പുകവലിയില്‍ നിന്നും മോചനം നേടാം, സഹായിക്കും ഈ ആപ്പുകൾ

പുകവലിയില്‍ നിന്നും മോചനം നേടാം, സഹായിക്കും ഈ ആപ്പുകൾ

പുകയില ആസക്തിയില്‍ നിന്നും മോചിതരാകാന്‍ സഹായിക്കുന്ന ആപ്പുകള്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. പുകയിലയില്‍ നിന്നും മുക്തി നേടുന്നതിനും പുകയില രഹിത ജീവിതത്തിലെ ആരോഗ്യ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ലോക പുകവലി വിരുദ്ധ ദിനം ആചരിക്കുന്നത്. പൊതുവേ പുകവലി നിര്‍ത്തുന്നതിന് ബോധവത്കരണവും ദൃശ്യാവിഷ്‌കാരങ്ങളുമൊക്കെയായിരുന്നു പ്രചരണത്തിലുണ്ടായിരുന്നതെങ്കില്‍ ഇന്ന് സാങ്കേതികവിദ്യ കൂടി പുകവലിയില്‍ നിന്നും മോചിതരാകാന്‍ സഹായിക്കുന്നു. പുകയില ആസക്തിയില്‍ നിന്നും മോചിതരാകാന്‍ സഹായിക്കുന്ന ആപ്പുകള്‍ ലോകാരോഗ്യ സംഘടന തന്നെ നിര്‍ദേശിക്കുന്നുമുണ്ട്.

പുകവലിയില്‍ നിന്നും മോചനം നേടാം, സഹായിക്കും ഈ ആപ്പുകൾ
ആ ചെറിയ ഇടവേള വലിയ ആസക്തിയിലേക്ക് എത്തിക്കുന്നു; പുകയില നിയന്ത്രണത്തില്‍ ഇന്ത്യയ്ക്ക് പിഴയ്ക്കുന്നതെവിടെ?

ഡബ്ല്യു എച്ച് ഒ ക്വിറ്റ് ടൊബാക്കോ ആപ്പ്

പുകവലിയില്‍ നിന്നും സ്‌മോക്ക്‌ലെസ്സ് ടൊബാക്കോയില്‍ നിന്നും മോചനം ലഭിക്കുന്നതിന് ആളുകളെ പിന്തുണക്കുന്നതിന് ഡബ്ല്യുഎച്ച്ഒ അവതരിപ്പിച്ച ആപ്പാണിത്. ആന്‍ഡ്രോയിഡിലും ഐഫോണിലും ഈ ആപ്പ് ലഭ്യമാണ്. പുകവലി നിര്‍ത്തിയതിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനും ആസക്തി നിയന്ത്രിക്കുന്നതിനും പുകയിലരഹിത ജീവിതത്തിലേക്കുള്ള യാത്രയില്‍ പ്രചോദിതരായി തുടരാനുമുള്ള ഉപകരണങ്ങള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ആരോഗ്യ പുരോഗതി കണക്കാക്കുന്ന ട്രാക്കര്‍, ചെലവ് ലാഭിക്കല്‍ കാല്‍ക്കുലേറ്റര്‍, വ്യക്തിഗത ഉപേക്ഷിക്കല്‍ പദ്ധതി, മോട്ടിവേഷന്‍ ജേര്‍ണല്‍ തുടങ്ങിയവ ഈ ആപ്പിന്റെ സവിശേഷതയാണ്.

ക്വിറ്റ് നൗ: ക്വിറ്റ് സ്‌മോക്കിങ് ഫോര്‍ ഗുഡ്

പുകവലി ഉപേക്ഷിക്കാന്‍ വ്യക്തികളെ സഹായിക്കുന്നതിന് വേണ്ടി രൂപപ്പെടുത്തിയ മെച്ചപ്പെട്ട ആപ്പാണ് ക്വിറ്റ് നൗ. പുകവലിക്കാത്ത ദിവസങ്ങള്‍, ലാഭിച്ച പണം, ആരോഗ്യ പുരോഗതി എന്നിവ ഈ ആപ്പ് വിലയിരുത്തും. വിദഗ്ദരുടെ ഉപദേശവും ഈ ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. പുകവലിക്കാത്തത് കൊണ്ടുള്ള നേട്ടങ്ങള്‍, കമ്മ്യൂണിറ്റി പിന്തുണ, ആരോഗ്യ സൂചകങ്ങള്‍, എഫ്എക്യു, ബോട്ട് അസിസ്റ്റന്‍സ് എന്നിവയാണ് ക്വിറ്റ് നൗവിന്റെ സവിശേഷതകള്‍. ആന്‍ഡ്രോയിഡും ഐഫോണിലും ഈ ആപ്പ് ലഭ്യമാണ്.

പുകവലിയില്‍ നിന്നും മോചനം നേടാം, സഹായിക്കും ഈ ആപ്പുകൾ
ഇന്ത്യന്‍ ഐടി മേഖലയില്‍ 'നിശബ്ദ പിരിച്ചുവിടല്‍' ഇനിയും വർധിക്കും; തൊഴില്‍ അവകാശങ്ങളറിയാത്ത ജീവനക്കാര്‍ എന്തുചെയ്യും?

പ്ലീഗോ (ക്വിറ്റ് ജീനിയസ്)

പുകയില, മദ്യം, കറുപ്പില്‍ നിന്നുണ്ടാക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയില്‍ നിന്നുമുള്ള മോചനത്തിന് സൗജന്യവും രഹസ്യാത്മകവുമായ വെര്‍ച്വല്‍ പിന്തുണയും നല്‍കുന്ന ആപ്പാണിത്. കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സിബിടി) ഉപയോഗിച്ച് ഉപയോക്താക്കളെ അവരുടെ ശീലങ്ങള്‍ വിലയിരുത്താനും അവയില്‍ നിന്നും മാറ്റങ്ങള്‍ വരുത്തുന്നതിനും സഹായിക്കുന്നു. ആവശ്യമെങ്കില്‍ പ്രൊഫഷണല്‍ പിന്തുണയും ഈ ആപ്പ് നല്‍കുന്നു. സിബിടി ലൈബ്രറി ആക്‌സസ് ചെയ്യുക, കൗണ്‍സിലര്‍മാര്‍, കോച്ചുമാര്‍ തുടങ്ങിയവരുടെ വെര്‍ച്വല്‍ സെഷനുകള്‍ ലഭ്യമാക്കുക, പിന്തുണ, യോഗ, ധ്യാനം മുതലായവയുടെ ക്രമീകരണം, ലക്ഷ്യ ക്രമീകരണം എന്നിവയാണ് പ്ലീഗോയിലെ പ്രധാന സവിശേഷതകള്‍.

പുകവലിയില്‍ നിന്നും മോചനം നേടാം, സഹായിക്കും ഈ ആപ്പുകൾ
രേഖകളുടെ ചോർച്ച: വിവരങ്ങൾ അധികാരികമാണെന്ന് സമ്മതിച്ച് ഗൂഗിൾ

ക്വിറ്റ്

സിബിടി ഉപയോഗിച്ച് പുകവലിയില്‍ നിന്നും മോചനം നേടുന്നതിന് ലോകാരോഗ്യ സംഘടന അംഗീകരിച്ച ആപ്പാണ് ക്വിറ്റ്. നിലവില്‍ 30 ലക്ഷത്തോളം വരുന്ന ആളുകള്‍ ഈ ആപ്പ് ഉപയോഗിച്ചിട്ടുണ്ട്. പുരോഗതി വിലയിരുത്തല്‍, ഡയറി, നിക്കോട്ടിന്‍ ക്രമീകരണം, മോട്ടിവേഷണല്‍ കാര്‍ഡ്‌സ് എന്നിവയാണ് ക്വിറ്റിന്റെ സവിശേഷതകള്‍.

logo
The Fourth
www.thefourthnews.in