CWC2023 | ഈഡനില്‍ കോഹ്ലീ ചരിതം, 49-ാം ഏകദിന സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 327 റണ്‍സ് വിജയലക്ഷ്യം

CWC2023 | ഈഡനില്‍ കോഹ്ലീ ചരിതം, 49-ാം ഏകദിന സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 327 റണ്‍സ് വിജയലക്ഷ്യം

മൂന്നാം വിക്കറ്റില്‍ കോഹ്ലിയും ശ്രേയസ് അയ്യരും ചേർന്ന് നേടിയ 134 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറ പാകിയത്

ഈഡന്‍ ഗാർഡന്‍സില്‍ കോഹ്ലി ചരിത്രമെഴുതിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോർ. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറില്‍ 326 റണ്‍സാണ് നീലപ്പട നേടിയത്. ഏകദിനത്തില്‍ 49-ാം ശതകം നേടി ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡിനൊപ്പവും കോഹ്ലിയെത്തി. കോഹ്ലി (101*), ശ്രേയസ് അയ്യർ (77), രോഹിത് ശർമ (40) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്കോറർമാർ.

ഈഡനിലെ സുപരിചിതമായ സാഹചര്യങ്ങളില്‍ പതിവിലും ആക്രമകാരിയായിരുന്നു രോഹിത്. മാർക്കൊ യാന്‍സണിന്റേയും ലുംഗി എന്‍ഗിഡിയുടേയും പന്തുകള്‍ അയാള്‍ക്ക് ഒരു വെല്ലുവിളിയായിരുന്നില്ല. ഒടുവില്‍ ആറാം ഓവറില്‍ 24 പന്തില്‍ 40 റണ്‍സുമായി രോഹിതിന്റെ ക്യാമിയോ അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ സ്കോർ 62ലെത്തിയിരുന്നു. കഗിസൊ റബാഡയായിരുന്നു ഇന്ത്യന്‍ നായകന്റെ വിക്കറ്റ് വീഴ്ത്തിയത്.

CWC2023 | ഈഡനില്‍ കോഹ്ലീ ചരിതം, 49-ാം ഏകദിന സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 327 റണ്‍സ് വിജയലക്ഷ്യം
ഫിയർലെസ്, അഗ്രസീവ്; ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുഖം മാറ്റിയ നായകന്‍

പവർപ്ലേയുടെ ആനുകൂല്യം ഉപയോഗിപ്പെടുത്തിയായിരുന്നു ശുഭ്മാന്‍ ഗില്ലും വിരാട് കോഹ്ലിയും ബാറ്റിങ് തുടർന്നത്. കേശവ് മഹരാജിന്റെ മാന്ത്രിക പന്തില്‍ ഗില്ലിന്റെ (23) വിക്കറ്റ് വീണതോടെ ദക്ഷിണാഫ്രിക്ക തിരിച്ചുവരവ് മുന്നില്‍കണ്ടു. പക്ഷേ നങ്കൂരമിടാന്‍ കോഹ്ലിക്കൊപ്പം ശ്രേയസ് അയ്യർ ചേർന്നതോടെ അപകടങ്ങളില്ലാതെ ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ട് പോയി.

രോഹിതും ഗില്ലും നല്‍കി അതിവേഗത്തുടക്കം സഖ്യത്തെ സഹായിക്കുകയും ചെയ്തു. സ്പിന്നിന് വിക്കറ്റില്‍ നിന്ന് പിന്തുണ ലഭിച്ചുതുടങ്ങിയതോടെ ഇരുവരും കരുതലോടെയാണ് ബാറ്റ് വീശിയത്. 24 പന്തുകള്‍ വേണ്ടി വന്നു ശ്രേയസിന് രണ്ടക്കത്തിലേക്ക് എത്താന്‍. വിക്കറ്റിന്റെ സ്വഭാവം മനസിലാക്കിയതോടെ ശ്രേയസിന്റെ ബാറ്റില്‍ നിന്ന് റണ്‍സൊഴുകി. 31 ഓവറിനുള്ളില്‍ തന്നെ ഇരുവരും അർദ്ധ ശതകം പിന്നിടുകയും ചെയ്തു.

CWC2023 | ഈഡനില്‍ കോഹ്ലീ ചരിതം, 49-ാം ഏകദിന സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 327 റണ്‍സ് വിജയലക്ഷ്യം
ലോകകപ്പില്‍ ലങ്കയുടെ കിതപ്പ്; നാട്ടില്‍ ജനരോഷം, സർക്കാർ ഇടപെടല്‍; ശ്രീലങ്കന്‍ ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്ത്?

87 പന്തില്‍ 77 റണ്‍സെടുത്ത ശ്രേയസിനെ പുറത്താക്കി എന്‍ഗിഡി 134 റണ്‍സ് നീണ്ട കൂട്ടുകെട്ട് അവസാനിപ്പിച്ചു. ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ശ്രേയസിന്റെ മടക്കം ഇന്ത്യയുടെ സ്കോറിങ്ങിന്റെ ഒഴുക്കിനേയും തടസപ്പെടുത്തി. വിക്കറ്റിന്റെ വേഗതക്കുറവായിരുന്നു അഞ്ചാമനായെത്തിയ കെ എല്‍ രാഹുലിന് വെല്ലുവിളിയായത്. 40 ഓവർ പൂർത്തിയാകുമ്പോള്‍ 239-3 എന്ന സ്കോറിലായിരുന്നു ഇന്ത്യ.

CWC2023 | ഈഡനില്‍ കോഹ്ലീ ചരിതം, 49-ാം ഏകദിന സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 327 റണ്‍സ് വിജയലക്ഷ്യം
തീവ്രദേശീയവാദികളേയും ആത്മഹത്യയേയും അതിജീവിച്ച ഷമി; ലോകകപ്പിലെ ഇന്ത്യയുടെ പേസ് മാന്ത്രികന്‍

സ്കോറിങ്ങിലുണ്ടായ ഇടിവ് രാഹുലിനെ കൂറ്റനടിക്ക് പ്രേരിപ്പിക്കുകയും അത് വിക്കറ്റിന് വഴിയൊരുക്കുകയും ചെയ്തു. 17 പന്തില്‍ എട്ട് റണ്‍സെടുത്ത് യാന്‍സണിന്റെ പന്തിലായിരുന്നു രാഹുലിന്റെ മടക്കം. ഷംസിയുടെ പന്തില്‍ റിവേഴ്സ് സ്വീപ്പിനെ ശ്രമിക്കുന്നതിനിടെ സൂര്യകുമാർ യാദവിനും പിഴച്ചു. 22 റണ്‍സാണ് സൂര്യ നേടിയത്.

വൈകാതെ ഈഡനില്‍ കോഹ്ലി ചരിത്രം കുറിച്ചു. നേരിട്ട 119-ാം പന്തില്‍ മൂന്നക്കം കടന്ന് ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിനൊപ്പം കോഹ്ലി എത്തി. 15 പന്തില്‍ 29 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ കരുത്തില്‍ 326 റണ്‍സാണ് ഇന്ത്യ ഈഡനില്‍ കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in