നീലയ്ക്ക് പകരം പച്ച; വാട്‌സ്ആപ്പിന്റെ പുതിയ മാറ്റത്തിന് പിന്നിലെന്ത്?

നീലയ്ക്ക് പകരം പച്ച; വാട്‌സ്ആപ്പിന്റെ പുതിയ മാറ്റത്തിന് പിന്നിലെന്ത്?

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഡാർക്ക് മോഡിലും സൂക്ഷ്മമായി ക്രമീകരണങ്ങൾ കാണാം

എപ്പോഴും പുതിയ അപ്ഡേറ്റുകൾ കൊണ്ടുവരുന്നതിൽ മുൻപന്തിയിലാണ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ്. എത്ര ചെറുതാണെങ്കിലും വാട്സാപ്പ് അപ്ഡേറ്റുകൾ ചർച്ച ചെയ്യപ്പെടാറുണ്ട്. അടുത്തിടെ ഉണ്ടായ നിറം മാറ്റത്തിന്റെ അപ്ഡേറ്റും ഉപയോക്താക്കൾക്കിടയിൽ സംവാദത്തിന് വഴി വെച്ചിരുന്നു. പാരമ്പരാഗതമായ നീല തീമിൽ ഉണ്ടായിരുന്ന വാട്സാപ്പ് ഇപ്പോൾ പച്ച തീമിലാണ് കാണപ്പെടുന്നത്. ഇത് നല്ലതാണെന്നും അരോചകമാണെന്നും ഉപയോക്താക്കൾക്കിടയിൽ അഭിപ്രായമുണ്ട്.

നീലയ്ക്ക് പകരം പച്ച; വാട്‌സ്ആപ്പിന്റെ പുതിയ മാറ്റത്തിന് പിന്നിലെന്ത്?
ഇനി നെറ്റില്ലാതെയും ഫയലുകള്‍ പങ്കുവെക്കാം; പുത്തന്‍ ഫീച്ചര്‍ ഒരുക്കി വാട്‌സ്ആപ്പ്

എന്തുകൊണ്ട് നിറം മാറ്റം

ആധുനികവും പുതിയതുമായ അനുഭവം ഉപയോക്താക്കൾക്ക് നല്കാൻ ലക്ഷ്യമിട്ടാണ് മാറ്റമെന്ന് വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ പറയുന്നു. ഈ മാറ്റങ്ങളിലൂടെ പെട്ടെന്ന് ആക്സസ് ചെയ്യാവുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതാക്കാനും കമ്പനി ശ്രമിക്കുന്നു. സ്‌പെയ്‌സിംഗ്, നിറങ്ങൾ, ഐക്കണുകൾ ഉൾപ്പെടെ വാട്സാപ്പിൻ്റെ രൂപവും ഭാവവും തങ്ങൾ മാറ്റിയതായി കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.

നീലയ്ക്ക് പകരം പച്ച; വാട്‌സ്ആപ്പിന്റെ പുതിയ മാറ്റത്തിന് പിന്നിലെന്ത്?
മൂല്യത്തിലും സവിശേഷതകളിലും മുന്നില്‍; 2024ലും സ്വന്തമാക്കാനാകുന്ന പഴയ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍

ആൻഡ്രോയ്ഡ്, ആപ്പിൾ ഉപയോക്താക്കൾക്ക് മാത്രമാകും പുതിയ അപ്ഡേറ്റ് ലഭ്യമാവുക. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് പച്ച ഇൻ്റർഫേസ് ഷെയ്ഡിൽ വ്യത്യാസം കാണാം. അതേസമയം ഐഫോണുകളിൽ വാട്ട്‌സാപ്പിന് നീല കളർ സ്‌കീം ആണ് ഉണ്ടായിരുന്നത്. സ്റ്റാറ്റസ് ബാർ മുതൽ ചാറ്റ്-ലിസ്റ്റ് വിൻഡോ വരെയുള്ള എല്ലാ ഡിസൈനും പുതിയ അപ്ഡേറ്റിൽ മാറിയിട്ടുണ്ടാകും. ആപ്പിനുള്ളിൽ പങ്കിടുന്ന ലിങ്കുകൾ പോലും ഇപ്പോൾ നീലയ്ക്ക് പകരം പച്ച നിറത്തിലാണ് ഇപ്പോൾ ദൃശ്യമാവുക.

നീലയ്ക്ക് പകരം പച്ച; വാട്‌സ്ആപ്പിന്റെ പുതിയ മാറ്റത്തിന് പിന്നിലെന്ത്?
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെട്ടാൽ ഇന്ത്യ വിടും; മുന്നറിയിപ്പുമായി വാട്‌സ്ആപ്പ്

ഇന്ത്യയിൽ വാട്സാപ്പിന് 400 ദശലക്ഷത്തിലധികം ഉപയോക്താക്കളാണുള്ളത്. ഫോട്ടോ, വീഡിയോ, ഓഡിയോ, ഡോക്യുമെന്റ് എന്നീ ഫയലുകള്‍ ഓഫ്‌ലൈനായി പങ്കുവെക്കാനുള്ള ഫീച്ചറിന്റെ പ്രവര്‍ത്തനങ്ങള്‍ വാട്‌സാപ്പ് ആരംഭിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

logo
The Fourth
www.thefourthnews.in