'ക്യാമിയോ' റോളില്‍ ഒതുങ്ങുന്ന ജിതേഷ്; ലോകകപ്പ് ടീം റെയ്സില്‍ ഓവർടേക്ക് ചെയ്ത് സഞ്ജുവും പന്തും!

'ക്യാമിയോ' റോളില്‍ ഒതുങ്ങുന്ന ജിതേഷ്; ലോകകപ്പ് ടീം റെയ്സില്‍ ഓവർടേക്ക് ചെയ്ത് സഞ്ജുവും പന്തും!

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 156 സ്ട്രൈക്ക് റേറ്റില്‍ 309 റണ്‍സായിരുന്നു പഞ്ചാബ് കിങ്സിനായി ജിതേഷ് നേടിയത്

2024 ട്വന്റി 20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള കടുത്ത പോരാട്ടത്തിനാണ് ഇത്തവണ ഐപിഎല്‍ സാക്ഷ്യം വഹിക്കുന്നത്. ബാറ്റിങ്, ബൗളിങ്, വിക്കറ്റ് കീപ്പിങ് തുടങ്ങി എല്ലാ മേഖലയിലും ഇത് പ്രത്യക്ഷമാണ്. കൃത്യമായൊരു ടീം ഘടന ഉണ്ടാക്കാന്‍ ഐപിഎല്ലിന് മുന്‍പ് ഇന്ത്യയ്ക്ക് സാധിക്കാതെ പോയതാണ് ഇതിനുള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെ ലോകകപ്പ് ടീമിനെ നിർണയിക്കുക ഐപിഎല്‍ പ്രകടനം തന്നെയായിരിക്കും.

ഇതില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്നത് വിക്കറ്റ് കീപ്പർ സ്ഥാനത്തിനായാണ്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, ജിതേഷ് ശർമ, ദ്രുവ് ജൂറല്‍ എന്നിങ്ങനെ നീളുന്നു ലോകകപ്പ് ടീമിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നവരുടെ പട്ടിക. ഐപിഎല്‍ തുടങ്ങുന്നതിന് മുന്‍പ് ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്ന താരമായിരുന്നു ജിതേഷ് ശർമ. നേരിടുന്ന ആദ്യ പന്തുമുതല്‍ കൂറ്റനടികള്‍ക്കൊണ്ട് സ്കോറിങ്ങിന്റെ വേഗം കൂട്ടാനുള്ള മികവായിരുന്ന താരത്തെ വ്യത്യസ്തനാക്കിയത്.

'ക്യാമിയോ' റോളില്‍ ഒതുങ്ങുന്ന ജിതേഷ്; ലോകകപ്പ് ടീം റെയ്സില്‍ ഓവർടേക്ക് ചെയ്ത് സഞ്ജുവും പന്തും!
'വിദേശ നിക്ഷേപം' ഇടിഞ്ഞു, ഒറ്റയാള്‍ പോരാളിയായി കോഹ്ലി; ബെംഗളൂരുവിന്റെ വീഴ്ചയ്ക്കു പിന്നില്‍

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 156 സ്ട്രൈക്ക് റേറ്റില്‍ 309 റണ്‍സായിരുന്നു പഞ്ചാബ് കിങ്സിനായി ജിതേഷ് നേടിയത്. ഫിനിഷർ റോള്‍ നിർവഹിക്കാന്‍ ഏറ്റവും അനുയോജ്യനെന്നായിരുന്നു താരത്തിന്റെ പ്രകടനം കണ്ടവർ വിലയിരുത്തിയത്. എന്നാല്‍ ഇത്തവണ ഐപിഎല്‍ നാല് റൗണ്ടുകള്‍ പൂർത്തിയാക്കി അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അഞ്ച് കളികളില്‍ 77 റണ്‍സ് മാത്രമാണ് താരത്തിന് സംഭാവന ചെയ്യാനായത്. സ്ട്രൈക്ക് റേറ്റ് 156ല്‍ നിന്ന് 135ലേക്ക് വീഴുകയും ചെയ്തു.

മോശം ഫോമില്‍ തുടരുന്ന ജിതേഷിന് തന്റെ മികവ് തെളിയിക്കാനുള്ള സുവർണാവസരമായിരുന്നു ഇന്നലെ സണ്‍റൈസേഴ്‌സിനെതിരായ മത്സരം. ജിതേഷ് ക്രീസിലെത്തുമ്പോള്‍ ഏഴ് ഓവറില്‍ പഞ്ചാബിന് ജയിക്കാനാവശ്യമായിരുന്നത് 93 റണ്‍സായിരുന്നു. പക്ഷേ, തന്റെ 'ബിഗ് ഹിറ്റർ' ടാഗ് വിനിയോഗിക്കാന്‍ ജിതേഷിന് സാധിച്ചില്ല. 11 പന്തില്‍ 19 റണ്‍സ് നേടി താരം പുറത്തായി.

പിന്നീട് ഏഴാം വിക്കറ്റില്‍ ശശാങ്ക് സിങ്ങും അഷുതോഷ് ശർമയും ചേർന്ന് അവിശ്വസനീയ പോരാട്ടം കാഴ്ചവെച്ചു. അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് വിജയിക്കാനാവശ്യമായിരുന്നത്. ജയദേവ് ഉനദ്‌കട്ടെറിഞ്ഞ ഓവറില്‍ മൂന്ന് സിക്സ് ഉള്‍പ്പെടെ 27 റണ്‍സ് ഇരുവരും ചേർന്ന് നേടി. 27 പന്തില്‍ 66 റണ്‍സാണ് സഖ്യം നേടിയത്. വിജയത്തിന് രണ്ട് റണ്‍സ് അകലെയായിരുന്നു പഞ്ചാബ് വീണത്.

'ക്യാമിയോ' റോളില്‍ ഒതുങ്ങുന്ന ജിതേഷ്; ലോകകപ്പ് ടീം റെയ്സില്‍ ഓവർടേക്ക് ചെയ്ത് സഞ്ജുവും പന്തും!
എട്ട് ഒഴിവുകള്‍ നികത്തണം! ഐപിഎല്ലിലേക്ക് ഉറ്റുനോക്കി ടീം ഇന്ത്യ

ജിതേഷിന്റെ സാധ്യതകള്‍ മങ്ങാനുള്ള പ്രധാന കാരണം മോശം പ്രകടനം മാത്രമല്ല, സഞ്ജുവിന്റെയും പന്തിന്റെയും മികച്ച ഫോം കൂടിയാണ്. സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് അർധ സെഞ്ചുറി ഉള്‍പ്പെടെ 178 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. 150.85 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. പന്ത് അഞ്ച് കളികളില്‍ നിന്ന് 153 റണ്‍സും നേടിയിട്ടുണ്ട്. ഇടം കയ്യന്‍ ബാറ്ററുടെ സ്ട്രൈക്ക് റേറ്റും 150ന് മുകളിലാണ്.

അഞ്ച് കളികളില്‍ നിന്ന് 128 റണ്‍സുമായി രാഹുലും ജിതേഷിനേക്കാള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ട്വന്റി 20ക്ക് അനുയോജ്യമായല്ല താരം ബാറ്റ് വീശുന്നതെന്ന വിമർശനം ശക്തമാണ്. രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് 130ല്‍ താഴെയാണ്. മതിയായ അവസരങ്ങള്‍ ലഭിക്കാത്ത ദ്രുവ് ജൂറല്‍ നാല് കളികളില്‍ നിന്ന് ഇതുവരെ നേടിയത് 42 റണ്‍സ് മാത്രമാണ്.

logo
The Fourth
www.thefourthnews.in