ചോർന്നിട്ടില്ലെന്ന് കേന്ദ്രം; ഫോർത്ത് വെളിപ്പെടുത്തൽ ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ

യാതൊരു വിധത്തിലും ഡാറ്റ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ചോര്‍ന്നതായി ദ ഫോര്‍ത്ത് ഇന്നലെ പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. കേന്ദ്ര ഐടി മന്ത്രാലയമാണ് അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കിയത്. എന്നാല്‍ യാതൊരു വിധത്തിലും ചോര്‍ച്ച നടന്നിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഒടിപി മാര്‍ഗത്തിലൂടെയല്ലാതെ വിവരങ്ങള്‍ പുറത്തു ലഭ്യമാകില്ലെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

വ്യക്തി വിവരങ്ങള്‍ ടെലഗ്രമിലൂടെ ചോരുന്നതായാണ് 'ദ ഫോര്‍ത്ത്' കണ്ടെത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയായി കണക്കാക്കപ്പെടുന്ന ഈ സംഭവത്തില്‍ രാഷ്ട്രീയ നേതാക്കളും സിവില്‍ സൊസൈറ്റി ആക്ടിവിസ്റ്റുകളുമടക്കമുള്ളവര്‍ നടുക്കം രേഖപ്പെടുത്തി. ഡാറ്റാ ചോര്‍ച്ച സംബന്ധിച്ച 'ദ ഫോര്‍ത്തി'ന്റെ വാര്‍ത്തയാണ് ഇന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്.

ആരോഗ്യമന്ത്രാലയത്തിന്റെ കൊവിന്‍ പോര്‍ട്ടലില്‍ നിന്ന് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഒടിപി ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ മറികടക്കണം എന്നിരിക്കെയാണ് ആര്‍ക്കും കേവലമൊരു ടെലഗ്രാം ചാനല്‍ വഴി ഈ വിവരങ്ങള്‍ ലഭ്യമാകുന്നത്

വാക്സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ കൊവിന്‍ പോര്‍ട്ടലില്‍ നിന്ന് ചോര്‍ന്ന വാര്‍ത്ത ഇന്നലെ വൈകുന്നേരമാണ് 'ദ ഫോര്‍ത്ത്' പുറത്തു വിട്ടത്. വാക്സിന്‍ സ്വീകരിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ സ്വകാര്യ വിവരങ്ങളെല്ലാം ടെലഗ്രാമിലൂടെ ലഭിക്കും. വാക്‌സിന്‍ സ്വീകരിച്ചപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍, ജെന്‍ഡര്‍, ഐ ഡി കാര്‍ഡ് വിവരങ്ങള്‍, ജനന തീയതി എന്നിവയാണ് ടെലഗ്രാമിലെ ബോട്ട് വഴി ലഭിക്കുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ കൊവിന്‍ പോര്‍ട്ടലില്‍ നിന്ന് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഒടിപി ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ മറികടക്കണം എന്നിരിക്കെയാണ് ആര്‍ക്കും കേവലമൊരു ടെലഗ്രാം ചാനല്‍ വഴി ഈ വിവരങ്ങള്‍ ലഭ്യമാകുന്നത്.

ചോർന്നിട്ടില്ലെന്ന് കേന്ദ്രം; ഫോർത്ത് വെളിപ്പെടുത്തൽ ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ
കോവിഡ് വിവരച്ചോർച്ച: 'ദ ഫോർത്ത്' വെളിപ്പെടുത്തലിൽ കേന്ദ്രം അന്വേഷണം ആരംഭിച്ചു

എന്നാല്‍ ഇക്കാര്യങ്ങളാണ് ആരോഗ്യമന്ത്രാലയം നിഷേധിച്ചത്. ഇത്തരത്തിലൊരു ചോര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അതേ സമയം സംസ്ഥാന, ദേശീയ മാധ്യമങ്ങള്‍ എല്ലാം സുരക്ഷാ ചോര്‍ച്ച കാര്യമായി ചര്‍ച്ച ചെയ്യുകയാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍, മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം, കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍, രാജ്യസഭാ എംപി ജയറാം രമേശ് എന്നിവരുടെ വിവരങ്ങള്‍ പങ്കുവച്ച് ആക്ടിവിസ്റ്റ് സാകേത് ഗോഖലെ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള വിഷയമെന്നായിരുന്നു അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. വിവരങ്ങള്‍ പങ്കുവച്ച സാകേത് ഗോഖലെ ഇതാണോ മോദി സര്‍ക്കാരിന്റെ ശക്തമായ ഡാറ്റാ സുരക്ഷയെന്ന ചോദ്യവും ഉന്നയിച്ചു. രാജ്യസഭാ വൈസ് ചെയര്‍മാന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വാക്‌സിനേഷന്‍ വിവരങ്ങളും സാകേത് ഗോഖലെ ട്വീറ്റിലൂടെ പങ്കുവച്ചു.

കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ച എന്റെയുള്‍പ്പെടെ എല്ലാ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ ചോര്‍ന്നെന്നും, ഇതിനു ഉത്തരവാദികള്‍ ആരാണെന്നും അശ്വിനി വൈഷ്ണവ് ഉത്തരം പറയണമെന്നും ആവശ്യപ്പെട്ട് എം പി കാര്‍ത്തി ചിദംബരം രംഗത്തെത്തി. കൊവിന്‍ വാക്‌സിനേഷന്‍ ഡാറ്റാ ചോര്‍ച്ച പങ്കുവച്ചുകൊണ്ട് എന്‍സിപി പാര്‍ലമെന്റ് അംഗം സുപ്രിയ സുലെയും രംഗത്തെത്തി. സുരക്ഷാ ചോര്‍ച്ചയ്ക്ക് കാരണമായവരെ കണ്ടെത്തണമെന് പറഞ്ഞ സുപ്രിയ സുലെ എത്രയും വേഗം സര്‍ക്കാര്‍ പ്രസ്തുത വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കി.

ചോർന്നിട്ടില്ലെന്ന് കേന്ദ്രം; ഫോർത്ത് വെളിപ്പെടുത്തൽ ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ
കോവിഡ് ഡാറ്റ ചോര്‍ച്ച ഞെട്ടിക്കുന്നത്, സംസ്ഥാനം അന്വേഷണം ആവശ്യപ്പെടണം; ദ ഫോർത്തിന് അഭിനന്ദനം: വി ഡി സതീശൻ

ഫോര്‍ത്ത് പുറത്തുവിട്ട കോവിഡ് വാക്‌സിനേഷന്‍ ഡാറ്റ ചോര്‍ച്ച ഞെട്ടിക്കുന്നതും ഗൗരവതരവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്രം ഇതിനുത്തരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

തെലങ്കാനയിലെ ഐടി മന്ത്രി കല്‍വകുന്ത്‌ല താരക രാമറാവു, ഡിഎംകെ എംപി കനിമൊഴി കരുണാനിധി, ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ അണ്ണാമലൈ, കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം, മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ എന്നിവരുടെ വിവരങ്ങളും ചോര്‍ന്നതായി ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. കൊവിന്‍ വാക്‌സിനേഷന്‍ ഡാറ്റാ ചോര്‍ന്ന 'ദ ഫോര്‍ത്തി'ന്റെ വാര്‍ത്ത രാജ്യത്തെ പ്രമുഖ പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ന്യൂസ് മിനിറ്റ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, മിന്റ്, ദ ഹിന്ദു, ഇന്ത്യ ടുഡേ, സൗത്ത് ഏഷ്യ ഇന്‍ഡക്‌സ് തുടങ്ങിയ ദേശീയ മാധ്യമങ്ങളും രംഗത്തെത്തി.

ചോർന്നിട്ടില്ലെന്ന് കേന്ദ്രം; ഫോർത്ത് വെളിപ്പെടുത്തൽ ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ
വന്‍ സുരക്ഷാ വീഴ്ച; കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ ടെലഗ്രാമിൽ

'ദ ഫോര്‍ത്ത്' വാര്‍ത്തയ്ക്ക് പിന്നാലെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തിയ ടെലഗ്രാം ബോട്ടിന്റെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ടെങ്കിലും തിരിച്ചു വരുമെന്നാണ് ടെലഗ്രാം ബോട്ടിന്റെ അഡ്മിന്‍ 'ഫോര്‍ത്തി'നോട് വ്യക്തമാക്കി. എന്തായാലും ദേശീയ തലത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് വാര്‍ത്ത. കോടിക്കണക്കിന് ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നത്. ആരോഗ്യ മന്ത്രാലയം നിഷേധിച്ചെങ്കിലും ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്തുള്ള ക്രമീകരണങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയ്ക്കിടയാക്കുമെന്ന ഉറപ്പാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in