ക്യാപ്റ്റന്‍സി ഭാരമില്ലാതെ രോഹിത്; സമ്മർദം എതിരാളികള്‍ക്ക്

ക്യാപ്റ്റന്‍സി ഭാരമില്ലാതെ രോഹിത്; സമ്മർദം എതിരാളികള്‍ക്ക്

ഇത്തവണ രോഹിത് മുംബൈയുടെ ജഴ്‌സിയണിഞ്ഞ് മൈതാനത്തേക്കിറങ്ങുക നായകനായിട്ടല്ല, ഒരു പ്രിവിലേജും ഇല്ലാതെ വെറുമൊരു താരം മാത്രമായിട്ടാണ്

സച്ചിന്‍ തെണ്ടുല്‍ക്കർ, റിക്കി പോണ്ടിങ്, സനത് ജയസൂര്യ, ഷോണ്‍ പോളോക്ക്, സഹീർ ഖാന്‍, ഹർഭജന്‍ സിങ്, ലസിത് മലിങ്ക തുടങ്ങി ലോകക്രിക്കറ്റിലെ മഹാരഥന്മാർ അണിനിരന്ന ടീം. സച്ചിന്‍ എന്ന പേര് വിതച്ച വലിയ ആരാധകവൃന്ദം. ഇന്ത്യയിലെ എല്ലാ ഗ്യാലറികളില്‍ നിന്നും ഒരുപോലെ സ്വീകാര്യത ലഭിച്ച ടീം. പക്ഷേ, വിശ്വം കീഴടക്കിയ ഇതിഹാസങ്ങള്‍ക്ക് ഐപിഎല്‍ കീരിടമെന്ന സ്വപ്നം മാത്രം സാക്ഷാത്കരിക്കാനായില്ല.

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകനായ പോണ്ടിങ് പോലും പരാജയപ്പെട്ടിടത്തു നിന്നാണ് ആ പേര് ഉയർന്നുവരുന്നത്. നായകസ്ഥാനം കൈകളിലേക്ക് ലഭിച്ച നാള്‍ മുതല്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചവന്‍, മുംബൈ ഇന്ത്യന്‍സിനെ സമാനതകളില്ലാത്ത നേട്ടങ്ങളിലേക്ക് നയിച്ചവന്‍, ഇറ്റ്സ് ഹിം, രോഹിത് ഗുരുനാഥ് ശർമ, മുംബൈയുടെയും ഇന്ത്യയുടെയും ഹിറ്റ്മാന്‍.

പത്ത് സീസണുകള്‍, അഞ്ച് ഐപിഎല്‍ കിരീടം, ഒരു ചാമ്പ്യന്‍സ് ലീഗ്. ടീമിനെ നയിച്ചത് 10 സീസണുകളില്‍, നേടിക്കൊടുത്തത് അഞ്ച് ഐപിഎല്‍ കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും. കുറഞ്ഞ കാലഘട്ടത്തില്‍ ഈ നേട്ടം കൈവരിച്ചൊരു നായകന്‍ ഐപിഎല്ലിന്റെ ചരിത്രത്തില്‍ വേറെയില്ല. ടൂർണമെന്റിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ പരാജയപ്പെട്ടതിന് ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്താന്‍ രോഹിതിന് കീഴില്‍ മുംബൈക്കായി. കൈവിട്ടെന്ന് തോന്നിച്ച കിരീടം കാത്തിരുന്ന് തിരിച്ചുപിടിച്ച ചരിത്രവുമുണ്ട്.

ക്യാപ്റ്റന്‍സി ഭാരമില്ലാതെ രോഹിത്; സമ്മർദം എതിരാളികള്‍ക്ക്
MSD...ഒന്നും അവസാനിച്ചിട്ടില്ല!

പക്ഷേ, ഇത്തവണ രോഹിത് മുംബൈയുടെ ജഴ്‌സിയണിഞ്ഞ് മൈതാനത്തേക്കിറങ്ങുക നായകനായിട്ടല്ല, ഒരു പ്രിവിലേജും ഇല്ലാതെ വെറുമൊരു താരം മാത്രമായിട്ടാണ്. തലമുറമാറ്റമെന്ന തലക്കെട്ടില്‍ ടീം മാനേജ്മെന്റ് ഹാർദിക്ക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റന്‍സി കൈമാറി. അപ്രതീക്ഷിത തീരുമാനത്തിന് പിന്നിലെ കാരണമെന്തന്ന ചോദ്യത്തിന് മുഖ്യപരിശീലകന്‍ മാർക്ക് ബൌച്ചറിനും ഹാർദിക്കിനും നല്‍കാനുണ്ടായിരുന്നത് മൗനം മാത്രം.

ക്രിക്കറ്റിനെ ഇത്രയേറെ വൈകാരികമായി സമീപിക്കുന്ന രാജ്യത്ത്, ഈ മൗനത്തിന് ഗ്യാലറികളില്‍ നിന്ന് ആരാധകർ ശബ്ദമുയർത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. അത് ഒരു മൈതാനത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നായിരിക്കില്ലെന്നും പ്രതീക്ഷിക്കാം.

പക്ഷേ, ഇതൊരു രോഹിത് 2.0യെ സമ്മാനിക്കുന്നതിന് കാരണമാകില്ലേ. ഡെത്ത് ഓവറുകളില്‍ ഏറ്റവും അപകടകാരി എം എസ് ധോണിയൊ വിരാട് കോഹ്ലിയൊ അല്ല, രോഹിതാണെന്നാണ് രവി ചന്ദ്രന്‍ അശ്വിന്‍ പറഞ്ഞത്. രോഹിതിനെ കുടുക്കാന്‍ പ്ലാന്‍ എയും ബിയും മാത്രം പോര, സി കൂടെ വേണമെന്ന് ഗൗതം ഗംഭീറും ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. രോഹിത് എത്രത്തോളം അപകടകാരിയാണെന്ന് തെളിയിക്കുന്നതാണ് ഇരുവരുടേയും വാക്കുകള്‍.

ക്യാപ്റ്റന്‍സി ഭാരമില്ലാതെ രോഹിത്; സമ്മർദം എതിരാളികള്‍ക്ക്
എട്ട് ഒഴിവുകള്‍ നികത്തണം! ഐപിഎല്ലിലേക്ക് ഉറ്റുനോക്കി ടീം ഇന്ത്യ

എന്നാല്‍ ഇത്തരമൊരു രോഹിതിനെ ഐപിഎല്ലില്‍ ദൃശ്യമായിട്ട് കുറഞ്ഞത് നാല് സീസണുകളെങ്കിലുമായി. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ രോഹിത് ഇത്തവണ ക്രീസിലേക്ക് എത്തുമ്പോള്‍ എതിർപാളയങ്ങള്‍ ഇരട്ടി മുന്‍കരുതലെടുക്കേണ്ടി വരും. വളരെ അനായാസം പിറക്കുന്ന പുള്‍ ഷോട്ടുകള്‍, കവർ ഡ്രൈവ്, സ്ട്രെയിറ്റ് ഡ്രൈവ്, ഫ്ലിക്ക്...ക്ലാസിക്ക് ഹിറ്റ്മാന്‍ ഒരിക്കല്‍ക്കൂടി അവതരിക്കുമോ? ഓരോ ക്രിക്കറ്റ് പ്രേമിയും ആകാംക്ഷയിലാണ്.

ഒരുങ്ങിയിറങ്ങിയാല്‍ ലോകത്തെ ഒരു ഏതു വമ്പന്‍ ബൗളിങ് നിരയ്ക്കും തടുക്കാനാകില്ല രോഹിതിനെ. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും കാഗിസോ റബാഡയും റാഷിദ് ഖാനും എന്തിന് ടീം ഇന്ത്യയിലെ സഹതാരങ്ങളായ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും വരെ ഹിറ്റ്മാന്റെ മുന്നില്‍ മുട്ടിടിച്ച് നിന്നിട്ടുണ്ട്.

20 പന്ത് അതിജീവിച്ചാല്‍ തന്നെ പുറത്താക്കണമെങ്കില്‍ താന്‍ തന്നെ വിചാരിക്കണമെന്നാണ് ഒരിക്കല്‍ രോഹിത് പറഞ്ഞ ത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കഴിഞ്ഞ ഏകദിന ലോകകപ്പ്. മൂന്ന് സീസണുകളുടെ ഇടവേളയ്ക്ക് ശേഷം കിരീടമുയർത്താന്‍ മുംബൈ കച്ചമുറുക്കുമ്പോള്‍ ഒന്‍പത് ടീമുകളും ഭയപ്പെടേണ്ടത് സമ്മർദമില്ലാതെ ബാറ്റ് പിടിക്കുന്ന രോഹതിനെ തന്നെ.

logo
The Fourth
www.thefourthnews.in