ഗില്ലിനും ശ്രേയസിനും 'ക്ഷീണം'; ഒടുവില്‍ ഇന്ത്യ സ‍‍‍ര്‍ഫറാസ് ട്രീറ്റ്മെന്റിന്

ഗില്ലിനും ശ്രേയസിനും 'ക്ഷീണം'; ഒടുവില്‍ ഇന്ത്യ സ‍‍‍ര്‍ഫറാസ് ട്രീറ്റ്മെന്റിന്

സർഫറാസ് ഖാന്‍, രജത് പാട്ടീദാര്‍, എന്‍ ജഗദീശന്‍ തുടങ്ങിയ താരങ്ങള്‍ രഞ്ജിയിലെ തിളക്കത്തിലും കാഴ്ചക്കാരുടെ റോളിലായിരുന്നു ഇത്രകാലവും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ അപ്രതീക്ഷിതമായത് രജത് പാട്ടീദാറിന്റെ വരവായിരുന്നു. തലമുറ മാറ്റത്തിന്റെ എല്ലാ സൂചനകളും ടീം ലൈനപ്പിലുണ്ടായിരുന്നെങ്കിലും വിരാട് കോഹ്ലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയെ നിലനിർത്താന്‍ മാനേജ്മെന്റ് തയാറാകുമെന്നായിരുന്നു കരുതിയത്. പക്ഷേ, ബാറ്റിങ് നിരയിലെ പ്രതിരോധത്തിന്റെ പര്യായമായ ചേതേശ്വർ പൂജാരയ്ക്കും അജിങ്ക്യ രഹാനെയ്ക്കും യുവതാരങ്ങള്‍ക്ക് വഴിയൊരുക്കിക്കൊടുക്കേണ്ടതായി വന്നു. ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാള്‍ എന്നിവർ പകരക്കാരായി സ്ഥാനം ഉറപ്പിക്കുകയാണ്.

ജയ്സ്വാളിന്റെ ടെസ്റ്റ് പരിചയസമ്പത്ത് കേവലം അഞ്ച് മത്സരങ്ങള്‍ മാത്രമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ സെഞ്ചുറി ഉള്‍പ്പടെ 411 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. ടീം മാനേജ്മെന്റിന്റെ നിർദേശപ്രകാരം മത്സരത്തിന്റെ സാഹചര്യമനുസരിച്ച് ചുരുങ്ങിയ കാലം കൊണ്ട് ശൈലി തിരുത്താനും ജയ്സ്വാളിനായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭാവിയിലും ഓപ്പണർ സ്ഥാനത്ത് ജയ്സ്വാള്‍‍ തുടരുമെന്നുതന്നെ പ്രതീക്ഷിക്കാം.

ഗില്ലിനും ശ്രേയസിനും 'ക്ഷീണം'; ഒടുവില്‍ ഇന്ത്യ സ‍‍‍ര്‍ഫറാസ് ട്രീറ്റ്മെന്റിന്
പേസറായി തുടങ്ങി 'സ്പിന്‍ ചെയ്ത്' ബാറ്ററായി മാറിയ രജത് പാട്ടീദാര്‍; ടീം ഇന്ത്യയില്‍ കോഹ്ലിയുടെ പകരക്കാരന്‍

എന്നാല്‍ ഹൈദരാബാദ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകർന്നടിഞ്ഞ് ഇംഗ്ലണ്ടിന് ചരിത്ര വിജയം സമ്മാനിച്ചപ്പോള്‍ ചില ചോദ്യങ്ങളും അവശേഷിക്കുകയാണ്. 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയതിന് ശേഷം തോല്‍വി വഴങ്ങി. 100 റണ്‍സിലധികം ഒന്നാം ഇന്നിങ്സ് ലീഡ് നേടിയതിനുശേഷം ടെസ്റ്റില്‍ ഇന്ത്യ പരാജയം രുചിക്കുന്നത് ഇത് ആദ്യമാണ്. ടീം മാനേജ്മെന്റ് വിശ്വാസം അർപ്പിച്ചവർ ആ വിശ്വാസം കാത്തോയെന്നതാണ് ഉയരുന്ന ചോദ്യം, പ്രധാനമായും ഗില്ലും ശ്രേയസും.

നിലയുറപ്പിക്കാതെ ഗില്ലും ശ്രേയസും

ദീർഘകാലമായി ഓപ്പണർസ്ഥാനത്തായിരുന്ന ഗില്ലിന് ജയ്സ്വാളിന്റെ വരവോടെയാണ് മൂന്നാം നമ്പറിലേക്ക് ചുവടുമാറ്റേണ്ടി വന്നത്. രോഹിത് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയാല്‍ ഓപ്പണറിന്റെ കുപ്പായം ഗില്ലിന്റെ കൈകളില്‍ തിരികെയെത്തിയേക്കും. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റില്‍ ഗില്ലിന്റെ ഭാവി തുലാസിലാകുന്നതാണ് സമീപകാല പ്രകടനങ്ങള്‍. കഴിഞ്ഞ 10 ഇന്നിങ്സുകളിലായി ഒരു അർധ സെഞ്ചുറി പോലും ഗില്ലിന്റെ പേരിലില്ല. 0, 23, 10, 36, 26, 2, 29, 10, 6, 18 എന്നിങ്ങനെയാണ് ഗില്ലിന്റെ സ്കോറുകള്‍.

ടെസ്റ്റിലെ ഗില്ലിന്റെ പ്രകടനം ഏകദിന, ട്വന്റി20 ഫോർമാറ്റുകളിലെ പോലെ അത്ര പ്രശംസനീയവുമല്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. 39 ഇന്നിങ്സുകളില്‍ നിന്നായി 1063 റണ്‍സാണ് നേട്ടം, ശരാശരി 30ല്‍ താഴെയും. ഇന്ത്യയില്‍ നടന്ന ടെസ്റ്റുകളിലും സമാനമാണ് കാര്യങ്ങള്‍.

ഗില്ലിനും ശ്രേയസിനും 'ക്ഷീണം'; ഒടുവില്‍ ഇന്ത്യ സ‍‍‍ര്‍ഫറാസ് ട്രീറ്റ്മെന്റിന്
ജൂറല്‍ ഇവിടെയുണ്ട്, മറ്റുള്ളവര്‍?

ശ്രേയസിന്റെ പ്രകടനങ്ങള്‍ വിലയിരുത്തിയാലും വ്യത്യസ്തമല്ല. കഴിഞ്ഞ 10 ഇന്നിങ്സുകളില്‍ ഒരു അർധ സെഞ്ചുറി പോലും ശ്രേയസിന്റെ പേരിലില്ല. 13, 35, 4, 0, 6, 31, 26, 0, 12, 4 എന്നിങ്ങനെയാണ് ശ്രേയസിന്റെ സ്കോറുകള്‍. താരത്തിന്റെ ടെസ്റ്റ് കരിയറെടുത്താല്‍ ഗില്ലിനേക്കാള്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. 22 ഇന്നിങ്സുകളില്‍ നിന്ന് 37.75 ശരാശരിയില്‍ 755 റണ്‍സാണ് നേട്ടം.

2023ല്‍ ശ്രേയസ് നാല് ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ആറ് ഇന്നിങ്സുകളില്‍ നിന്ന് നേടിയത് കേവലം 79 റണ്‍സ് മാത്രമാണ്. ശരാശരി 13.16. ഈ വർഷം രണ്ട് ടെസ്റ്റുകളില്‍ നാല് ഇന്നിങ്സുകളിലായി നേടിയത് 52 റണ്‍സ്, ശരാശരി 17.33.

മാറ്റി ചിന്തിക്കാന്‍ സമയമായോ?

ഇന്ത്യയുടെ മത്സരഫലങ്ങള്‍ കൂടുതലും വിജയത്തില്‍ കലാശിച്ചിരുന്നതുകൊണ്ട് തന്നെ ഇരുവരുടേയും പ്രകടനം വിമർശനത്തിന് വിധേയമായിട്ടില്ല. പക്ഷേ, രഞ്ജി ട്രോഫിയില്‍ സ്ഥിരതയോടെ ബാറ്റ് വീശി തുടർച്ചയായി സെഞ്ചുറികള്‍ നേടുന്ന താരങ്ങള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ടാണ് ശ്രേയസിലും ഗില്ലിലും ടീം മാനേജ്മെന്റ് വിശ്വാസമർപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് ഇരുവർക്കും യോജിച്ചതാണോയെന്ന് ചോദ്യം പല കോണില്‍ നിന്നും ഉയരുന്നുണ്ട്. സർഫറാസ് ഖാന്‍, രജത് പാട്ടീദാര്‍, എന്‍ ജഗദീശന്‍ തുടങ്ങിയ താരങ്ങള്‍ രഞ്ജിയിലെ തിളക്കത്തിലും കാഴ്ചക്കാരുടെ റോളിലായിരുന്നു ഇത്രകാലവും. പട്ടിദാറിനെ ആദ്യ രണ്ട് ടെസ്റ്റുകളിലേക്ക് പരിഗണിച്ചിട്ടുണ്ട്, കെ എല്‍ രാഹുലിന്റെ പരുക്കാണ് സർഫറാസിന് ടീമിലേക്കുള്ള വാതില്‍ തുറന്ന് നല്‍കിയിരിക്കുന്നത്.

ഗില്ലിനും ശ്രേയസിനും 'ക്ഷീണം'; ഒടുവില്‍ ഇന്ത്യ സ‍‍‍ര്‍ഫറാസ് ട്രീറ്റ്മെന്റിന്
ഒഴിവാക്കേണ്ട പിഴവുകള്‍ ആവര്‍ത്തിക്കുമ്പോള്‍; സഞ്ജുവിന് മുമ്പില്‍ ഇനിയെന്ത്?

സർഫറാസിന് സാറ്റിസ്ഫാക്ഷന്‍

എന്തുകൊണ്ട് സർഫറാസിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന ചോദ്യം ക്രിക്കറ്റ് ആരാധകരില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് വർഷം മൂന്ന് കഴിയുന്നു. രഞ്ജി ട്രോഫിയിലെ മികവിന്റെ അഭാവത്തില്‍ പലരും ടീമിലെത്തിയെങ്കിലും സർഫറാസിന് കാത്തിരിപ്പ് മാത്രമായിരുന്നു അവശേഷിച്ചത്. താരം തന്റെ അമർഷം സമൂഹ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പൊതുമധ്യത്തില്‍ നടത്തിയ അമർഷമാണ് ടീമിലേക്കുള്ള ദൂരം വർധിപ്പിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ടീമിലിടം കണ്ടെത്താനായെങ്കിലും അന്തിമ ഇലവനില്‍ സർഫറാസുണ്ടാകുമോയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. മധ്യനിരയുടെ ദുർബലത നികത്താന്‍ സർഫറാസിനായാല്‍ ഇന്ത്യയ്ക്കത് ഗുണമാകുമെന്നതില്‍ സംശയമില്ല.

ഗില്ലിനും ശ്രേയസിനും 'ക്ഷീണം'; ഒടുവില്‍ ഇന്ത്യ സ‍‍‍ര്‍ഫറാസ് ട്രീറ്റ്മെന്റിന്
പരീക്ഷയുടെ തലേദിവസം ഒഴിവാക്കേണ്ട കാര്യങ്ങള്‍

സർഫറാസ് = സ്ഥിരത

കഴിഞ്ഞ കുറച്ച് സീസണുകള്‍ പരിശോധിക്കുകയാണെങ്കില്‍ രഞ്ജിയില്‍ സർഫറാസിനോളം സ്ഥിരത പുലർത്തുന്ന താരങ്ങള്‍ വിരളമാണ്. 2019-20 സീസണില്‍ കേവലം ആറ് മത്സരങ്ങള്‍ മാത്രമായിരുന്നു താരം കളിച്ചത്. ഒന്‍പത് ഇന്നിങ്സുകളിലായി നേടിയത് 928 റണ്‍സ, മൂന്ന് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും ഉള്‍പ്പെട്ടു.

2021-22 സീസണ്‍ സർഫറാസ് ഒന്നുകൂടി മെച്ചപ്പെടുത്തി. സീസണിലെ ടോപ് സ്കോററായിരുന്നു താരം. ഒന്‍പത് ഇന്നിങ്സുകളില്‍ നിന്ന് 982 റണ്‍സ്, നാല് സെഞ്ചുറികളും വലം കയ്യന്‍ ബാറ്റർ നേടി. 2022 സീസണില്‍ റണ്‍സില്‍ ഇടിവുണ്ടായെങ്കിലും മോശമാക്കിയില്ല. മൂന്ന് സെഞ്ചുറി ഉള്‍പ്പെടെ 562 റണ്‍സായിരുന്നു നേട്ടം.

logo
The Fourth
www.thefourthnews.in