ഷോപ്പിങ് ഇനി വാട്സ്ആപ്പിലൂടെ; 
യുപിഐ, ക്രെഡിറ്റ്-ഡെബിറ്റ് അധിഷ്ഠിത വാണിജ്യഫീച്ചറുകള്‍ പ്രഖ്യാപിച്ച് മെറ്റ

ഷോപ്പിങ് ഇനി വാട്സ്ആപ്പിലൂടെ; യുപിഐ, ക്രെഡിറ്റ്-ഡെബിറ്റ് അധിഷ്ഠിത വാണിജ്യഫീച്ചറുകള്‍ പ്രഖ്യാപിച്ച് മെറ്റ

യുപിഐയും ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളും ഉപയോഗിച്ചുള്ള പേയ്‌മെന്റ് ഓപ്ഷനുകളും വാട്സ്ആപ്പ് മുന്നോട്ട് വക്കുന്നുണ്ട്

ഇൻ-ആപ്പ് ഷോപ്പിങ്ങും യുപിഐ, ക്രെഡിറ്റ്-ഡെബിറ്റ് അധിഷ്ഠിത പേയ്‌മെന്റ് ഓപ്ഷനുകളും പ്രഖ്യാപിച്ച് വാട്സ്ആപ്പ്. സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം ഓൺലൈൻ വ്യാപാരം ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചറാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഷോപ്പിങ് ആപ്പുകളെ പോലെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിലൂടെ സാധനങ്ങൾ വാങ്ങാവുന്ന തരത്തിലാണ് ഫീച്ചറുകള്‍.

പുതിയ ഫീച്ചറുകള്‍ അനുസരിച്ച് ആപ്പിന്റെ ചാറ്റ് വിന്‍ഡാേയിലൂടെ തന്നെ ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകും. ഉദാഹരണത്തിന് ട്രെയിന്‍ സീറ്റ് ബുക്ക് ചെയ്യുക, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക, സാധനങ്ങൾ വാങ്ങുക എന്നിങ്ങനെ.

വാട്ട്‌സ്ആപ്പ് വാണിജ്യ ആവശ്യങ്ങകള്‍ക്കായി മെറ്റ വെരിഫൈഡും പുറത്തിറക്കിയിട്ടുണ്ട്. അതായത് ബിസിനസ്സ് അക്കൗണ്ടുകളെ മെറ്റ പരിശോധിച്ച് വേരിഫൈഡ് ബാഡ്ജ് നല്‍കും. ബിസിനസ് അക്കൗണ്ടുകള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനും ആള്‍മാറാട്ടങ്ങളില്‍ പരിരക്ഷ നല്‍കുന്നതിനും വേണ്ടിയാണിത്. മെറ്റാ വെരിഫൈഡ് ബാഡ്ജിനായി വാണിജ്യസ്ഥാപനങ്ങകള്‍ക്ക് വൈകാതെ സൈന്‍ അപ്പ് ചെയ്യാവുന്നതാണ്.

ഷോപ്പിങ് ഇനി വാട്സ്ആപ്പിലൂടെ; 
യുപിഐ, ക്രെഡിറ്റ്-ഡെബിറ്റ് അധിഷ്ഠിത വാണിജ്യഫീച്ചറുകള്‍ പ്രഖ്യാപിച്ച് മെറ്റ
ചന്ദ്രനില്‍ സൂര്യോദയം; ലാന്‍ഡറും റോവറും ഉറക്കമുണരുന്നതും കാത്ത് ശാസ്ത്രലോകം

മെറ്റ വേരിഫൈഡ് മറ്റ് സേവനങ്ങളും മുമ്പോട്ട് വക്കുന്നുണ്ട്. വെബ് സെര്‍ച്ചിലൂടെ വാണിജ്യ അക്കൗണ്ടുകള്‍ ഉപയോക്താക്കള്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്ന വിധം അവ നിര്‍മ്മിക്കാന്‍ മെറ്റ വേരിഫൈഡ് സഹായിക്കുന്നു. ഈ പേജുകള്‍ക്ക് മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ടിന്റെ പിന്തുണയും ഉണ്ടാകും. അതായത്, ഒരു വാണിജ്യ വാട്‌സ്ആപ്പ് പേജില്‍ അവരുടെ ഒന്നില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ഉപയോക്താക്കളോട് പ്രതികരിക്കാന്‍ സാധിക്കും. ഇതുപോലെയുള്ള നിരവധി പ്രീമിയം ഫീച്ചറുകളോടൊപ്പമാണ് മെറ്റാ വേരിഫൈഡ് എത്തുന്നത്.

ഭാവിയില്‍ 'വാട്‌സ്ആപ്പ് വാണിജ്യ പ്ലാറ്റ്‌ഫോമി'ലെ വ്യാപാരങ്ങളു മായി പരിചയപ്പെടുത്തുന്നതിന് മുന്നോടിയായി മെറ്റ വെരിഫൈഡ് ചെറിയ വാണിദജ്യ സംരഭങ്ങളെ 'വാട്‌സ്ആപ്പ് ബിസിനസ്സ് ആപ്പില്‍' പരീക്ഷിച്ച് നോക്കും.

ആപ്പിലൂടെ ബിസിനസ്സിന് പണമിടപാട് നടത്തുന്നതിനായി വിവിധ പെയ്മെൻ്റ് ഓപ്ഷനുകളും കമ്പനി മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് മറ്റേതെങ്കിലും യുപിഐ ആപ്പോ, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് വാട്‌സ്ആപ്പിലൂടെ സാധനങ്ങള്‍ വാങ്ങാവുന്നതാണെന്ന് കമ്പനി ഒരു ബ്ലോഗിലൂടെ അറിയിച്ചിരിക്കുകയാണ്. വാട്‌സ്ആപ്പിലൂടെ ഓണ്‍ലൈനായി പണം നൽകുന്നതിന് റേസര്‍ പേ, പേ യു എന്നഈ ആപ്പുകൾ ഉപയോഗിക്കാം.

ഇന്ത്യയില്‍ വാട്‌സ്ആപ്പിന് 50 കോടിയിലധികം ഉപയോക്താക്കളുണ്ട്. എന്നാല്‍ ആപ്പ് വഴി പണം നല്‍കാന്‍ സാധിക്കുന്ന പേ സര്‍വീസ് ഫീച്ചര്‍ 10 കോടി പേര്‍ക്ക് മാത്രമായി പരിമിതിപ്പെടുത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്.

ഷോപ്പിങ് ഇനി വാട്സ്ആപ്പിലൂടെ; 
യുപിഐ, ക്രെഡിറ്റ്-ഡെബിറ്റ് അധിഷ്ഠിത വാണിജ്യഫീച്ചറുകള്‍ പ്രഖ്യാപിച്ച് മെറ്റ
വസ്ത്രധാരണച്ചട്ടം ലംഘിക്കുന്നവർക്ക് 10 വർഷം കഠിന തടവും പിഴയും; വിവാദ ബിൽ പാസാക്കി ഇറാൻ
logo
The Fourth
www.thefourthnews.in