'ഫോര്‍ത്ത് അംപയറിന് പിഴച്ചു, എനിക്ക് അഞ്ചു സെക്കന്‍ഡ് കൂടി ഉണ്ടായിരുന്നു'; വീഡിയോ തെളിവുകളുമായി ഏഞ്ചലോ മാത്യൂസ്

'ഫോര്‍ത്ത് അംപയറിന് പിഴച്ചു, എനിക്ക് അഞ്ചു സെക്കന്‍ഡ് കൂടി ഉണ്ടായിരുന്നു'; വീഡിയോ തെളിവുകളുമായി ഏഞ്ചലോ മാത്യൂസ്

വിക്കറ്റ് നേടിയ ശേഷം പവലിയനിലേക്ക് പോകുന്ന ഷക്കിബുലിനെ നോക്കി മാത്യൂസ് വാച്ച് ചൂണ്ടിക്കാട്ടിയിരുന്നു

ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചവിഷയമായ ആദ്യ ടൈംഡ് ഔട്ട് വിവാദത്തില്‍ വിശദീകരണവുമായി പുറത്തായ ബാറ്റര്‍ ഏഞ്ചലോ മാത്യൂസ്. വീഡിയോ തെളിവ് പുറത്തുവിട്ടാണ് തന്റെ വിവാദപരമായ പുറത്താകലിനോട് മാത്യൂസിന്റെ പ്രതികരണം.

സംഭവത്തില്‍ ഫോര്‍ത്ത് അംപയര്‍ക്ക് പിഴച്ചു, താന്‍ ഹെല്‍മെറ്റ് തിരികെ നല്‍കിയ ശേഷവും അഞ്ചു സെക്കന്‍ഡ് കൂടി ഉണ്ടായിരുന്നു രണ്ടു മിനിറ്റ് തികയാന്‍, ഫോര്‍ത്ത് അംപയര്‍ പരിശോധിച്ച് തിരുത്തുമോ. എന്റെ സുരക്ഷയായിരുന്നു പ്രധാനം, ഹെല്‍മെറ്റ് ഇല്ലാതെ ബൗളറെ എനിക്ക് നേരിടാന്‍ എനിക്ക് സാധിക്കില്ലായിരുന്നു.- എക്‌സ് ഹാന്‍ഡിലില്‍ മാത്യൂസ് കുറിച്ചു.

അഡ്രൈയ്ന്‍ ഹോല്‍ഡ്‌സ്‌റ്റോക് ആയിരുന്നു ബംഗ്ലാദേശ്-ശ്രീലങ്ക മത്സരത്തിലെ ഫോര്‍ത്ത് അംപയര്‍. ഐസിസി നിയമപ്രകാരമാണ് മാത്യൂസ് പുറത്തായതെന്ന് ഫോര്‍ത്ത് അംപയര്‍ വ്യക്തമാക്കിരുന്നു. ഹെല്‍മെറ്റ് സ്ട്രാപ്പ് പ്രശ്‌നം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ രണ്ടു മിനിറ്റിനുള്ളില്‍ പന്ത് സ്വീകരിക്കാന്‍ മാത്യൂസ് തയാറായിരുന്നില്ലെന്നും ഹോള്‍ഡ്‌സ്‌റ്റോക് പറഞ്ഞു.

'ഫോര്‍ത്ത് അംപയറിന് പിഴച്ചു, എനിക്ക് അഞ്ചു സെക്കന്‍ഡ് കൂടി ഉണ്ടായിരുന്നു'; വീഡിയോ തെളിവുകളുമായി ഏഞ്ചലോ മാത്യൂസ്
CWC2023 | ആര്‍ക്കും വിക്കറ്റുമില്ല, റണ്‍ഔട്ടുമല്ല, ഏഞ്ചലോ മാത്യൂസ് പുറത്തായത് എങ്ങനെ? അപൂര്‍വ ഔട്ടില്‍ വിവാദം

അതേസമയം, ടൈംഡ് ഔട്ടില്‍ പുറത്തായതിനു പിന്നാലെ നായകന്‍ ഷക്കിബുല്‍ ഹസനെയും ബംഗ്ലാദേശ് ടീമിനെയും രൂക്ഷമായി വിമര്‍ശിച്ച് ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസ് രംഗത്തെത്തിയിരുന്നു. ഹസനില്‍ നിന്നുണ്ടായത് മോശം അനുഭവമാണെന്ന് താരം പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ടൈംഡ് ഔട്ട് രീതിയില്‍ പുറത്താകുന്ന താരമാണ് മാത്യൂസ്. നിശ്ചിത സമയം കഴിഞ്ഞിട്ടും താരം ബാറ്റിങ്ങിന് തയാറാകാതെ വന്നതോടെ ബംഗ്ലാദേശിന്റെ അപ്പീല്‍ അമ്പയര്‍ അംഗീകരിക്കുകയായിരുന്നു.

തുടര്‍ന്ന് ഷക്കിബുലിനോടടക്കം മാത്യൂസ് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഷക്കിബുല്‍ ഹസനില്‍നിന്നും ബംഗ്ലാദേശ് താരങ്ങളില്‍ നിന്നുമുണ്ടായത് മോശം അനുഭവമാണ്. അവര്‍ ഈ തരത്തിലാണ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, ഗുരുതരമായ എന്തോ കുഴപ്പമുണ്ട്. നാണക്കേടാണിത്. ഇതുവരെ എനിക്ക് ശാകിബിനോട് വലിയ ബഹുമാനം തോന്നിയിരുന്നു, പക്ഷേ അവന്‍ തന്നെ എല്ലാം ഇല്ലാതാക്കിയെന്നും മാത്യൂസ് പറഞ്ഞു.

'ഫോര്‍ത്ത് അംപയറിന് പിഴച്ചു, എനിക്ക് അഞ്ചു സെക്കന്‍ഡ് കൂടി ഉണ്ടായിരുന്നു'; വീഡിയോ തെളിവുകളുമായി ഏഞ്ചലോ മാത്യൂസ്
CWC2023| ലങ്കന്‍ കണ്ണീർ, ലോകകപ്പില്‍നിന്ന് പുറത്ത്; ബംഗ്ലാദേശ് വിജയം മൂന്ന് വിക്കറ്റിന്

മത്സരത്തില്‍ ഷക്കിബുലിന്റെ വിക്കറ്റ് നേടിയതും മാത്യൂസ് ആയിരുന്നു. വിക്കറ്റ് നേടിയ ശേഷം പവലിയനിലേക്ക് പോകുന്ന ഷക്കിബുലിനെ നോക്കി മാത്യൂസ് വാച്ച് ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, ബംഗ്ലാദേശ് മത്സരം വിജയിച്ച ശേഷം കളിക്കാര്‍ പരസ്പരം ഹസ്തദാനത്തിനു മുതിര്‍ന്നില്ല.

logo
The Fourth
www.thefourthnews.in