എല്ലാ നാലുവർഷം കൂടുമ്പോഴും അധിവർഷമുണ്ടോ? എങ്ങനെയാണ് കണക്കാക്കുന്നത്?

എല്ലാ നാലുവർഷം കൂടുമ്പോഴും അധിവർഷമുണ്ടോ? എങ്ങനെയാണ് കണക്കാക്കുന്നത്?

സാധാരണഗതിയിൽ ഒരു വർഷം 365 ദിവസമാണുണ്ടാവുക. അതിൽനിന്ന് വ്യത്യസ്തമായി അധിവർഷങ്ങളിൽ 366 ദിവസങ്ങളുണ്ടാകും. അതായത് ഒരുദിവസം അധികം

വീണ്ടുമൊരു അധിവർഷം. നാലുവർഷത്തിലൊരിക്കൽ അധിവർഷമുണ്ടാകുമെന്നാണ് പരക്കെയുള്ള വിശ്വാസമെങ്കിലും ശരിക്കും കാര്യങ്ങൾ അങ്ങനെയാണോ? എന്താണ് അധിവർഷം? എങ്ങനെയാണ് അതുണ്ടാകുന്നത്?

സാധാരണഗതിയിൽ ഒരു വർഷം 365 ദിവസമാണുണ്ടാവുക. അതിൽനിന്ന് വ്യത്യസ്തമായി അധിവർഷങ്ങളിൽ 366 ദിവസങ്ങളുണ്ടാകും, അതായത് ഒരുദിവസം അധികം. വർഷത്തെ ഏറ്റവും കുറവ് ദിവസങ്ങളുള്ള ഫെബ്രുവരിയുടെ കലണ്ടറിലാകും ആ അധികദിവസം ഇടംനേടുന്നത്. സാധാരണയിൽനിന്ന് മാറി ഫെബ്രുവരിയിൽ അധിവർഷമാണെങ്കിൽ 29 ദിവസമാണുണ്ടാവുക.

എല്ലാ നാലുവർഷം കൂടുമ്പോഴും അധിവർഷമുണ്ടോ? എങ്ങനെയാണ് കണക്കാക്കുന്നത്?
പത്രാധിപർ ശേഖരൻ, എന്റെ സങ്കല്‍പ്പത്തിലെ എഡിറ്റർ: രൺജി പണിക്കർ

ഭൂമി സൂര്യനെ വലംവയ്ക്കാനെടുക്കുന്ന സമയത്തെയാണ് സൗര കലണ്ടർ ഒരുവർഷമായി കണക്കാക്കുന്നത്. സൂര്യനെ ചുറ്റിവരാൻ ഭൂമി 365 ദിവസവും 5 മണിക്കൂറും 48 മിനിറ്റും 46 സെക്കൻഡും എടുക്കുന്നുണ്ടെന്നാണ് കണക്ക്. ഇങ്ങനെ അധികമായി വരുന്ന ദിവസത്തിന്റെ നാലിലൊന്ന് ഭാഗമാണ് നാലുവർഷം കൂടുമ്പോൾ ഒരധിക ദിവസമായി കൂട്ടുന്നത്. അഞ്ച് മണിക്കൂർ 48 മിനിറ്റ് 46 സെക്കൻഡ് സമയത്തെ ആറുമണിക്കൂറായി കണക്കാക്കിയാണ് നാലുവർഷം കൂടുമ്പോൾ 24 മണിക്കൂറായി പരിഗണിക്കുന്നത്.

ബിസി 46-ൽ ജൂലിയസ് സീസറിന്റെ കാലഘട്ടത്തിലുള്ള പണ്ഡിതന്മാരാണ് അധിവർഷം ആദ്യമായി അവതരിപ്പിച്ചത്. എഡി 12 മുതൽ ഇത് കൃത്യമായി നടപ്പിലാക്കി പോരുന്നുമുണ്ട്. റോയൽ മ്യൂസിയം ഗ്രീൻവിച്ചിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഇസ്ലാമിക് കലണ്ടർ അൽ-ഹിജ്‌റയിൽ പന്ത്രണ്ടാം മാസമായ ദുൽ ഹിജ്ജയിലാണ് അധിക ദിവസം ചേർത്തിരിക്കുന്നത്.

എല്ലാ നാലുവർഷം കൂടുമ്പോഴും അധിവർഷമുണ്ടോ? എങ്ങനെയാണ് കണക്കാക്കുന്നത്?
2023ല്‍ പ്രതിദിനം രണ്ട് മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങള്‍, ഏറ്റവും കൂടുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് റിപ്പോർട്ട്

എന്നിരുന്നാലും, ഈ രീതിയിലും പല പിശകുകളുമുണ്ട്. കാരണം ആറുമണിക്കൂറായി കണക്കാക്കുമ്പോഴും 5 മണിക്കൂർ, 48 മിനിറ്റ്, 46 സെക്കൻഡായതുകൊണ്ട് തന്നെ സൗരവർഷത്തേക്കാൾ കലണ്ടർ വർഷത്തിന് കൂടുതൽ ദൈർഘ്യമുണ്ട്. ഈ പ്രശ്നം ഒഴിവാക്കുന്നതിനായി ഓരോ നൂറ്റാണ്ടിലും ഒരു അധിവർഷം ഉപേക്ഷിക്കാൻ തീരുമാനമുണ്ടായി. അങ്ങനെ 00-ൽ അവസാനിക്കുന്ന എല്ലാ വർഷങ്ങളിൽനിന്നും അധിവർഷങ്ങളെ ഒഴിവാക്കാനാണ് ധാരണയായത്.

എന്നാൽ, 00-ൽ അവസാനിക്കുന്ന എല്ലാ വർഷങ്ങളിൽനിന്നും അധിവർഷം ഒഴിവാക്കുന്നത് കണക്കുകൂട്ടൽ വീണ്ടും തെറ്റിച്ചു. അതിനൊരു പരിഹാരമായി, ഗ്രിഗോറിയൻ കലണ്ടറിൽ, 400 കൊണ്ട് ഹരിക്കാവുന്ന 00 വർഷങ്ങൾ അധിവർഷങ്ങളായി കണക്കാക്കാൻ ആരംഭിച്ചു. ഉദാഹരണത്തിന് 1900 അധിവർഷമാകാതിരിക്കുമ്പോൾ 400 കൊണ്ട് ഹരിക്കാവുന്ന രണ്ടായിരാം ആണ്ട് അധിവർഷമായി പരിഗണിക്കും.

logo
The Fourth
www.thefourthnews.in