തും . ക്യാമറയിൽ നിന്ന് വരുന്ന ചിത്രങ്ങളെ ഏകോപിപ്പിക്കാനും വേഗത കൂട്ടാനും മറ്റു കാര്യങ്ങളുമായി സന്നിവേശിപ്പിക്കാനും കമ്പ്യൂട്ടർ മാതൃകകൾ  കൂടി ഉപയോഗിക്കും . ക്രിക്കറ്റിലെ സകല വിലയിരുത്തലുകൾക്കും ഇപ്പോൾ അൾട്രാ മോഷൻ ക്യാമറ ഉപയോഗിക്കാറുണ്ട്.

സ്പിന്നിനോട് കമ്പം, പേസർമാർക്കെതിരെ പുതിയ തന്ത്രം; 'ക്ഷമയോടെ' റണ്‍മല കയറുന്ന സഞ്ജു

ഭാവി ക്രിക്കറ്റിൽ ഉണ്ടായേക്കാവുന്ന പരിണാമങ്ങൾ

പിൻവലിക്കാവുന്ന മേൽക്കൂര: ഭാവിയിൽ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ ക്രിക്കറ്റ് കളിക്കാൻ പിൻവലിക്കാവുന്ന മേൽക്കൂര സ്ഥാപിക്കേണ്ടത് ആവശ്യമാണ്. അതിനായി ഒരു സാങ്കേതിക വിദ്യ നിലവിൽ വന്നേക്കാം. കൂടാതെ, കൂടുതൽ സമയം നിൽക്കുമ്പോഴോ, കളിക്കാർക്ക്  മോശം രക്തചംക്രമണം ഉണ്ടാകുമ്പോഴോ  കളിക്കാർക്ക് പിന്തുണ നൽകുന്നതിനായി മെഡിസിനൽ  വസ്ത്രങ്ങൾ നൽകാവുന്ന തലത്തിൽ ഭാവിയിലെ കളികൾ മാറിയേക്കാം

നിർമ്മിത ബുദ്ധിയുടെ പ്രവചനങ്ങൾ : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതികവിദ്യയ്ക്ക് ഭാവിയിൽ കളിക്കാരുടെ ഭൂതകാലവും ഇപ്പോഴത്തെ പ്രകടനവും വിശകലനം ചെയ്യാൻ കഴിയും. ഒരു ബാറ്റ്സ്മാൻ പുറത്താകുന്നതിന്റെയോ ബൗളർ വിക്കറ്റ് വീഴ്ത്തുന്നതിൻ്റെയോ സാധ്യത പ്രവചിക്കാൻ ഇതിന് കഴിയും, കൂടാതെ കളിക്കാർക്ക് ഡാറ്റാധിഷ്ഠിത സ്ഥിതിവിവരക്കണക്കുകൾ നൽകാനും സ്വയം നവീകരിക്കാനുമുള്ള  തന്ത്രങ്ങൾ നിർദ്ദേശിക്കാനും കഴിയും.

പവർ മീറ്റർ: ബാറ്റ്സ്മാൻ ഉതിർക്കുന്ന ഷോട്ടുകളുടെ ശക്തി അളക്കുന്ന ഉപകരണമാണ് പവർ മീറ്റർ
ഈ സാങ്കേതികവിദ്യ ഒരു ബാറ്റ്‌സ്മാൻ്റെ ഷോട്ടുകളുടെ ശക്തി അളക്കുകയും ഭാവിയിൽ വിവിധ ഷോട്ടുകൾ പിന്നിടുന്ന ദൂരങ്ങൾ കൃത്യമായി കണ്ടെത്തുകയും ചെയ്യും. ബാറ്റ്‌സ്മാന്റെ പ്രകടനം വിലയിരുത്താനും അവരുടെ സാങ്കേതികതയെക്കുറിച്ച് വിലയിരുത്തൽ  നൽകാനും ഇതിന് കഴിയും.

നോ-ബോൾ സെൻസർ: തെറ്റായ നോ ബോൾ വിധിനിർണ്ണയങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും
ഭാവിയിൽ സ്‌കോർബോർഡിൽ അധിക റൺസ് കൂട്ടിച്ചേർക്കാൻ ഇടയാക്കിയേക്കാവുന്ന തെറ്റായ നോ-ബോൾ കോളുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ഒരു നോ-ബോൾ സെൻസർ നടപ്പിലാക്കാനുള്ള സാധ്യത കാണുന്നുണ്ട് . മേൽപറഞ്ഞ വിവിധ സാങ്കേതിക വിദ്യകളുടെ ഒരു ഒത്തുചേരൽ ഈ സംവിധാനത്തിൽ വരാം

ട്രാക്കറുകൾ: ഭാവിയിൽ കളിക്കാരുടെ ശാരീരിക പ്രകടനം അളക്കാൻ വാച്ചുകൾ അല്ലെങ്കിൽ ഫിറ്റ്നസ് ട്രാക്കറുകൾ പോലുള്ള ധരിക്കാവുന്ന ഉപകരണങ്ങൾ ഉപയോഗിക്കും. ഈ ഉപകരണങ്ങൾ കളിക്കാരുടെ ഹൃദയമിടിപ്പ്, ശ്വസന നിരക്ക്, രക്തസമ്മർദ്ദം, അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് മറ്റ് സുപ്രധാന സൂചനകൾ എന്നിവ നിരീക്ഷിക്കും.

വെർച്വൽ റിയാലിറ്റി: വെർച്വൽ റിയാലിറ്റി ഒരു റിയലിസ്റ്റിക് ക്രിക്കറ്റ് അന്തരീക്ഷം സൃഷ്ടിക്കുകയും കളിക്കാരെ ഒരു സിമുലേറ്റഡ് പരിതസ്ഥിതിയിൽ അവരുടെ കഴിവുകൾ പരിശീലിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഈ സാങ്കേതികവിദ്യ കളിക്കാർക്ക് ആഴത്തിലുള്ള അനുഭവം നൽകുകയും ഗെയിം സാഹചര്യങ്ങളിൽ കൂടുതൽ സുഖകരമാകാൻ അവരെ സഹായിക്കുകയും ചെയ്യും.

ഇനർഷ്യ സെൻസർ: ബൗളർമാരുടെ ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും ഭാവിയിൽ സന്ധികളുടെ കൈമുട്ട് വിപുലീകരണം കൃത്യമായി അളക്കുന്നതിനും ഒരു ഇനർഷ്യ സെൻസർ നടപ്പിലാക്കണം. ക്രിക്കറ്റിൽ കൈ മടക്കി എറിയുന്നതും  മറ്റു കൃത്രിമങ്ങൾ കാട്ടുന്നതും ഇതുമൂലം പിടിക്കപെടാം

ത്രിമാന അച്ചടി : ഭാവിയിൽ കളിക്കാരന്റെ വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് ഇഷ്ടാനുസൃതമാക്കിയ ക്രിക്കറ്റ് ഉപകരണങ്ങൾ സൃഷ്ടിക്കാൻ 3D പ്രിൻ്റിംഗിന് കഴിയും. ഈ സാങ്കേതികവിദ്യ കളിക്കാരൻ്റെ ശൈലിക്കും വൈദഗ്ധ്യത്തിനും അനുസൃതമായി ഇഷ്ടാനുസൃതമാക്കിയ ബാറ്റുകൾ, ഷൂകൾ, കയ്യുറകൾ എന്നിവയും സൃഷ്ടിക്കും.


ഓഗ്‌മെൻ്റഡ് റിയാലിറ്റി: ഓഗ്‌മെൻ്റഡ് റിയാലിറ്റി ഭാവിയിൽ കളിക്കാർക്ക് ഒരു റിയലിസ്റ്റിക് കളി അനുഭവം നൽകും. ഈ സാങ്കേതികവിദ്യ കളിക്കാരെ പന്തിന്റെ പാത ദൃശ്യവൽക്കരിക്കാനും ഗെയിമിന്റെ ചലനാത്മകത നന്നായി മനസ്സിലാക്കാനും സഹായിക്കും. കളിക്കാർക്ക് പരിശീലനവും ട്യൂട്ടോറിയലുകളും നൽകാനും അവർക്ക് ഗെയിമിനെക്കുറിച്ച് മികച്ച ധാരണ നൽകാനും ഇതിന് കഴിയും.

പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നത് മുതൽ നിലവിലുള്ളവയുടെ പ്രയോഗം വരെ ക്രിക്കറ്റിന്റെ ഭാവി ആവേശഭരിതമാകുമെന്ന് ഉറപ്പാണ്

ലോക പരിണാമങ്ങൾക്കനുസൃതമായി സാങ്കേതിക മുന്നേറ്റങ്ങൾ ക്രിക്കറ്റിന്റെ ഭാവി രൂപപ്പെടുത്തുന്നത് അനുനിമിഷം തുടർന്നു കൊണ്ടേയിരിക്കുന്നു , നവീകരണത്തിനുള്ള സാധ്യതകൾ അനന്തമാണ്. പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നത് മുതൽ നിലവിലുള്ളവയുടെ പ്രയോഗം വരെ ക്രിക്കറ്റിന്റെ ഭാവി ആവേശഭരിതമാകുമെന്ന് ഉറപ്പാണ്. ശാസ്ത്രത്തിന്റെ വളർച്ചയോടെ, സാങ്കേതിക വിദ്യയുടെ നൂതന സങ്കൽപങ്ങളിലൂടെ ഡിജിറ്റൽ ലോകത്തിന്റെ പരസ്പര ബന്ധത്തോടെ, ക്രിക്കറ്റിന് തുടർന്നും വികസിക്കാൻ കഴിയും, ഇത് സ്പോർട്സിനെ കൂടുതൽ സ്വീകാര്യമാക്കുകയും ആരാധകർക്കും കളിക്കാർക്കും ക്രിക്കറ്റ് നിയമജ്ഞർക്കും  ഒരുപോലെ ആസ്വാദ്യകരമാക്കും. ആത്യന്തികമായി, ക്രിക്കറ്റിലെ സാങ്കേതികവിദ്യയുടെ ഭാവി ആവേശകരമായ ഒരു പ്രതീക്ഷയാണ്, അത് നമുക്കറിയാവുന്നതുപോലെ കായികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും ലോകമെമ്പാടുമുള്ള  അതിരുകൾ മറികടക്കാൻ സഹായിക്കുകയും  ചെയ്യും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in