ആഗോള തലത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആന്റി ബാക്റ്റീരിയൽ ഏജന്റുകളുടെ നാല് ശതമാനം ഇന്ത്യയിയിലെന്ന്‌ ലോകാരോഗ്യ സംഘടന

ആഗോള തലത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആന്റി ബാക്റ്റീരിയൽ ഏജന്റുകളുടെ നാല് ശതമാനം ഇന്ത്യയിയിലെന്ന്‌ ലോകാരോഗ്യ സംഘടന

ഇടത്തരം വരുമാനമുള്ള രാജ്യങ്ങളായ ചൈന , റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ യഥാക്രമം 7%, 3%, 2% ഏജൻ്റുമാർ ഉൾപ്പെടുന്നു
Updated on
1 min read

ആഗോള തലത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആന്റി ബാക്റ്റീരിയൽ ഏജന്റുകളുടെ നാല് ശതമാനവും ഇന്ത്യയിലാണെന്ന്‌ ലോകാരോഗ്യ സംഘടന. 'ആഗോള ക്ലിനിക്കൽ, പ്രീക്ലിനിക്കൽ വികസനത്തിലെ ആൻറി ബാക്ടീരിയൽ ഏജൻ്റുകൾ' എന്ന വിഷയത്തിൽ ഡബ്ള്യുഎച്ച്ഒ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആഗോള തലത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആന്റി ബാക്റ്റീരിയൽ ഏജന്റുകളുടെ നാല് ശതമാനം ഇന്ത്യയിയിലെന്ന്‌ ലോകാരോഗ്യ സംഘടന
വയര്‍ കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന വ്യായാമങ്ങള്‍

ആൻറിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ക്ലിനിക്കൽ നിരയിലെ ആൻറി ബാക്ടീരിയൽ ഏജന്റുകളുടെ എണ്ണം ആഗോളതലത്തിൽ 2021-ൽ 80 ആയിരുന്നത് 2023 ൽ 97 ആയി വർധിച്ചിട്ടുണ്ട്. വ്യാപകമായ ഉപയോഗം മൂലം ഫലപ്രദമല്ലാതായി മാറുന്നവക്കും ഗുരുതരമായ അണുബാധകൾക്കും പുതിയതും നൂതനവുമായ ഏജന്റുകളുടെ ആവശ്യം ഉണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഗവേഷണ സൗകര്യങ്ങളുടെ സ്ഥാനം അനുസരിച്ച് ക്ലിനിക്കൽ വികസനത്തിലെ മൊത്തം ആൻറി ബാക്ടീരിയൽ ഏജൻ്റുമാരുടെ 4% ഇന്ത്യയിലുണ്ട്. ഇടത്തരം വരുമാനത്തിനു മുകളിലുള്ള രാജ്യങ്ങളായ ചൈന , റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ യഥാക്രമം 7%, 3%, 2% ഏജൻ്റുമാർ ഉൾപ്പെടുന്നു. ബാക്കി 84% ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലാണ്.

ആഗോള തലത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആന്റി ബാക്റ്റീരിയൽ ഏജന്റുകളുടെ നാല് ശതമാനം ഇന്ത്യയിയിലെന്ന്‌ ലോകാരോഗ്യ സംഘടന
48 മണിക്കൂറിനുള്ളില്‍ മരണം; മാംസം ഭക്ഷിക്കുന്ന അപൂര്‍വ ബാക്ടീരിയ ജപ്പാനില്‍ പടരുന്നു

2017 ലാണ് ലോകാരോഗ്യ സംഘടന ആദ്യമായി ഈ വാർഷിക റിപ്പോർട്ട് പുറത്തിറക്കിയത്. മനുഷ്യൻ്റെ ആരോഗ്യത്തിന് ഏറ്റവും ഭീഷണിയായ, മരുന്ന് പ്രതിരോധ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകളെ നിലവിലെ ഗവേഷണ-വികസന നിര ശരിയായി കൈകാര്യം ചെയ്യുന്നുണ്ടോ എന്നതാണ് ഇത്തവണത്തെ വാർഷിക റിപ്പോർട്ട് പരിശോധിക്കുന്നത്. ആൻ്റിമൈക്രോബയൽ പ്രതിരോധത്തിൻ്റെ (എഎംആർ) വർദ്ധിച്ചുവരുന്ന ഭീഷണിയെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ പാകത്തിന് ആൻറി ബാക്ടീരിയൽ ഗവേഷണവും വികസനവും നയിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ബാക്ടീരിയ, വൈറസുകൾ, ഫംഗസ്, പരാന്നഭോജികൾ എന്നിവ മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് എഎംആർ സംഭവിക്കുക. ഈ സാഹചര്യത്തിൽ ആളുകൾ രോഗികൾ ആവുകയും ചികിൽസിക്കാൻ പ്രയാസമുള്ള അണുബാധകൾ പടരാനുള്ള സാധ്യത വർധിക്കുകയും ചെയ്യും. ആൻ്റിമൈക്രോബയൽ ഏജൻ്റുകളുടെ ദുരുപയോഗവും അമിതമായ ഉപയോഗവും എഎംആറിലേക്ക് നയിക്കുന്ന ഘടകങ്ങൾ ആകുന്നു.

ആഗോള തലത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആന്റി ബാക്റ്റീരിയൽ ഏജന്റുകളുടെ നാല് ശതമാനം ഇന്ത്യയിയിലെന്ന്‌ ലോകാരോഗ്യ സംഘടന
എന്തുകൊണ്ട് സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നു? ഉത്തരം കണ്ടെത്തി ഗവേഷകര്‍

എന്നാൽ കണക്കുകൾ പരിശോധിക്കുമ്പോൾ ആഗോള തലത്തിൽ അവശ്യ ആന്റിമൈക്രോബിയൽ ഏജൻ്റുകൾ ലഭ്യമാകാത്ത നിരവധി പേരുണ്ട്. “ആൻറിമൈക്രോബയൽ പ്രതിരോധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്, എന്നിട്ടും ഏറ്റവും അപകടകരവും മാരകവുമായ ബാക്ടീരിയകളെ ചെറുക്കാനുള്ള പുതിയ ട്രെയിൽബ്ലേസിംഗ് ഉൽപ്പന്നങ്ങൾ നമ്മൾ വികസിപ്പിക്കുന്നില്ല,” ഡബ്ല്യുഎച്ച്ഒയുടെ ആൻ്റിമൈക്രോബയൽ റെസിസ്റ്റൻസ് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ ഡോ യുകിക്കോ നകതാനി പ്രസ്താവനയിൽ പറഞ്ഞു. "പുതിയ ഉൽപ്പന്നങ്ങൾക്ക് അംഗീകാരം ലഭിച്ചാലും, ആവശ്യക്കാരിലേക്ക് എത്തിക്കുന്നത് ഗുരുതര വെല്ലുവിളിയാണ്. ആൻറി ബാക്ടീരിയൽ ഏജൻ്റ്സ് എല്ലാ വരുമാന നിലവാരമുള്ള രാജ്യങ്ങളിലും, അത്യാവശ്യമായി ആവശ്യമുള്ള രോഗികളിലേക്ക് എത്തുന്നില്ല," അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in