കോവിഡിന്‌റെ പുതിയ വകഭേദം ജെഎന്‍1 കേരളത്തിലും; സ്ഥിരീകരിച്ചത് 79 വയസുള്ള സ്ത്രീയില്‍

കോവിഡിന്‌റെ പുതിയ വകഭേദം ജെഎന്‍1 കേരളത്തിലും; സ്ഥിരീകരിച്ചത് 79 വയസുള്ള സ്ത്രീയില്‍

ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ ചെറിയ ലക്ഷണങ്ങളായിരുന്നു രോഗിയില്‍ പ്രകടമായത്. രോഗി കോവിഡ്-19ല്‍ നിന്ന് സുഖം പ്രാപിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു

കോവിഡിന്‌റെ പുതിയ വകഭേദം ജെഎന്‍1 കേരളത്തില്‍ സ്ഥിരീകരിച്ചു. 79 വയസ്സുള്ള ഒരു സ്ത്രീയില്‍ നിന്നുള്ള സാമ്പിളിലാണ് ആര്‍ടിപിസിആര്‍ പോസിറ്റീവ് ഫലം നല്‍കിയത്. ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ ചെറിയ ലക്ഷണങ്ങളായിരുന്നു രോഗിയില്‍ പ്രകടമായത്. രോഗി കോവിഡ്-19ല്‍ നിന്ന് സുഖം പ്രാപിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇപ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ്-19 കേസുകളില്‍ 90 ശതമാനവും ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്നവയല്ല. ഭൂരിഭാഗവും വീടുകളില്‍തന്നെ വിശ്രമിച്ച് മാറുന്നുമുണ്ട്.

കോവിഡിന്‌റെ പുതിയ വകഭേദം ജെഎന്‍1 കേരളത്തിലും; സ്ഥിരീകരിച്ചത് 79 വയസുള്ള സ്ത്രീയില്‍
കോവിഡ്-19: ഒമിക്രോണ്‍ അണുബാധ തലച്ചോറിന്‌റെ ഘടനയില്‍ മാറ്റം വരുത്താമെന്ന് ഗവേഷകര്‍

ഇതിനു മുന്‍പ് ഇന്ത്യയില്‍നിന്നുള്ള ഒരു യാത്രികന് സിംഗപ്പൂരില്‍ വച്ച് ജെഎന്‍1 സ്ഥിരീകരിച്ചിരുന്നു. ഇവയ്ക്കു ശേഷം ജെഎന്‍1 ന്‌റെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്.

ജെഎന്‍1ന്‌റെ വകഭേദം ആദ്യം കണ്ടെത്തിയത് ലക്‌സംബര്‍ഗിലായിരുന്നു. ശേഷം മറ്റു പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. കോവിഡിന്‌റെ പിറോള വൈറസിന്‌റെ പിന്‍ഗാമിയാണ് ജെഎന്‍1.

സാര്‍സ് കോവ്2 വൈറസിന്‌റെ സ്‌പൈക്ക് പ്രോട്ടീനില്‍ മ്യൂട്ടേഷനുകള്‍ ഒരുപാട് സംഭവിക്കുന്നുണ്ട്. ഇതാണ് വര്‍ധിച്ച അണുബാധയ്ക്കും രോഗപ്പകര്‍ച്ചയ്ക്കും ഇടയാക്കുന്നത്. ബിഎ 2.86 വകഭേദത്തില്‍നിന്നുണ്ടായ പുതിയ രൂപമാണ് ജെഎന്‍.1. സ്പൈക് പ്രോട്ടീനിന്റെ സാന്നിധ്യത്തിലുള്ള വ്യത്യാസം മാത്രമാണ് ഇരുവകഭേദങ്ങള്‍ക്കുമുള്ളത്. കോവിഡ് വാക്സിനുകളെല്ലാം ഈ സ്പൈക് പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ളതാണ്.

കോവിഡിന്‌റെ പുതിയ വകഭേദം ജെഎന്‍1 കേരളത്തിലും; സ്ഥിരീകരിച്ചത് 79 വയസുള്ള സ്ത്രീയില്‍
കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു; പടരുന്നത് ഒമിക്രോണ്‍ വകഭേദമെന്ന് നിഗമനം, ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്

വാക്‌സീനുകളും ശരിയായ ചികിത്സ തേടലും കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ പിന്തുടരുകയുമാണ് ജെഎന്‍1-ല്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം.

ആഗോളതലത്തില്‍ 3608 കേസുകളാണ് ജെഎന്‍1 ഉപവിഭാഗത്തിന്‌റേതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതലും യൂറോപ്പിലും വടക്കേഅമേരിക്കയിലുമാണ്.

ഇതിനിടെ കോവിഡ് ബാധിച്ച് രണ്ട് മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് വട്ടോളി കുന്നുമ്മല്‍ സ്വദേശി കുമാരന്‍, കണ്ണൂര്‍ പാനീരില്‍ പാലക്കണ്ടി അബ്ദുള്ള എന്നിവരാണു മരിച്ചത്.

logo
The Fourth
www.thefourthnews.in