മഹേന്ദ്ര സിങ് ധോണി, സ്റ്റീവ് വോ, ബ്രയാന്‍ ലാറ... ഇവരും യാന്നിക് സിന്നറും തമ്മില്‍?

മഹേന്ദ്ര സിങ് ധോണി, സ്റ്റീവ് വോ, ബ്രയാന്‍ ലാറ... ഇവരും യാന്നിക് സിന്നറും തമ്മില്‍?

വികാരവിക്ഷോഭങ്ങള്‍ വിടരാത്ത മുഖഭാവം, പരാജയഭീതിയെത്തുടര്‍ന്നു ആശയക്കുഴപ്പത്തില്‍ ഉഴലാത്ത മനസും ചിന്താഗതിയും... കളിക്കളത്തില്‍ വിജയം തുടര്‍ക്കഥയാക്കിയ ചാമ്പ്യന്‍ താരങ്ങള്‍ക്കെല്ലാമുള്ള പൊതുസാമ്യതയാണിത്

ഒരുമാസം മുമ്പാണ് ഒരു ടെലിവിഷന്‍ ഷോയില്‍ സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസവും ലോക ഒന്നാം നമ്പര്‍ താരവുമായ നൊവാക് ജോക്കോവിച്ച് ഒരു രഹസ്യം തുറന്നുപറഞ്ഞത്. ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി താന്‍ മാറിയതിനു പിന്നിലെ രഹസ്യമായിരുന്നു അത്. മത്സരങ്ങള്‍ക്കിടയില്‍ സൈഡ് ബെഞ്ചിലിരുന്നു താന്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ് തന്റെ വിജയത്തിനു പിന്നിലെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്താണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ''കോര്‍ട്ടിനു മുകളിലെ ബിഗ്‌സ്‌ക്രീനില്‍ തെളിയുന്ന എതിരാളിയുടെ ക്ലോസപ്പ് ദൃശ്യങ്ങളിലാണ് ശ്രദ്ധമുഴുവന്‍, എങ്ങനെയാണ് അയാള്‍ വെള്ളം കുടിക്കുന്നത്? അയാള്‍ സാധാരണയില്‍ കവിഞ്ഞ് വിയര്‍ക്കുന്നുണ്ടൊ? ദീര്‍ഘശ്വാസങ്ങള്‍ എടുക്കുന്നുണ്ടൊ? കോച്ചിങ് സ്റ്റാഫുകളുമായി എങ്ങനെയാണ് ആശയവിനിമയം നടത്തുന്നത്? തുടങ്ങിയവയാണ് ശ്രദ്ധിക്കുന്നത്. ഈ കാര്യങ്ങളെല്ലാം ഒരാളുടെ പ്രകടനത്തെയും ആ മത്സരത്തെ തന്നെയും ബാധിക്കുന്നതാണ്''- ജോക്കോവിച്ച് പറഞ്ഞു.

Summary

ഇരുപത്തിനാല് ഗ്രാന്‍ഡ് സ്ലാം നേടിയ ഇതിഹാസ താരത്തിന് ഒരു പഴുതും നല്‍കാതെ ജയിച്ചുനിന്നത് ഇറ്റലിയില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനായിരുന്നു - യാന്നിക് സിന്നര്‍

ഇക്കഴിഞ്ഞ 26-ന് നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലിനിടയിലും ജോക്കോവിച്ച് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചു. ഏതാണ്ട് മൂന്നര മണിക്കൂറിലേറെ നീണ്ട നാലു സെറ്റ് പോരാട്ടത്തിനിടെ ബിഗ്‌സ്‌ക്രീനില്‍ നോക്കി എതിരാളിയുടെ ദൗര്‍ബല്യങ്ങള്‍ ചികഞ്ഞെടുക്കാന്‍ സെര്‍ബിയന്‍ താരം നടത്തിയ ശ്രമങ്ങളെല്ലാം പക്ഷേ പരാജയപ്പെട്ടു. ഒന്നും കണ്ടെത്താനായില്ല, മത്സരത്തില്‍ ജോക്കോയെ കാത്തിരുന്നത് ചരിത്രതോല്‍വിയും.

മഹേന്ദ്ര സിങ് ധോണി, സ്റ്റീവ് വോ, ബ്രയാന്‍ ലാറ... ഇവരും യാന്നിക് സിന്നറും തമ്മില്‍?
'സിന്‍'സേഷണല്‍! ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം യാന്നിക് സിന്നറിന്, ആദ്യ ഗ്രാന്‍ഡ് സ്ലാം

ഇരുപത്തിനാല് ഗ്രാന്‍ഡ് സ്ലാം നേടിയ ഇതിഹാസ താരത്തിന് ഒരു പഴുതും നല്‍കാതെ ജയിച്ചുനിന്നത് ഇറ്റലിയില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനായിരുന്നു - യാന്നിക് സിന്നര്‍. സ്‌ക്രീനില്‍ നോക്കി ജോക്കോവിച്ച് തന്റെ സമയം വെറുതേ കളയുകയായിരുന്നുവെന്നു വേണം പറയാന്‍, കാരണം ആര്‍ക്കും പിടിതരാത്ത ചലനങ്ങളും ഭാവങ്ങളുമാണ് സിന്നറിന്റേത്.

2016 ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ നാലു വിക്കറ്റ് ശേഷിക്കെ മൂന്നു പന്തില്‍ രണ്ട് റണ്‍സ് മാത്രം മതിയെന്നിരിക്കെ അക്ഷോഭ്യനായി നിന്നു ഫീല്‍ഡ് സെറ്റ് ചെയ്ത മഹേന്ദ്ര സിങ് ധോണിയെ കായികപ്രേമികള്‍ മറക്കുമോ

ഇന്നലെ അതേ കോര്‍ട്ടില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വെദവ് അനുഭവിച്ചതും അതേകാര്യമാണ്. ജോക്കോവിച്ചിനെപ്പോലെ എതിരാളി പിഴവ് വരുത്തുന്നത് കാത്തിരിക്കുന്ന താരമാണ് മെദ്‌വെദവും. പക്ഷേ, ഇന്നലെ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ മെദ്‌വെദവ് പ്രതീക്ഷിച്ച പോലൊരു കാര്യം നടന്നില്ല, കാരണം അപ്പുറത്ത് എതിരാളി സിന്നറായിരുന്നു.

മഹേന്ദ്ര സിങ് ധോണി, സ്റ്റീവ് വോ, ബ്രയാന്‍ ലാറ... ഇവരും യാന്നിക് സിന്നറും തമ്മില്‍?
നൊവാക് ജോക്കോവിച്ച്: 'ആരൊരാളീ കുതിരയെ കെട്ടുവാന്‍'?

വികാരവിക്ഷോഭങ്ങള്‍ വിടരാത്ത മുഖഭാവം, പരാജയഭീതിയെത്തുടര്‍ന്നു ആശയക്കുഴപ്പത്തില്‍ ഉഴലാത്ത മനസും ചിന്താഗതിയും... കളിക്കളത്തില്‍ വിജയം തുടര്‍ക്കഥയാക്കിയ ചാമ്പ്യന്‍ താരങ്ങള്‍ക്കെല്ലാമുള്ള ഒരു പൊതുസാമ്യതയാണിത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ എന്ന വിശേഷണമുള്ള മഹേന്ദ്ര സിങ് ധോണി, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സുവര്‍ണകാലഘട്ടത്തിലെ ആദ്യ നായകന്‍ സ്റ്റീവ് വോ, വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ... വേഗത്തില്‍ ചൂണ്ടിക്കാട്ടാന്‍ പറ്റുന്ന ഉദാഹരണങ്ങള്‍ ആണ് ഇവരൊക്കെ. ഇവരുടെ പട്ടികയിലെ പുതിയ നാമമാണ് യാന്നിക് സിന്നര്‍ എന്നത്.

എതിരാളിയുടെ പിഴവില്‍, സമ്മര്‍ദ്ദത്തില്‍ നിന്ന് ഊര്‍ജ്ജം കണ്ടെത്തുന്ന രീതിയല്ല ഇറ്റാലിയന്‍ താരത്തിന്റേത്, മറിച്ച് സ്വന്തം കൈക്കരുത്തില്‍ വിശ്വസിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെ ജയത്തിനായി പൊരുതുകയെന്നതാണ് സിന്നറിന്റെ മന്ത്രം.

സ്‌കോര്‍ബോര്‍ഡിലെ അക്കങ്ങളോ, കളിക്കളത്തിലെ തിരിച്ചടികളോ തങ്ങളുടെ സ്വഭാവിക കളിയെയും പെരുമാറ്റത്തെയും ബാധിക്കാന്‍ ഇവരാരും അനുവദിക്കാറില്ല, അല്ലെങ്കില്‍ ബാധിച്ചാല്‍ തന്നെ പുറമെ പ്രകടിപ്പിക്കാറില്ല എന്നതാണ് ഇവരുടെ എല്ലാം പൊതുവായ സാമ്യത. 2016 ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ നാലു വിക്കറ്റ് ശേഷിക്കെ മൂന്നു പന്തില്‍ രണ്ട് റണ്‍സ് മാത്രം മതിയെന്നിരിക്കെ അക്ഷോഭ്യനായി നിന്നു ഫീല്‍ഡ് സെറ്റ് ചെയ്ത മഹേന്ദ്ര സിങ് ധോണിയെ കായികപ്രേമികള്‍ മറക്കുമോ, 1999 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ ടീം തകര്‍ന്ന സമയത്ത് അക്ഷോഭ്യനായി പൊരുതിയ സ്റ്റീവ് വോയെ മറക്കുമോ? അതുപോലൊരു താരമാണ് സിന്നര്‍ എന്ന് ഈ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കാട്ടിത്തന്നു.

മഹേന്ദ്ര സിങ് ധോണി, സ്റ്റീവ് വോ, ബ്രയാന്‍ ലാറ... ഇവരും യാന്നിക് സിന്നറും തമ്മില്‍?
തിരിച്ചുവരവിന്റെ കഥ തുടരുന്നു; ഓസ്ട്രേലിയന്‍ ഓപ്പണിലെ 'അമ്മക്കരുത്ത്'

സിന്നറിന്റെ കാര്യത്തില്‍ ജോക്കോവിച്ചിന് പിഴച്ചതും അതുകൊണ്ടുതന്നെയാണ്. സെമിഫൈനല്‍ പോരാട്ടത്തിനിടെ ജോക്കോയ്‌ക്കെതിരേ സിന്നര്‍ അനേകം പിഴവുകളാണ് വരുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് മത്സരം ജയിക്കാനാകുമായിരുന്ന സാഹചര്യത്തില്‍ പോലും പിഴവ് വരുത്തിയ സിന്നര്‍ ആ അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ തിരിച്ചടികളൊന്നും തന്നെ സിന്നറിന്റെ മുഖഭാവത്തില്‍ പ്രത്യക്ഷപ്പെട്ടില്ല. ഒരു ഡബിള്‍ ഫോള്‍ട്ട് വരുത്തിയതിനു പിന്നാലെ ജോക്കോയ്‌ക്കെതിരേ തകര്‍പ്പനൊരു എയ്‌സ് പായിക്കാന്‍ തയാറാകുകയും അതു കൃത്യതയോടെ തൊടുക്കുകയും ചെയ്തു. മറ്റൊരവസരത്തില്‍ ജോക്കോയെ ബ്രേക്ക് ചെയ്യാനുള്ള സുവര്‍ണാവസരം നെറ്റ് ചെയ്തു കളഞ്ഞതും നിസാരമായാണ് സിന്നര്‍ എടുത്തത്.

റാഫേല്‍ നദാല്‍
റാഫേല്‍ നദാല്‍

രണ്ടു പതിറ്റാണ്ടായി ലോക ടെന്നീസ് റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നീ മൂന്നു പേരുകള്‍ക്കു ചുറ്റുമാണ് കറങ്ങിക്കൊണ്ടിരുന്നത്. അതില്‍ നിന്നൊരു മാറ്റമാണ് ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലാമില്‍ കണ്ടത്.

എതിരാളിയുടെ പിഴവില്‍, സമ്മര്‍ദ്ദത്തില്‍ നിന്ന് ഊര്‍ജ്ജം കണ്ടെത്തുന്ന രീതിയല്ല ഇറ്റാലിയന്‍ താരത്തിന്റേത്, മറിച്ച് സ്വന്തം കൈക്കരുത്തില്‍ വിശ്വസിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെ ജയത്തിനായി പൊരുതുകയെന്നതാണ് സിന്നറിന്റെ മന്ത്രം. അതിപ്പോള്‍ എതിരാളി മാച്ച് പോയിന്റില്‍ നില്‍ക്കുകയാണെങ്കില്‍പ്പോലും. ആത്മവിശ്വാസം തുളുമ്പുന്ന കണ്ണുകള്‍, ആശങ്കയില്ലാതെ, സമ്മര്‍ദ്ദം കാരണം അമിതമായി വിയര്‍പ്പൊഴുക്കാതെ തികച്ച ശാന്തതയോടെ മാത്രമേ സിന്നറിനെ കോര്‍ട്ടില്‍ കാണാന്‍ സാധിക്കു. മത്സരത്തിനിടെ സൈഡ് ബെഞ്ചില്‍ അലസനായി ഇരിക്കുന്ന ഇറ്റാലിയന്‍ താരത്തിനെ കണ്ടാല്‍ പാര്‍ക്കില്‍ ഒഴിവ് സമയം ചിലവഴിക്കുന്ന ഒരു യവാവ് എന്നതില്‍ക്കവിഞ്ഞ് ലോക ഒന്നാം നമ്പര്‍ താരത്തിനെതിരേ മത്സരിക്കുന്നതിന്റെ ഒരു ഭയാശങ്കകളും കണ്ടെത്താനാകില്ല.

ആദ്യ രണ്ട് സെറ്റുകള്‍ തോറ്റ് മൂന്നാം സെറ്റ് ടൈബ്രേക്കറില്‍ ജയിച്ച് തിരിച്ചുവരവ് നടത്തുന്ന ജോക്കോവിച്ചിനെ ഏതൊരു എതിരാളിയും ഭയക്കും. ടെന്നീസ് പ്രേമികള്‍ക്ക് അതിന്റെ കാരണം വിശദമാക്കി നല്‍കേണ്ടതില്ല. തിരിച്ചുവരവിനൊരുങ്ങി കാലുറപ്പിക്കുന്ന ജോക്കോവിച്ച് പിന്നീട് മത്സരവും കൊണ്ടേ പോകൂ എന്ന് അവര്‍ക്ക് അറിയാം. എന്നാല്‍ മെല്‍ബണിലെ സെമിഫൈനലില്‍ അത് കണ്ടില്ല, കാരണം ഒന്നേയുള്ള എതിരാളിക്ക് ഭയമില്ലായിരുന്നു. സിന്നറിന്റെ വിജയമന്ത്രവും അതാണ്, നിര്‍ഭയത്വം. ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ താരമെന്ന ബഹുമതി സ്വന്തമാക്കാന്‍ ഇന്നലെ സിന്നറിനെ സഹായിച്ചതും അതുതന്നെയാണ്. ഒരു മേജര്‍ ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ടശേഷം കിരീടം സ്വന്തമാക്കുന്ന ഏഴാമത്തെ മാത്രം താരമാണ് സിന്നര്‍.

രണ്ടു പതിറ്റാണ്ടായി ലോക ടെന്നീസ് റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നീ മൂന്നു പേരുകള്‍ക്കു ചുറ്റുമാണ് കറങ്ങിക്കൊണ്ടിരുന്നത്. അതില്‍ നിന്നൊരു മാറ്റമാണ് ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലാമില്‍ തന്നെ സിന്നറിലൂടെ കണ്ടത്. 2023-ന്റെ അവസാന പാദത്തിലാണ് വമ്പന്മാരെ വീഴ്ത്തി വലിയ കിരീടനേട്ടങ്ങള്‍ സ്വന്തമാക്കുന്ന തരത്തിലേക്ക് ഉയര്‍ന്നുവന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനും നവംബറിനുമിടയിലാണ് തന്റെ ആദ്യ എടിപി മാസ്‌റ്റേഴ്‌സ് 1000 ട്രോഫി നേടിയത്. പിന്നീട് ബീജിങ്ങിലും വിയന്നയിലും തുടര്‍ ജയങ്ങള്‍. ശേഷം നാലരപ്പതിറ്റാണ്ടിനു ശേഷം ഇറ്റലിയെ ഡേവിസ് കപ്പ് കിരീടം ചൂടിച്ചതോടെ പുതിയ ടെന്നീസ് സെന്‍സേഷനായി മാറി.

ഒരു ജയത്തിലും അമിതാഹ്‌ളാദമോ, തോല്‍വിയില്‍ നിരാശയോ നിഴലിച്ചില്ല ഇറ്റാലിയന്‍ താരത്തിന്റെ മുഖത്തും കണ്ണുകളിലും

ആ മൂന്നു മാസക്കാലയളവിനിടെ ലോക രണ്ടാം നമ്പര്‍ താരം സ്‌പെയിന്റെ കാര്‍ലോസ് അല്‍കാരസിനെ ഒരു തവണയും ജോക്കോവിച്ചിനെ രണ്ടു തവണയും മെദ്‌വെദവിനെ മൂന്നു തവണയുമാണ് സിന്നര്‍ തോല്‍പിച്ചത്. ഒരു ജയത്തിലും അമിതാഹ്‌ളാദമോ, തോല്‍വിയില്‍ നിരാശയോ നിഴലിച്ചില്ല ഇറ്റാലിയന്‍ താരത്തിന്റെ മുഖത്തും കണ്ണുകളിലും.

കായിക രംഗത്ത് ഇതേ മനസ്ഥിതിയുള്ള താരങ്ങളെയാണ് ഓരോ രാജ്യത്തിനും വേണ്ടത്. ഇന്ത്യയുടെ കാര്യം തന്നെയെടുത്താല്‍ ക്രിക്കറ്റില്‍ തുടരെ നോക്കൗട്ടുകളില്‍ വീഴുന്ന ചരിത്രം കാണാം, അത്‌ലറ്റിക്‌സില്‍ ഒളിമ്പിക് വേദിയില്‍ തുടരെ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കഥകള്‍ കേള്‍ക്കാം. എല്ലാം നഷ്ടപ്പെടലുകളുടെ കഥകള്‍ മാത്രം. കൂടുതല്‍ കിരീടങ്ങളും വിജയഗാഥകളും കേള്‍ക്കണമെങ്കില്‍ ധോണിയെപ്പോലെ, അല്ലെങ്കില്‍ സ്റ്റീവ് വോയെ പോലെ മനോബലവും ആത്മവിശ്വാസവും തികഞ്ഞ താരങ്ങളെ വേണം, ഇപ്പോള്‍ ഇറ്റലിക്ക് സിന്നറിനെ ലഭിച്ചതു പോലെ.

logo
The Fourth
www.thefourthnews.in