IPL 2024| രാജസ്ഥാന് 'സഞ്ജു ട്രീറ്റ്'; ലഖ്നൗവിനെതിരേ കൂറ്റന്‍ സ്കോർ

IPL 2024| രാജസ്ഥാന് 'സഞ്ജു ട്രീറ്റ്'; ലഖ്നൗവിനെതിരേ കൂറ്റന്‍ സ്കോർ

52 പന്തില്‍ മൂന്ന് ഫോറും ആറ് സിക്സും ഉള്‍പ്പെടെയാണ് സഞ്ജു 82 റണ്‍സെടുത്തത്

നായകന്‍ സഞ്ജു സാംസണിന്റെ അർധ സെഞ്ചുറി മികവില്‍ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ കൂറ്റന്‍ സ്കോർ ഉയർത്തി രാജസ്ഥാന്‍ റോയല്‍സ്. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. പുറത്താകാതെ 52 പന്തില്‍ 82 റണ്‍സാണ് സഞ്ജു സ്കോർ ചെയ്തത്. 43 റണ്‍സുമായി റിയാന്‍ പരാഗ് മികച്ച പിന്തുണ നല്‍കി.

രണ്ടാം ഓവറില്‍ തന്നെ ഓപ്പണർ ജോസ്‌ ബട്ട്ലറിനെ (11) പുറത്താക്കി നവീന്‍ ഉള്‍ ഹഖ് രാജസ്ഥാന് തുടക്കത്തിലെ പ്രഹരം നല്‍കി. മൂന്നാം നമ്പറിലെത്തിയ സഞ്ജുവിനെ കാഴ്ചക്കാരനാക്കി യുവതാരം യശസ്വി ജയ്‌സ്വാളിന്റെ സ്ട്രോക്ക്പ്ലെയായിരുന്നു പിന്നീട്. പക്ഷെ പവർപ്ലെയുടെ ആനുകൂല്യം ഉപയോഗിച്ച് കൂറ്റനടിക്ക് ശ്രമിച്ച ജയ്സ്വാളിന് പിഴച്ചു. മൊഹ്‌സിന്‍ ഖാന്റെ പന്തില്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍ പുറത്തേക്ക്. 12 പന്തില്‍ 24 റണ്‍സായിരുന്നു സമ്പാദ്യം.

IPL 2024| രാജസ്ഥാന് 'സഞ്ജു ട്രീറ്റ്'; ലഖ്നൗവിനെതിരേ കൂറ്റന്‍ സ്കോർ
ക്യാപ്റ്റന്‍സി ഭാരമില്ലാതെ രോഹിത്; സമ്മർദം എതിരാളികള്‍ക്ക്

നാലാം നമ്പരിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച റിയാന്‍ പരാഗിനെ കൂട്ടുപിടിച്ച് കരുതലോടെ സഞ്ജു ബാറ്റ് വീശി. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ വിക്കറ്റ് നഷ്ടമാകാതെ സാവധാനം ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. നിലയുറപ്പിച്ച ശേഷം സഞ്ജുവും പരാഗും തനതുശൈലിയിലേക്ക് മാറി. ലഖ്നൗ നായകന്‍ കെ എല്‍ രാഹുലിന്റെ തന്ത്രങ്ങളെ ഇരുവരും ബാറ്റിങ് മികവുകൊണ്ട് മറികടക്കുന്നതായിരുന്നു പിന്നീട് മൈതാനത്ത് കണ്ടത്.

തുടർച്ചയായ അഞ്ചാം സീസണിലും ആദ്യ മത്സരത്തില്‍ സഞ്ചു അർധ ശതകം കുറിച്ചു. ഇത്തവണ 33 പന്തിലായിരുന്നു നേട്ടം. മറുവശത്ത് അർധ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു പരാഗ് 43 റണ്‍സില്‍ വീണു. 29 പന്തില്‍ ഒരു ഫോറും മൂന്ന് സിക്സും പരാഗിന്റെ ഇന്നിങ്സില്‍ പിറന്നു. നവീനാണ് താരത്തിനെ പുറത്താക്കിയത്. പരാഗിന് പിന്നാലെയെത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മയർക്ക് (5) കാര്യമായ സംഭാവന നല്‍കാനായില്ല.

IPL 2024| രാജസ്ഥാന് 'സഞ്ജു ട്രീറ്റ്'; ലഖ്നൗവിനെതിരേ കൂറ്റന്‍ സ്കോർ
എട്ട് ഒഴിവുകള്‍ നികത്തണം! ഐപിഎല്ലിലേക്ക് ഉറ്റുനോക്കി ടീം ഇന്ത്യ

തുടരെ വിക്കറ്റ് വീണെങ്കിലും സ്കോറിങ്ങിന്റെ വേഗത തുടരാന്‍ സഞ്ജുവിന് സാധിച്ചു. ആറാമനായെത്തിയ ദ്രുവ് ജൂറല്‍ ടൈമിങ് കണ്ടെത്തുന്നതില്‍ വിഷമിച്ചത് തിരിച്ചടിയായി. നവീനെറിഞ്ഞ 19-ാം ഓവറില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന് നേടാനായത്. അവസാന ഓവറില്‍ 14 റണ്‍സ് ജൂറല്‍-സഞ്ജു സഖ്യം നേടിയതോടെ സ്കോർ 190 കടന്നു. 52 പന്തില്‍ മൂന്ന് ഫോറും ആറ് സിക്സും ഉള്‍പ്പെടെയാണ് സഞ്ജു 82 റണ്‍സെടുത്തത്.

logo
The Fourth
www.thefourthnews.in