മൂന്ന് ദിവസത്തിനുള്ളില്‍ മരണം, മാരകമായ വൈറസിനെ സൃഷ്ടിച്ച് ചൈനീസ് ഗവേഷകര്‍; എബോളയുടെ ഗുരുതരാവസ്ഥ പഠിക്കുക ലക്ഷ്യം

മൂന്ന് ദിവസത്തിനുള്ളില്‍ മരണം, മാരകമായ വൈറസിനെ സൃഷ്ടിച്ച് ചൈനീസ് ഗവേഷകര്‍; എബോളയുടെ ഗുരുതരാവസ്ഥ പഠിക്കുക ലക്ഷ്യം

ഹൃദയം, കരള്‍, പ്ലീഹ, ശ്വാസകോശം, വൃക്ക, ആമാശയം, കുടല്‍, മസ്തിഷ്‌കം എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ണായക കോശങ്ങളില്‍ വൈറസ് അടിഞ്ഞുകൂടിയതായി ഗവേഷകര്‍ കണ്ടെത്തി.

മൂന്ന് ദിവസത്തിനുള്ളില്‍ ഒരാളെ കൊല്ലാന്‍ സാധിക്കുന്ന വൈറസിനെ സൃഷ്ടിച്ച് ചൈനയിലെ ശാസ്ത്രജ്ഞര്‍. ഹെബെയ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനം എബോള വൈറസിനെക്കുറിച്ച് ധാരണ നേടാന്‍ ഒരു കൃത്രിമ വൈറസിനെ നിര്‍മിച്ച് എബോളയുടെ അപകടസാധ്യത അനുകരിക്കുന്നു. ഇത്തരം പരീക്ഷണങ്ങളുടെ സാധ്യമായ ഗുണങ്ങളും അപകടങ്ങളും സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ഹെബെയ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ എബോള വൈറസിന്‌റെ ഘടകങ്ങള്‍ ഉപയോഗിച്ച് വൈറസിനെ രൂപകല്‍പന ചെയ്തു. മനുഷ്യശരീരത്തില്‍ എബോളയുടെ സ്വാധീനം അനുകരിക്കാന്‍ കഴിയുന്ന ഒരു മാതൃക ഉപയോഗിച്ച് രോഗത്തിന്‌റെ പുരോഗതിയും ലക്ഷണങ്ങളും അറിയുകയായിരുന്നു ലക്ഷ്യം. എബോള വൈറസില്‍ നിന്നുള്ള ഗ്ലൈക്കോപ്രോട്ടീന്‍(ജിപി) വഹിക്കാന്‍ പരിഷ്‌കരിച്ച വെസിക്കുലാര്‍ സ്റ്റൊമാറ്റിറ്റിസ് വൈറസ്(വിഎസ് വി) എന്നറിയപ്പെടുന്ന വൈറസാണ് സംഘം ഉപയോഗിച്ചത്. ആതിഥേയ കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നതിലും രോഗം ബാധിക്കുന്നതിലും ഈ പ്രോട്ടീന്‍ നിര്‍ണായകമാണ്.

അഞ്ച് ആണും അഞ്ച് പെണ്ണും ഉള്‍പ്പെടുന്ന എലി വര്‍ഗത്തില്‍പ്പെടുന്ന സിറിയന്‍ ഹാംസ്റ്ററുകള്‍ക്കിടയിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. എഞ്ചിനീയറിങ് ചെയ്ത വൈറസ് ഹാംസ്റ്ററുകളില്‍ കുത്തിവച്ചപ്പോള്‍ എബോള മനുഷ്യരില്‍ സൃഷ്ടിക്കുന്നതിനു സമാനമായ ലക്ഷണങ്ങള്‍ ഇവ പ്രകടമാക്കി. ഈ ലക്ഷണങ്ങളില്‍ വ്യവസ്ഥാപരമായ രോഗങ്ങളും ഒന്നിലധികം അവയവങ്ങളുടെ പരാജയവും ഉള്‍പ്പെടുന്നു. ഇത് മൂന്ന് ദിവസത്തിനുള്ളില്‍ മൃഗങ്ങളുടെ മരണത്തിലേക്ക് നയിച്ചു. ചില ഹാംസ്റ്ററുകളുടെ കണ്ണുകളില്‍ സ്രവങ്ങളുണ്ടായി. ഇത് അവയുടെ കാഴ്ചയെ തകരാറിലാക്കി. ഇത് എബോള രോഗികളില്‍ കാണപ്പെടുന്ന ഒപ്റ്റിക് നാഡീ വൈകല്യങ്ങളുമായി ബന്ധപ്പെട്ട ഒരു ലക്ഷണമാണ്.

മൂന്ന് ദിവസത്തിനുള്ളില്‍ മരണം, മാരകമായ വൈറസിനെ സൃഷ്ടിച്ച് ചൈനീസ് ഗവേഷകര്‍; എബോളയുടെ ഗുരുതരാവസ്ഥ പഠിക്കുക ലക്ഷ്യം
ആന്റി മൈക്രോബിയല്‍ റെസിസ്റ്റൻസ് എന്ന നിശബ്ദ മഹാമാരി; സൂപ്പര്‍ബഗ്ഗുകൾ പ്രതിവര്‍ഷം കവരുന്നത് ഏഴരലക്ഷം മനുഷ്യജീവൻ

ബയോ സേഫ്റ്റി ലെവല്‍4 (ബിഎസ് എല്‍-4) സൗകര്യങ്ങളുടെ ആവശ്യമില്ലാതെതന്നെ എബോള രോഗലക്ഷണങ്ങള്‍ സുരക്ഷിതമായി പകര്‍ത്തുന്ന ഒരു അനിമല്‍ മോഡല്‍ സ്ഥാപിക്കുക എന്നതാണ് ഈ പഠനത്തിനു പിന്നിലെ കാരണങ്ങളിലൊന്ന്. എബോള ഗവേഷണത്തിന് വളരെ സുരക്ഷിതമായ ലാബുകള്‍ ആവശ്യമാണ്. എന്നാല്‍ ഭൂരിഭാഗം ആഗോള സൗകര്യങ്ങളും ബിഎസ് എല്‍-2 മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ്. എബോള ജിപി ഉപയോഗിച്ച് രൂപകല്‍പന ചെയ്ത എന്‍ജിനീയേഡ് വെസിക്കുലാര്‍ സ്റ്റൊമാറ്റിറ്റിസ് വൈറസ് ഉപയോഗിച്ച് കുറഞ്ഞ സുരക്ഷയുള്ള അന്തരീക്ഷത്തില്‍ പഠിക്കാന്‍ കഴിയുന്ന ഒരു മാതൃക ഗവേഷകര്‍ സൃഷ്ടിച്ചു. ഇത് എബോളയെക്കുറിച്ചും സാധ്യമായ ചികിത്സാരീതികളെക്കുറിച്ചും കൂടുതല്‍ ഗവേഷണത്തിന് പഠനം അവസരം നല്‍കുന്നു.

ഹാംസ്റ്ററുകളുടെ മരണശേഷം വൈറസിന്‌റെ ആഘാതം വിലയിരുത്താനായി ഗവേഷകര്‍ ഇവയുടെ അവയവങ്ങള്‍ ശേഖരിച്ചു. ഹൃദയം, കരള്‍, പ്ലീഹ, ശ്വാസകോശം, വൃക്ക, ആമാശയം, കുടല്‍, മസ്തിഷ്‌കം എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ണായക കോശങ്ങളില്‍ വൈറസ് അടിഞ്ഞുകൂടിയതായി ഗവേഷകര്‍ കണ്ടെത്തി. ഇത് മനുഷ്യരില്‍ എബോളയുടെ വിനാശകരമായ പ്രത്യഘാതങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒന്നിലധികം അവയവങ്ങളുടെ പരാജയം ഉണ്ടാക്കാനുള്ള വൈറസിന്‌റെ കഴിവ് സ്ഥിരീകരിച്ചു.

ഈ പഠനത്തിന്‌റെ വിജയം വാക്‌സിനുകളുടെയും ചികിത്സകളുടെയും വികസനം ത്വരിതപ്പെടുത്താന്‍ സാധ്യതയുള്ള എബോളയ്‌ക്കെതിരായ മെഡിക്കല്‍ പ്രതിരോധ നടപടികള്‍ക്കായി ദ്രുതഗതിയിലുള്ള മുന്‍കരുതല്‍ മൂല്യനിര്‍ണയ രീതി വാഗ്ദാനം ചെയ്യുന്നു. ഇത് കാര്യമായ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. നിയന്ത്രിത പരിസ്ഥിതിയില്‍ പോലും ഇത്തരം മാകരമായ വൈറസ് സൃഷ്ടിക്കുന്നത് അപകടത്തിന്‌റെയും ദുരുപയോഗത്തിന്‌റെയും സാധ്യത സൃഷ്ടിക്കുന്നു. ലാബ് സുരക്ഷയെക്കുറിച്ചും കോവിഡ്-19 മഹാമാരി ഉത്ഭവത്തിന്‌റെയും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഈ ഗവേഷണം വൈറോളജി പഠനങ്ങളില്‍ കര്‍ശനമായ മേല്‍നോട്ടത്തിന്‌റെയും സുതാര്യമായ മാര്‍ഗനിര്‍ദേശങ്ങളുടെയും ആവശ്യകത എടുത്തുകാട്ടുന്നു.

മൂന്ന് ദിവസത്തിനുള്ളില്‍ മരണം, മാരകമായ വൈറസിനെ സൃഷ്ടിച്ച് ചൈനീസ് ഗവേഷകര്‍; എബോളയുടെ ഗുരുതരാവസ്ഥ പഠിക്കുക ലക്ഷ്യം
മരുന്നുകളെ നിര്‍വീര്യമാക്കുന്ന ബാക്ടീരിയകളും സൂപ്പര്‍ബഗുകളും ശക്തം; പഠനവുമായി ലാന്‍സെറ്റ്

ഉയര്‍ന്ന മരണനിരക്കും ഗുരുതരമായ രോഗലക്ഷണങ്ങളും കാരണം എബോള ഏറ്റവും ഭയപ്പെടുത്തുന്ന വൈറസുകളിലൊന്നായി തുടരുകയാണ്. 2014നും 2016നും ഇടയിലുണ്ടായ ഏറ്റവും അവസാനത്തെ എബോള നിരവധി പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളെ ബാധിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ ഇത്തരം രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടലുകള്‍ ഫലപ്രദമായ മെഡിക്കല്‍ പ്രതികരണങ്ങളുടെ അടിയന്തര ആവശ്യകതയുടെയും ഹെബെയ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നടത്തിയതു പോലുള്ള ഗവേഷണങ്ങളുടെ പ്രാധാന്യവും എടുത്തുകാട്ടുന്നു.

logo
The Fourth
www.thefourthnews.in