ഗർഭകാലത്തെ ഡെങ്കിപ്പനി ഭ്രൂണ മരണത്തിന് കാരണമായേക്കാം; 
അറിഞ്ഞിരിക്കാം രോഗ ലക്ഷണങ്ങളും പ്രതിരോധവും

ഗർഭകാലത്തെ ഡെങ്കിപ്പനി ഭ്രൂണ മരണത്തിന് കാരണമായേക്കാം; അറിഞ്ഞിരിക്കാം രോഗ ലക്ഷണങ്ങളും പ്രതിരോധവും

ഗര്‍ഭിണികളെ സംബന്ധിച്ചിടത്തോളം, ഡെങ്കിപ്പനി തങ്ങള്‍ക്ക് മാത്രമല്ല, ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും

മഴക്കാലമാണ്, ഡെങ്കിപ്പനി വരാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. പലപ്പോഴും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഡെങ്കിപ്പനി മോശമായി ബാധിക്കുന്നത് ഗര്‍ഭിണികളെയും കുട്ടികളെയും ആണ്. പനി, ശര്‍ദ്ദി, ചൊറിച്ചില്‍, കണ്ണ് വേദന, പേശികള്‍ക്കും സന്ധികളുടെയും വേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍.

ഗര്‍ഭകാലത്തെ ഡെങ്കി അണുബാധ ഗര്‍ഭസ്ഥ ശിശുവിന്റെ അകാല ജനനം, കുറഞ്ഞ ജനന ഭാരം, ഭ്രൂണ മരണം എന്നിവയുള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.

ഗര്‍ഭിണികളെ സംബന്ധിച്ചിടത്തോളം, ഡെങ്കിപ്പനി തങ്ങള്‍ക്ക് മാത്രമല്ല, ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഗര്‍ഭകാലത്തെ ഡെങ്കി അണുബാധ ഗര്‍ഭസ്ഥ ശിശുവിന്റെ അകാല ജനനം, കുറഞ്ഞ ജനന ഭാരം, ഭ്രൂണ മരണം എന്നിവയുള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.

അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ എപ്പോഴും കൊതുക് കടിയേല്‍ക്കാതിരിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കണം.

ഗർഭകാലത്തെ ഡെങ്കിപ്പനി ഭ്രൂണ മരണത്തിന് കാരണമായേക്കാം; 
അറിഞ്ഞിരിക്കാം രോഗ ലക്ഷണങ്ങളും പ്രതിരോധവും
കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം സംരക്ഷിക്കാം; മുലയൂട്ടുന്നവർ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഡെങ്കിപ്പനി എങ്ങനെ പടരുന്നു, രോഗലക്ഷണങ്ങള്‍ അറിയാം

മഴക്കാലത്ത് കൂടുതല്‍ കാണപ്പെടുന്ന ഈഡിസ് കൊതുകുകളുടെ കടിയിലൂടെ പകരുന്ന വൈറല്‍ അണുബാധയാണ് ഡെങ്കിപ്പനി.

നേരിയത് മുതല്‍ കഠിനമായ പനി, തലവേദന, സന്ധി, പേശി വേദന, തിണര്‍പ്പ്, രക്തസ്രാവം എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ഗുരുതരമായ കേസുകളില്‍, ഡെങ്കിപ്പനി ഡെങ്കി ഹെമറാജിക് ഫീവര്‍ (ഡിഎച്ച്എഫ്) അല്ലെങ്കില്‍ ഡെങ്കി ഷോക്ക് സിന്‍ഡ്രോം (ഡിഎസ്എസ്) എന്നിവയിലേക്ക് നയിച്ചേക്കാം, ഇത് ജീവന് തന്നെ ഭീഷണിയാകാം എന്ന് ബെംഗളൂരുവിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റായ ഡോ. ചന്ദ്രിക പറയുന്നു.

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഡെങ്കിപ്പനി വരാനുള്ള സാധ്യത കൂടുതലായിരിക്കുന്നത് എന്തുകൊണ്ട്?

ഗര്‍ഭകാലത്ത്, വളരുന്ന ഭ്രൂണത്തെ പിന്തുണയ്ക്കുന്നതിനായി രോഗപ്രതിരോധ ശേഷിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് ഗര്‍ഭിണികളെ ഡെങ്കി പോലുള്ള അണുബാധകള്‍ പെട്ടെന്ന് പിടിപെടാനുള്ള സാധ്യതകള്‍ കൂട്ടുന്നു. കൂടാതെ, ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും രോഗത്തിന്റെ തീവ്രതയെ ബാധിച്ചെന്ന് വരാം.

ഗർഭകാലത്തെ ഡെങ്കിപ്പനി ഭ്രൂണ മരണത്തിന് കാരണമായേക്കാം; 
അറിഞ്ഞിരിക്കാം രോഗ ലക്ഷണങ്ങളും പ്രതിരോധവും
ഈ വ്യായാമങ്ങൾ ചെയ്യാം, നെഞ്ചിലെ പേശികൾ ബലപ്പെടുത്താം

വീട്ടിലെ പ്രതിരോധ നടപടികള്‍

ഡെങ്കിപ്പനി ഒഴിവാക്കുന്നതിനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് പ്രതിരോധം. വീട്ടിലായാലും ജോലിസ്ഥലത്തായാലും യാത്രയിലായാലും ശരിയായി വസ്ത്രം ധരിക്കുകയും കൊതുക് കടിക്കാതിരിക്കാനുള്ള ക്രീമുകള്‍ പുരട്ടുകയും വേണം. വെള്ളക്കെട്ട് തടയുന്നതും കൊതുക് വലകള്‍ ഉപയോഗിക്കുന്നതും ഡെങ്കിപ്പനി വരാനുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഡെങ്കിപ്പനിക്കുള്ള ചില പ്രതിരോധ നടപടികള്‍

കൊതുകിനെ അകറ്റുന്ന മരുന്നുകൾ ഉപയോഗിക്കുക: ഡിഇഇടി, പിക്കാരിഡിന്‍ അല്ലെങ്കില്‍ നാരങ്ങ, യൂക്കാലിപ്റ്റസിന്റെ എണ്ണ എന്നിവ അടങ്ങിയ കൊതുക് അകറ്റുന്ന മരുന്ന് ചര്‍മ്മത്തിലും വസ്ത്രത്തിലും പ്രയോഗിക്കുന്നത് കൊതുക് കടിക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. ഗര്‍ഭിണികള്‍ ഗര്‍ഭകാലത്ത് ഉപയോഗിക്കാന്‍ സുരക്ഷിതമായ മരുന്നുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കണം.

ഗർഭകാലത്തെ ഡെങ്കിപ്പനി ഭ്രൂണ മരണത്തിന് കാരണമായേക്കാം; 
അറിഞ്ഞിരിക്കാം രോഗ ലക്ഷണങ്ങളും പ്രതിരോധവും
ജിമ്മിലെ വ്യായാമം ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ടോ? വര്‍ക്കൗട്ടിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക: നീളമുള്ള ഷര്‍ട്ടുകള്‍, നീളമുള്ള പാന്റ്‌സ്, ഷൂസ് എന്നിവ ഉപയോഗിച്ച് മൂടുന്നത് കൊതുക് കടിയില്‍ നിന്ന് അധിക സംരക്ഷണം നല്‍കും. പ്രത്യേകിച്ചും പുറത്ത് സമയം ചെലവഴിക്കുമ്പോള്‍ ഇത് എന്ത് കൊണ്ടും ശ്രദ്ധിക്കണം.

കൊതുക് കൂടുതലുള്ള സമയങ്ങളില്‍ വീടിനുള്ളില്‍ തന്നെ തുടരുക: പ്രഭാതത്തിലും സന്ധ്യയിലും കൊതുകുകള്‍ ഏറ്റവും സജീവമാണ്. ഗര്‍ഭിണികള്‍ ഈ സമയങ്ങളില്‍ പുറത്തേയ്ക്കിറങ്ങുന്നത് ഒഴിവാക്കുകയും സ്‌ക്രീന്‍ ചെയ്ത ജനലുകളും വാതിലുകളും ഉള്ള ഇടങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയും വേണം.

കെട്ടിക്കിടക്കുന്ന വെള്ളം വറ്റിക്കുക: കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ പെരുകുന്നത്, അതിനാല്‍ വീടിന് ചുറ്റുമുള്ള കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രജനന സാധ്യതയുള്ള സ്ഥലങ്ങളെ ഇല്ലാതാക്കാന്‍ ബക്കറ്റുകള്‍, പൂച്ചെടികള്‍, പക്ഷിക്കൂടുകള്‍ എന്നിവയിലെ വെള്ളം പതിവായി പരിശോധിക്കുകയും വൃത്തിയാക്കുകയും ചെയ്യുക.

ഗർഭകാലത്തെ ഡെങ്കിപ്പനി ഭ്രൂണ മരണത്തിന് കാരണമായേക്കാം; 
അറിഞ്ഞിരിക്കാം രോഗ ലക്ഷണങ്ങളും പ്രതിരോധവും
കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്ന് പഠനം

ജനലുകളും വാതിലുകളും സ്‌ക്രീന്‍ ചെയ്യുക: ജനലുകളിലും വാതിലുകളിലും സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നത് കൊതുകുകള്‍ വീട്ടില്‍ പ്രവേശിക്കുന്നത് തടയാന്‍ സഹായിക്കും. സ്‌ക്രീനുകള്‍ വയ്ക്കുന്നത് രോഗം വഹിക്കുന്ന ഇത്തരം പ്രാണികള്‍ അകത്തേയ്ക്ക് വരാതിരിക്കാന്‍ സഹായിക്കും.

കൊതുക് വല ഉപയോഗിക്കുക: കൊതുക് കൂടുതലുള്ള പ്രദേശത്ത് താമസിക്കുകയോ അത്തരം പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയോ ചെയ്യുകയാണെങ്കില്‍, ഉറങ്ങുമ്പോള്‍ കൊതുക് വല ഉപയോഗിക്കാൻ മറക്കരുത്. ഇത് സമാധാനമായി ഉറങ്ങുന്നതിനും കൊതുക് കടി കൊള്ളാതിരിക്കാനും സഹായിക്കുന്നു.

വൈദ്യസഹായം തേടുക

ഒരു ഗര്‍ഭിണിയായ സ്ത്രീക്ക് ഡെങ്കിപ്പനി ഉണ്ടെന്ന് സംശയിക്കുകയോ ഗര്‍ഭകാലത്ത് എന്തെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുകയോ ചെയ്താല്‍, ഉടനടി വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നുണ്ടോ ശരീരത്തിലെ ഏതെങ്കിലും ഭാഗത്ത് നിന്ന് രക്തസ്രാവമുണ്ടാകുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. ഈ ലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയില്‍ പോകാതിരിക്കരുത്.

logo
The Fourth
www.thefourthnews.in