ഒഴിവാക്കേണ്ട പിഴവുകള്‍ ആവര്‍ത്തിക്കുമ്പോള്‍; സഞ്ജുവിന് മുമ്പില്‍ ഇനിയെന്ത്?

ഒഴിവാക്കേണ്ട പിഴവുകള്‍ ആവര്‍ത്തിക്കുമ്പോള്‍; സഞ്ജുവിന് മുമ്പില്‍ ഇനിയെന്ത്?

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെയും നായകസ്ഥാനം കൂടി വഹിക്കുന്ന സഞ്ജുവിന്റെ പരിചയസമ്പത്ത് മുന്‍നിര്‍ത്തി പക്വതയാര്‍ന്ന ഇന്നിങ്‌സാണ് ടീം പ്രതീക്ഷിച്ചത്

എത്രപറഞ്ഞിട്ടും കാര്യമില്ല, അവന്‍ ശരിയാകില്ല എന്നൊക്കെ ചില കുട്ടികളെ അധ്യാപകര്‍ ശകാരിക്കുന്ന പോലെയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ കാര്യം. ടീമിന് ആവശ്യമായ സമയത്ത് ആവശ്യമുള്ള രീതിയില്‍ കളിക്കുന്നതാണ് ഒരു പ്രൊഫഷണല്‍ താരത്തിന്റെ മികവ് എന്നത് സഞ്ജു ഇനി എന്ന് മനസിലാക്കും? സമീപകാലത്ത് അത്തരമൊരു ഇന്നിങ്‌സ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കാഴ്ചവച്ച സഞ്ജു പതിവ് പല്ലവി തന്നെ ഇന്നലെ ആവര്‍ത്തിച്ചതോടെ ട്വന്റി 20 ക്രിക്കറ്റ് കരിയറിനു തന്നെയാണ് കരിനിഴല്‍ വീണിരിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തില്‍ മുന്നില്‍ നിന്നു നയിക്കുന്ന ഏതൊരു താരത്തെയും തോളേറ്റുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. അവരുടെയെല്ലാം മനംകവരാന്‍ ലഭിച്ച അവസരമാണ് ഇന്നലെ ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ സഞ്ജു കളഞ്ഞുകുളിച്ചത്. അതും ഒന്നല്ല, രണ്ടുതവണ. അനേകം തവണ കളിച്ചുപരിചയിച്ച ചിന്നസ്വാമിയിലെ പിച്ചിലേക്ക് ഇന്നലെ ബാറ്റ് ചുഴറ്റി മലയാളി താരം കടന്നുചെല്ലുമ്പോള്‍ ഒട്ടും അനുകൂലമായിരുന്നില്ല സാഹചര്യം.

ഒഴിവാക്കേണ്ട പിഴവുകള്‍ ആവര്‍ത്തിക്കുമ്പോള്‍; സഞ്ജുവിന് മുമ്പില്‍ ഇനിയെന്ത്?
ജൂറല്‍ ഇവിടെയുണ്ട്, മറ്റുള്ളവര്‍?

തുടര്‍ച്ചയായ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് നാലോവറില്‍ മൂന്നിന്‌ 21 എന്ന നിലയിലായിരുന്നു ആ സമയത്ത് ടീം ഇന്ത്യ. ഒരറ്റത്ത് നായകന്‍ രോഹിത് ശര്‍മ കൂടെയുണ്ട്, പിച്ച് ബാറ്റിങ്ങിന് അനുകൂലം, പരിചിത ഗ്രൗണ്ട്, മികച്ച ഗാലറി പിന്തുണ. ഇത്തരമൊരു സാഹചര്യത്തില്‍ ഏതൊരു താരവും ശ്രമിക്കുക പിടിച്ചുനിന്ന് ഇന്നിങ്‌സ് കരുപ്പിടിപ്പിച്ച് ടീമിനെ മികച്ച നിലയിലേക്ക് എത്തിക്കാനാകും. എന്നാല്‍ സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായത് തീര്‍ത്തും നിരുത്തരവാദപരമായ നീക്കമാണ്.

പ്രതിസന്ധി ഘട്ടത്തില്‍ മുന്നില്‍ നിന്നു നയിക്കുന്ന ഏതൊരു താരത്തെയും തോളേറ്റുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. അവരുടെയെല്ലാം മനംകവരാന്‍ ലഭിച്ച അവസരമാണ് ഇന്നലെ ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ സഞ്ജു കളഞ്ഞുകുളിച്ചത്.

രണ്ട് മുന്‍നിര ബാറ്റര്‍മാരെ വീഴ്ത്തി മികച്ച ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന പേസര്‍ ഫരീദ് അഹമ്മദിനെയാണ് ആദ്യ പന്തില്‍ സഞ്ജു നേരിട്ടത്. ഫരീദ് എറിഞ്ഞ ആ പന്ത് അത്ര അപകടകാരിയായിരുന്നില്ല. ഷോര്‍ട്ടിഷ് ലെങ്തില്‍ വന്ന ആ പന്ത് ലീവ് ചെയ്യാനോ പ്രതിരോധിക്കാനോ ശ്രമിക്കാതെ കടന്നാക്രമിക്കാനുള്ള ശ്രമം ഒരു ടോപ് എഡ്ജിലാണ് കലാശിച്ചത്. പുറത്തായി മടങ്ങുന്ന സഞ്ജുവിന്റെ 'വാക്കിങ് ബാക്ക്' ദൃശ്യങ്ങള്‍ക്കൊപ്പം ടെലിവിഷനില്‍ തെളിഞ്ഞ ഇന്ത്യന്‍ ഡഗ്ഗൗട്ടിന്റെ ദൃശ്യത്തില്‍ തലയില്‍ കൈവച്ചിരിക്കുന്ന ബാറ്റിങ് കോച്ച് വിക്രം റാഥോറിനെ കണ്ടാല്‍ മനസിലാകും ആ ഷോട്ട് സെലക്ഷന്‍ എത്രകണ്ട് ടീം മാനേജ്‌മെന്റിനെ ചൊടിപ്പിച്ചുവെന്നത്.

ഒഴിവാക്കേണ്ട പിഴവുകള്‍ ആവര്‍ത്തിക്കുമ്പോള്‍; സഞ്ജുവിന് മുമ്പില്‍ ഇനിയെന്ത്?
ചാഹലിന്റെ പടിയിറക്കം പൂര്‍ത്തിയാകുന്നു; ഇനി 'ബിഷ്‌ണോയ്ക്കാലം'

ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്താനാണ് തനിക്ക് ഇഷ്ടമെന്ന് മുന്‍പും സഞ്ജു പറഞ്ഞിട്ടുണ്ട്. അങ്ങനെ കളിക്കുന്ന ആദ്യത്തെ താരവുമല്ല സഞ്ജു. എന്നാല്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ സ്വന്തമായി ഒരു ഇരിപ്പിടം തേടുന്ന ഒരു യുവതാരത്തില്‍ നിന്ന് ഇതല്ല ആരാധകരും ടീമും പ്രതീക്ഷിക്കുന്നത്. അതിന്റെ ഉത്തമ ഉദാഹരണം ഇന്നലത്തെ മത്സരത്തില്‍ തന്നെ ചൂണ്ടിക്കാട്ടാന്‍ സാധിക്കും. സഞ്ജു പുറത്തായ ശേഷം ക്രീസിലേക്കു വന്ന റിങ്കു സിങ് എന്ന യുവതാരത്തിന്റെ സമീപനവും പ്രകടനവും മാത്രം മതി ഇത്തരം സാഹചര്യത്തില്‍ ടീമിനു വേണ്ടി എങ്ങനെ കളിക്കണമെന്നു മനസിലാക്കാന്‍.

സഞ്ജുവിനെ അപേക്ഷിച്ച് പരിചയസമ്പത്ത് ഏറെക്കുറവുള്ള താരമാണ് റിങ്കു സിങ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഒരു മത്സരത്തില്‍ അവസാന ഓവറില്‍ തുടരെ അഞ്ച് സിക്‌സ് അടിച്ച പ്രകടനം ഒന്നുകൊണ്ടു മാത്രം ശ്രദ്ധനേടിയ താരമാണ് റിങ്കു. അത്തരമൊരു പ്രകടനം കൊണ്ട് ചില അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ അത് കൃത്യമായി മുതലാക്കാന്‍ റിങ്കുവിന് കഴിഞ്ഞു. ഇന്നലെയും അത്തരമൊരു ഇന്നിങ്‌സാണ് റിങ്കു കാഴ്ചവച്ചത്.

ഒഴിവാക്കേണ്ട പിഴവുകള്‍ ആവര്‍ത്തിക്കുമ്പോള്‍; സഞ്ജുവിന് മുമ്പില്‍ ഇനിയെന്ത്?
ഹിറ്റ് ആകാതെ രോഹിത്, മാറുന്ന കോഹ്ലി; ബിസിസിഐ 'പരീക്ഷ'യിലെ ആശങ്കകള്‍

അതേസമയം ദീര്‍ഘകാലമായി ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെയും നായക സ്ഥാനം കൂടി വഹിക്കുന്ന സഞ്ജുവിന്റെ പരിചയസമ്പത്ത് മുന്‍നിര്‍ത്തി പക്വതയാര്‍ന്ന ഇന്നിങ്‌സാണ് ടീം പ്രതീക്ഷിച്ചത്. എന്നാല്‍ സംഭവിച്ചത് മറിച്ചും. ഇതിനു മുമ്പും ഇതേ സ്വഭാവരീതി സഞ്ജു കാഴ്ചവച്ചിരുന്നു. അപ്പോഴൊക്കെ ടീമില്‍ നിന്നു പുറത്താകുകയും ചെയ്തിരുന്നു.

ഇപ്പോള്‍ അതല്ല സ്ഥിതി. ഇനി ഒരു വട്ടം കൂടി തഴയപ്പെട്ടാല്‍ ഇന്ത്യന്‍ ടീമിലേക്കൊരു മടങ്ങിവരവ് സഞ്ജുവിന് പ്രതീക്ഷിക്കാനാവില്ല, കുറഞ്ഞത് ടി20 ടീമിലേക്ക് എങ്കിലും. അത്രകണ്ട് യുവതാരങ്ങളാണ് ഒരുപിടി മികച്ച പ്രകടനങ്ങളുമായി അവസരം കാത്ത് പുറത്തുനില്‍ക്കുന്നത്. അഫ്ഗാനെതിരായ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ബെഞ്ചിലിരുന്നു ചൂടുപിടിപ്പിച്ച ശേഷമാണ് സഞ്ജുവിന് ഇന്നലെ അവസരം ലഭിച്ചത്.

ഒഴിവാക്കേണ്ട പിഴവുകള്‍ ആവര്‍ത്തിക്കുമ്പോള്‍; സഞ്ജുവിന് മുമ്പില്‍ ഇനിയെന്ത്?
ഇഷാന്റെ 'വികൃതി' അതിരുവിട്ടോ?; അച്ചടക്കം പഠിച്ചശേഷം മാത്രം ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍?

ആദ്യ രണ്ട് മത്സരങ്ങളിലും ജിതേഷ് ശര്‍മയിലാണ് ഇന്ത്യന്‍ തിങ്ക്ടാങ്ക് വിശ്വാസമര്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ ജിതേഷ് പൂജ്യത്തിന് പുറത്തായതോടെയാണ് സഞ്ജുവിനെ പരീക്ഷിക്കാന്‍ അവര്‍ തയാറായത്. 2023 ഓഗസ്റ്റില്‍ അയര്‍ലന്‍ഡിനെതിരേ കളത്തിലിറങ്ങിയതിനു ശേഷം ഇതാദ്യമായാണ് സഞ്ജു ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്. മനോഹരമായ ഒരിന്നിങ്‌സിലൂടെ ആ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള അവസരമാണ് ഇതോടെ സഞ്ജു കളഞ്ഞുകുളിച്ചത്.

അഫ്ഗാനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഇടംപിടിച്ച് രണ്ടു വിക്കറ്റ്കീപ്പര്‍മാരിലൊരാളാണ് സഞ്ജു. ജിതേഷാണ് മറ്റൊരാള്‍. ജൂണില്‍ ആരംഭിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന രാജ്യാന്തര ടി20യായിരുന്നു അഫ്ഗാനെതിരായത്. അതിനാല്‍ത്തന്നെ ലോകകപ്പ് ടീം ഘടന ക്രമീകരിക്കുന്നതില്‍ അഫ്ഗാന്‍ പരമ്പര നിര്‍ണായകമായിരിക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ നേരത്തെ വിധിയെഴുതിയിരുന്നു.

2015-ലാണ് സഞ്ജു രാജ്യാന്തര തലത്തില്‍ അരങ്ങേറിയത്. അതിനു ശേഷം ഇതുവരെ ആകെ 16 ടി20 മത്സരങ്ങളിലും 25 ഏകദിനങ്ങളിലും മാത്രമാണ് കളിക്കാനായത്. ഇതില്‍ പലപ്പോഴും ലഭിച്ച അവസരങ്ങള്‍ തുലച്ചുകളഞ്ഞതാണ് സഞ്ജുവിന് തിരിച്ചടിയായത്. ഇക്കുറി ലോകകപ്പ് മുന്‍നിര്‍ത്തി ഒരു മികച്ച പ്രകടനം കാഴ്ചവയ്ക്കനാകുമായിരുന്നെങ്കില്‍ ലോകകപ്പ് ടീം സെലക്ഷനില്‍ തന്റെ പേര് ഉയര്‍ത്തിക്കാട്ടാന്‍ സഞ്ജുവിന് കഴിയുമായിരുന്നു. അതിനുള്ള സുവര്‍ണാവസരമാണ് ഇന്നലെ താരം തുലച്ചത്.

ഒഴിവാക്കേണ്ട പിഴവുകള്‍ ആവര്‍ത്തിക്കുമ്പോള്‍; സഞ്ജുവിന് മുമ്പില്‍ ഇനിയെന്ത്?
അഫ്ഗാന്‍ പരമ്പര എന്തുകൊണ്ട് ഇന്ത്യയ്ക്ക് നിർണായകം?

എന്നാല്‍ സഞ്ജുവിന് മുമ്പില്‍ ഇനിയും വഴിയടഞ്ഞിട്ടില്ല. ലോകകപ്പ് സ്‌ക്വാഡിലേക്ക് തന്റെ പേര് മുന്നോട്ടുവയ്ക്കാന്‍ 2024 ഐപിഎല്‍ സീസണിലെ ഒരു മികച്ച പ്രകടനം സഞ്ജുവിനെ സഹായിക്കും. എന്നാല്‍ സഞ്ജുവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി ജിതേഷ് ശര്‍മയുണ്ട്. അ്ഗാനെതിരേ ആദ്യ മത്സരത്തില്‍ 20 പന്തില്‍ 31 റണ്‍സ് നേടി മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ജിതേഷിനായിരുന്നു. എന്നാല്‍ രണ്ടാം മയ്‌സരത്തില്‍ പൂജ്യത്തിനു പുറത്തായി.

സഞ്ജുവിനെക്കാള്‍ കൂടുതല്‍ പരിഗണന ബിസിസിഐ ജിതേഷിന് നല്‍കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടബോറില്‍ നേപ്പാളിനെ അരങ്ങേറ്റം കുറിച്ചതിനു ശേഷം ഇതുവരെ ഒമ്പതു മത്സരങ്ങളില്‍ മുപ്പതുകാരനായ ജിതേഷിന് അവസരം ലഭിച്ചു. ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുന്ന വിക്കറ്റ് കീപ്പര്‍മാരുടെ പേരുകാരില്‍ ആദ്യത്തെയാളാണ് ജിതേഷ്. അത് മറികടന്ന് മുന്നില്‍ എത്താന്‍ സഞ്ജുവിന് അവിസ്മരണീയമായ ഒരു ഐപിഎല്‍ സീസണാവണം ഇത്തവണത്തേത്. പക്ഷേ അതിന് സഞ്ജു തന്റെ സമീപനം മാറ്റിയേ തീരൂ. ചുരുങ്ങിയപക്ഷം ഇരിക്കുന്ന കൊമ്പു മുറിച്ചുകൊണ്ടല്ല വഴിവെട്ടേണ്ടതെന്നെങ്കിലും സഞ്ജു മനസിലാക്കിയേ തീരൂ.

logo
The Fourth
www.thefourthnews.in