പ്രകടനത്തിലും കണക്കുകളിലും ഒന്നാമന്‍; ആ നായകപദവി സഞ്ജു അര്‍ഹിക്കുന്നില്ലേ?

പ്രകടനത്തിലും കണക്കുകളിലും ഒന്നാമന്‍; ആ നായകപദവി സഞ്ജു അര്‍ഹിക്കുന്നില്ലേ?

നിലവില്‍ സിംബാബ്‌വെ പര്യടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട സ്‌ക്വാഡിലെ ഏറ്റവും സീനിയര്‍ താരമാണ് സഞ്ജു സാംസണ്‍

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ആവേശത്തിലാണ് ഇന്ത്യയും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരും. അതിനിടയിലാണ് ലോകകപ്പിനു ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. ലോകകപ്പില്‍ കളിക്കുന്ന മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്നത് ഉറപ്പായിരുന്നു. യുവതാരങ്ങളെയാകും പര്യടനത്തിന് അയയ്ക്കുകയെന്നും നേരത്തെ തന്നെ വ്യക്തമായതാണ്.

ഇന്ന് ഏതാനും മണിക്കൂറുകള്‍ക്കും മുമ്പ് സിംബാബ്‌വെയിലേക്കുള്ള സ്‌ക്വാഡ് ബിസിസിഐ പുറത്തുവിട്ടപ്പോള്‍ എല്ലാം ഊഹിച്ചതു പോലെ തന്നെ. എന്നാല്‍ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്. തീര്‍ത്തും പരിചയസമ്പത്തു കുറഞ്ഞ, യുവതാരങ്ങളടങ്ങിയ 15 അംഗ സ്‌ക്വാഡിനെ നയിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ശുഭ്മാന്‍ ഗില്ലിനെ.

പ്രകടനത്തിലും കണക്കുകളിലും ഒന്നാമന്‍; ആ നായകപദവി സഞ്ജു അര്‍ഹിക്കുന്നില്ലേ?
ഇനി 'അവന്‍' വരണം; സഞ്ജുവിന്റെ എന്‍ട്രിക്ക് ടൈം ആയി

മലയാളി താരവും ഐപിഎല്ലില്‍ ദീര്‍ഘകാലമായി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുകയും മികച്ച നായകമികവ് പ്രകടമാക്കുകയും ചെയ്ത സഞ്ജു സാംസണ്‍ ടീമില്‍ ഉള്ളപ്പോഴാണ് പരിചയസമ്പത്ത് കുറഞ്ഞ ഗില്ലിനെ നായകനായിക്കിയിരിക്കുന്നത്.

2019-20 സീസണില്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബ്‌ളൂ ടീമിന്റെയൃം 2019-20 സീസണില്‍ ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യ സി ടീമിന്റെയും ക്യാപ്റ്റനായിട്ടുള്ള ഗില്‍ ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെയും നായകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ മൂന്ന് അവസരങ്ങളിലും നായകനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ പരാജയപ്പെട്ട ചരിത്രമാണ് ഗില്ലിനുള്ളത്.

പ്രകടനത്തിലും കണക്കുകളിലും ഒന്നാമന്‍; ആ നായകപദവി സഞ്ജു അര്‍ഹിക്കുന്നില്ലേ?
കളിയാക്കലില്‍ നിന്ന് കൈയടിയിലേക്ക്; ഹാർദിക്കിന്റെ 'പ്രതികാരം'

2022, 2023 ഐപിഎല്‍ സീസണുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കു കീഴില്‍ ഒരു കിരീടവും ഒരു റണ്ണറപ്പ് സ്ഥാനവും നേടിയ ഗുജറാത്ത് 2024-ല്‍ ഗില്ലിന്റെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കളിച്ച 14 മത്സരങ്ങളില്‍ വെറും അഞ്ച് ജയം മാത്രമാണ് ഗില്ലിനും സംഘത്തിനും നേടാനായത്.

അതേസമയം നായകന്‍ എന്ന നിലയില്‍ സഞ്ജു സാംസണ്‍ മുന്‍ താരങ്ങളുടെയടക്കം പ്രശംസ പിടിച്ചുപറ്റിയ ആളാണ്. 2021-ലാണ് രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെ തങ്ങളുടെ നായകനായി പ്രഖ്യാപിക്കുന്നത്. ആദ്യ സീസണില്‍ ശ്രദ്ധേയപ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കിലും തൊട്ടടുത്ത വര്‍ഷം ടീമിനെ ഫൈനലില്‍ എത്തിച്ചു സഞ്ജു.

ക്രിക്കറ്റ് അറിയുന്നവര്‍, ഈ ജെന്റില്‍മാന്‍ ഗെയിമിനെ സ്‌നേഹിക്കുന്നവര്‍ ബിസിസിഐയോട് ചോദിക്കുമെന്നുറപ്പാണ്... ഈ ഇന്ത്യന്‍ ടീമിന്റെ നായക പദവി സഞ്ജു അര്‍ഹിക്കുന്നില്ലേ?

2023-ല്‍ ടീം അഞ്ചാം സ്ഥാനത്തേക്ക് വീണെങ്കിലും ഇക്കഴിഞ്ഞ സീസണില്‍ ഗംഭീരമായി തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിനും സംഘത്തിനുമായി. ഇത്തവണ പ്ലേ ഓഫിലെത്തിയ രാജസ്ഥാന്‍ ക്വാളിഫയര്‍ രണ്ടിലാണ് വീണു പോയത്. നാലു സീസണുകളിലായി 61 മത്സരങ്ങളിലാണ് സഞ്ജു രാജസ്ഥാനെ നയിച്ചത്. ഇതില്‍ 31 മത്സരങ്ങളിലും ടീമിനെ ജയത്തിലേക്ക് നയിക്കാനായി.

പ്രകടനത്തിലും കണക്കുകളിലും ഒന്നാമന്‍; ആ നായകപദവി സഞ്ജു അര്‍ഹിക്കുന്നില്ലേ?
T20 CWC | രോഹിതിനെ വ്യത്യസ്തനാക്കുന്ന 'വെയിറ്റിങ് ഗെയിം' തന്ത്രം

ആഭ്യന്തര തലത്തില്‍ കേരള ക്രിക്കറ്റ് ടീമിന്റെ നായകനായും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. നിലവില്‍ സിംബാബ്‌വെ പര്യടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട സ്‌ക്വാഡിലെ ഏറ്റവും സീനിയര്‍ താരവുമാണ് സഞ്ജു സാംസണ്‍ എന്നിരിക്കെയാണ് മലയാളി താരത്തെ തഴഞ്ഞ് നേതൃപാടവം കുറഞ്ഞ ഗില്ലിനെ ക്യാപ്റ്റനാക്കിയിരിക്കുന്നത്.

ദക്ഷിണേന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ ഉത്തരേന്ത്യന്‍ ലോബി നിരന്തരം അവഗണന കാട്ടുന്നുവെന്നത് നേരത്തെയുള്ള വിമര്‍ശനമാണ്. കേരളാ മുന്‍ താരം കെ എന്‍ അനന്ത പദ്മനാഭന്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിന് ഇരയായിട്ടുള്ളവരാണ്. വര്‍ഷങ്ങളായി സഞ്ജു സാംസണ്‍ നേരിടുന്ന അവഗണനകളും ഇതിന്റെ ഭാഗമാണ്. അതിലേക്കുള്ള പുതിയ അധ്യായമായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ ടീം പ്രഖ്യാപനം. ക്രിക്കറ്റ് അറിയുന്നവര്‍, ഈ ജെന്റില്‍മാന്‍ ഗെയിമിനെ സ്‌നേഹിക്കുന്നവര്‍ ബിസിസിഐയോട് ചോദിക്കുമെന്നുറപ്പാണ്... ഈ ഇന്ത്യന്‍ ടീമിന്റെ നായക പദവി സഞ്ജു അര്‍ഹിക്കുന്നില്ലേ?

logo
The Fourth
www.thefourthnews.in