T20 CWC| സൗരഭ് നേത്രവല്‍ക്കര്‍ ഇനി 'സൂപ്പര്‍'താരം; അമേരിക്കയ്ക്കായി പാകിസ്താനെ ഞെട്ടിച്ച ഇന്ത്യക്കാരന്‍

T20 CWC| സൗരഭ് നേത്രവല്‍ക്കര്‍ ഇനി 'സൂപ്പര്‍'താരം; അമേരിക്കയ്ക്കായി പാകിസ്താനെ ഞെട്ടിച്ച ഇന്ത്യക്കാരന്‍

1991 ഒക്ടോബര്‍ 16 ന് മുംബൈയില്‍ ജനിച്ച സൗരഭ് നേത്രവല്‍ക്കര്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരമായിരുന്നു.

സ്വന്തം മണ്ണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ക്രിക്കറ്റിലെ കരുത്തരായ പാകിസ്താനെ അട്ടിമറിച്ച് അത്ഭുതക്കുതിപ്പ് നടത്തിയിരിക്കുകയാണ് യുഎസ്എ. തകര്‍പ്പന്‍ പോരാട്ടത്തിനൊടുവില്‍ സൂപ്പര്‍ ഓവറിലായിരുന്നു അമേരിക്കയുടെ വിജയം. മത്സരശേഷം വിദേശമാധ്യമങ്ങളില്‍ ഇടംപിടിച്ച താരമാണ് സൗരഭ് നേത്രവല്‍ക്കര്‍. സൂപ്പര്‍ ഓവറില്‍ 19 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താനെ 13 റണ്‍സില്‍ പിടിച്ചുകെട്ടിയ പേസര്‍.

1991 ഒക്ടോബര്‍ 16 ന് മുംബൈയില്‍ ജനിച്ച സൗരഭ് നേത്രവല്‍ക്കര്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരമായിരുന്നു. 2010 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി ഇറങ്ങിയ താരമാണ് നേത്രവല്‍ക്കര്‍. കെ എല്‍ രാഹുല്‍, ജയദേവ് ഉനദ്കട്ട്, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പമാണ് സൗരഭും കളിച്ചത്. 2010 അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതും നേത്രവല്‍ക്കര്‍ ആയിരുന്നു. ആറു മത്സരങ്ങളില്‍ നിന്ന് ഒമ്പതു വിക്കറ്റായിരുന്നു സൗരഭിന്റെ നേട്ടം. ഇപ്പോഴത്തെ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം നയിച്ച അണ്ടര്‍ 19 ടീമിനോട് ഏറ്റുമുട്ടിയപ്പോള്‍ മികച്ച പ്രകടനമാണ് അന്ന് സൗരഭ് നടത്തിയത്. പക്ഷേ, അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടിരുന്നു.

T20 CWC| സൗരഭ് നേത്രവല്‍ക്കര്‍ ഇനി 'സൂപ്പര്‍'താരം; അമേരിക്കയ്ക്കായി പാകിസ്താനെ ഞെട്ടിച്ച ഇന്ത്യക്കാരന്‍
T20 CWC| അയര്‍ലന്‍ഡിന്റെ നട്ടെല്ലൊടിച്ച സീം ബൗളിങ്, ഫോമിലേക്ക് ഉയര്‍ന്ന് പേസര്‍മാര്‍; ടീം ഇന്ത്യ ഡബിള്‍ ഹാപ്പി

രഞ്ജി ട്രോഫിയില്‍ മുംബൈയെ പ്രതിനിധീകരിച്ചാണ് സൗരഭ് കളിച്ചത്. സഹതാരങ്ങള്‍ ഐപിഎല്ലിലേക്കും ദേശീയ ടീം ലക്ഷ്യമിട്ടും കളി തുടര്‍ന്നപ്പോള്‍ ഇന്ത്യയില്‍ അവസരങ്ങള്‍ കുറവാണെന്ന ബോധ്യത്തിലും തുടര്‍പഠനം ലക്ഷ്യമിട്ടും സൗരഭ് അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. അമേരിക്കയിലെ തുടര്‍പഠനത്തിനു ശേഷം ഒറാക്കിളില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു സൗരഭ്. ജോലിക്കിടയിലും കളി തുടര്‍ന്ന സൗരഭിനെ തേടിയെത്തിയ സുവര്‍ണാവസരമായിരുന്നു യുഎസ് ദേശീയ ടീമിലേക്കുള്ള വിളി. യുഎസ് ദേശീയ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയാണ് നേത്രവല്‍ക്കര്‍. നേത്ര എന്നാണ് നേത്രവല്‍ക്കറിന്റെ വിളിപ്പേര്. ലോകചാംപ്യന്‍മാരായ പാകിസ്താനെ അട്ടിമറിച്ചതിലൂടെ യുഎസ് ടീമിന് അഭിനന്ദനപ്രവാഹമാണ്. ഇതിനൊപ്പമാണ് സൂപ്പര്‍ഓവര്‍ എറിഞ്ഞ് പാകിസ്താനെ വരിഞ്ഞുമുറുക്കിയ യുഎസ്-ഇന്ത്യന്‍ താരം സൗരഭ് ക്രിക്കറ്റ് ലോകത്ത് നേടുന്ന ശ്രദ്ധയും.

T20 CWC| സൗരഭ് നേത്രവല്‍ക്കര്‍ ഇനി 'സൂപ്പര്‍'താരം; അമേരിക്കയ്ക്കായി പാകിസ്താനെ ഞെട്ടിച്ച ഇന്ത്യക്കാരന്‍
അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ യുഎസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്റെ സ്‌കോറിനൊപ്പമെത്താനായി. അവസാന പന്തില്‍ അഞ്ചു റണ്‍സ് ആവശ്യമെങ്കിലും ബൗണ്ടറി നേടാനേ യുഎസിന് സാധിച്ചുള്ളൂ. പിന്നാലെ സൂപ്പര്‍ ഓവറിലേക്ക്. 19 റണ്‍സ് വിജലക്ഷ്യമാണ് യു എസ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളു. ഇതോടെയാണ് ക്രിക്കറ്റ് ലോകത്തെ വമ്പന്‍ അട്ടിമറികളിലൊന്നിന് അമേരിക്കന്‍ മണ്ണ് സാക്ഷ്യം വഹിച്ചത്. പാകിസ്ഥാന് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞത് മുഹമ്മദ് ആമിറായിരുന്നു. ഓവറില്‍ എക്സ്ട്രാസ് ആയി അമേരിക്കയ്ക്ക് എട്ട് റണ്‍സ് ലഭിച്ചു. 10 റണ്‍സ് മാത്രമാണ് യു എസ് താരങ്ങളായ ആരോണ്‍ ജോണ്‍സും ഹര്‍മീത് സിങ്ങും ടചേര്‍ന്ന് അടിച്ചെടുത്തത്. പാകിസ്ഥാന് വേണ്ടി മറുപടി ബാറ്റിംഗിനെത്തിയത് ഫഖര്‍ സമാനും ഇഫ്തികര്‍ അഹമ്മദുമായിരുന്നു. മൂന്നാം പന്തില്‍ നേത്രവല്‍ക്കര്‍ ഇഫ്തികറിനെ പുറത്താക്കി. തുടര്‍ന്നത്തെിയ ഷദാബ് ഖാന് താളം കണ്ടെത്താനാകാതെ വന്നതോടെ ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിക്കാണ് ഡല്ലാസ് സ്റ്റേഡിയെ സാക്ഷ്യം വഹിച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ബാബര്‍ അസം (44), ഷദാബ് ഖാന്‍ (40) എന്നിവരാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഷഹീന്‍ അഫ്രീദി 23 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 38 പന്തില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റനും ഇന്ത്യക്കാരനുമായ മൊനാങ്ക് പട്ടേലാണ് യു എസിനെ പാക് ലക്ഷ്യത്തിലേക്ക് നയിച്ചത്.

logo
The Fourth
www.thefourthnews.in