ഉറക്കം കുറയുന്നുണ്ടോ? ഓർമക്കുറവിനും വൈജ്ഞാനിക പ്രശ്നങ്ങള്‍ക്കും കാരണമാകാമെന്ന് പഠനം

ഉറക്കം കുറയുന്നുണ്ടോ? ഓർമക്കുറവിനും വൈജ്ഞാനിക പ്രശ്നങ്ങള്‍ക്കും കാരണമാകാമെന്ന് പഠനം

ശരീര ഭാരം കുറയ്ക്കുക, മദ്യപാനം ഒഴിവാക്കുക തുടങ്ങിയ ശീലങ്ങള്‍ കൊണ്ടുവന്നാല്‍ ചെറിയ രീതിയിലുള്ള സ്ലീപ് അപ്നിയ ഭേദമാക്കാന്‍ സാധിക്കും

ഉറക്കക്കുറവ് മനുഷ്യരെ നന്നായി അലട്ടുന്ന ഒരവസ്ഥയാണ്. ഉറക്കമില്ലായ്മ ആരോഗ്യപരമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. നല്ല രീതിയില്‍ ഉറങ്ങാന്‍ സാധിക്കാത്തതും കൂര്‍ക്കം വലിയും വൈജ്ഞാനിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

ആഗോള തലത്തില്‍ സ്ലീപ് മെഡിസിനിലും സയന്‍സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ലീപ് ആന്‍ഡ് ബ്രീത്തിങ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. മധ്യവയസ്‌കരുടെയും പ്രായമായവരുടെയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ ഉറക്കക്കുറവും ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ(obstructive sleep apnea-OSA)യും ബാധിക്കുന്നുവെന്ന് പഠനത്തില്‍ സൂചിപ്പിക്കുന്നു.

ഉറക്കം കുറയുന്നുണ്ടോ? ഓർമക്കുറവിനും വൈജ്ഞാനിക പ്രശ്നങ്ങള്‍ക്കും കാരണമാകാമെന്ന് പഠനം
എന്തുകൊണ്ട് പാര്‍ക്കിന്‍സണ്‍സ്? അപകടസാധ്യത ആര്‍ക്കൊക്ക, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, എറാസ്മസ് മെഡിക്കല്‍ സെന്റര്‍ (നെതര്‍ലന്‍ഡ്‌സ്), ഹാര്‍വാഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (യുഎസ്എ), രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നീ സ്ഥാപനങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഒഎസ്എ രോഗ ലക്ഷണങ്ങള്‍ ഓര്‍മയെയും വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ വേഗതയെയും ബാധിക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്ക് ഒഎസ്എ ബാധിക്കുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ശ്വാസോച്ഛാസത്തിലുണ്ടാകുന്ന തടസം കോശങ്ങള്‍ക്ക് ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിന് വേണ്ടുന്ന ഓക്‌സിജനില്‍ അഭാവം സൃഷ്ടിക്കുന്നുണ്ട് (പിരീയഡ്‌സ് ഓഫ് ഹൈപോക്‌സിയ). രക്തയോട്ടം കുറയുക (ഹൈപോപെര്‍ഫ്യൂഷന്‍) രക്തക്കുഴലുകളുടെ ആന്തരിക പാളിയുടെ പ്രവര്‍ത്തനം കുറയുക (എന്‍ഡോതെലിയല്‍ ഡിസ്ഫങ്ഷന്‍), നാഡീവ്യവസ്ഥയില്‍ വീക്കം വര്‍ധിപ്പിക്കുക (ന്യൂറോഇന്‍ഫ്‌ളമേഷന്‍) തുടങ്ങിയ രോഗങ്ങള്‍ക്കും ഹൈപോക്‌സിയ കാരണമാകും.

ഉറക്കം കുറയുന്നുണ്ടോ? ഓർമക്കുറവിനും വൈജ്ഞാനിക പ്രശ്നങ്ങള്‍ക്കും കാരണമാകാമെന്ന് പഠനം
ഡൗണ്‍സിന്‍ഡ്രോം കുരുന്നുകള്‍ക്കും കുടുംബത്തിനുമായി ശനിയാഴ്ച അമൃതയില്‍ അമൃതാങ്കണം

ഇതിലൂടെയുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസും വീക്കവും തലച്ചോറിലെ കോശങ്ങളുടെ നാശത്തിലേക്ക് നയിക്കുന്നുവന്നും അത് തലച്ചോറിന്റെ ഘടനയില്‍തന്നെ മാറ്റം വരുത്തുന്നുവെന്നും പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വൈഞ്ജാനിക പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നങ്ങളിലേക്കും ജാഗ്രത, ശ്രദ്ധ, പ്രതികരണ സമയം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

അമിത ഭാരമുളളവരിലാണ് ഒഎസ്എ പ്രധാനമായും കാണപ്പെടുന്നത്. 10 സെക്കന്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ശ്വസനത്തിനിടയിലെ ഇടവേളകളെ മുന്‍നിര്‍ത്തിയാണ് ഒഎസ്എ നിര്‍ണയിക്കുന്നത്. ശരീര ഭാരം കുറയ്ക്കുക, മദ്യപാനം ഒഴിവാക്കുക തുടങ്ങിയ ശീലങ്ങള്‍ കൊണ്ടുവന്നാല്‍ ചെറിയ രീതിയിലുള്ള സ്ലീപ് അപ്നിയ ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍ കഠിനമായ സ്ലീപ് അപ്നിയയ്ക്ക് കണ്ടിന്യൂസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ (സിപിഎപി), അല്ലെങ്കില്‍ ബൈ-ലെവല്‍ പോസിറ്റീവ് എയര്‍വേ പ്രഷര്‍ (ബൈ-പിഎപി) എന്നിവ നല്‍കേണ്ടി വരുമെന്നാണ് വിദഗ്ദാഭിപ്രായം. ചില രോഗികള്‍ക്ക് ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കാം.

logo
The Fourth
www.thefourthnews.in