ഭക്ഷണം കഴിച്ചത് കൂടിപ്പോയോ? അതോ കുറഞ്ഞോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഭക്ഷണം കഴിച്ചത് കൂടിപ്പോയോ? അതോ കുറഞ്ഞോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന് ആവശ്യമായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നത് പലർക്കും അറിയില്ല. അളവ് കൂടിയാലും കുറഞ്ഞാലും ദോഷം ചെയ്യും

നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നവരാണോ? അതോ കുറച്ച് മാത്രം കഴിക്കുന്നവരാണോ? ശരീരത്തിന് ആവശ്യമായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നത് പലർക്കും അറിയില്ല. അളവ് കൂടിയാലും കുറഞ്ഞാലും ദോഷം ചെയ്യും. ചിലർ കലോറിയുടെ അളവനുസരിച്ച് ഭക്ഷണക്രമത്തെ വിലയിരുത്താറുണ്ട്. ഇതൊന്നുമില്ലാതെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് എങ്ങനെ തിരിച്ചറിയാം?

ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സ്ഥാപക ഡയറക്ടർ ഡോ. ഷുചിൻ ബജാജ് പറയുന്നത് പ്രകാരം അമിതമായി ഭക്ഷണം കഴിച്ചാലും കുറഞ്ഞ അളവിൽ ഭക്ഷണം കഴിച്ചാലുമുള്ള ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. അമിതമായി ആഹാരം കഴിച്ചോ ഇല്ലയോ എന്നത് മനസിലാക്കാനായി ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.

ഭക്ഷണം കഴിച്ചത് കൂടിപ്പോയോ? അതോ കുറഞ്ഞോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
'കേരള' 'കേരളം' ആക്കണം; ഔദ്യോഗികരേഖകളിലെ പേര് മാറ്റണമെന്ന് പ്രമേയം പാസാക്കി നിയമസഭ

ലഘുഭക്ഷണം കഴിക്കുന്നത് വഴി വിശപ്പ് നിയന്ത്രിക്കാനേ സാധിക്കൂ, ഒരിക്കലും ശരീരത്തിന് ആവശ്യമായ ഭക്ഷണം അതിലൂടെ ലഭിക്കുകയില്ല. ഭക്ഷണത്തിന് ശേഷം നിങ്ങളുടെ വയറ്റിൽ നിന്ന് മൂളൽ കേൾക്കുകയും തല കറക്കം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ ശരീരത്തിന് വേണ്ട ഭക്ഷണം ലഭിച്ചിട്ടില്ല എന്ന് വേണം കരുതാൻ. അതുപോലെ ഭക്ഷണം രുചികരമായതുകൊണ്ട് മാത്രമാണോ കഴിക്കുന്നതെന്ന് സ്വയം പരിശോധിക്കുക. അങ്ങനെയെങ്കിൽ അത്തരം ഭക്ഷണം നിയന്ത്രിക്കണം.

ഭക്ഷണം കൂടിയാലും കുറഞ്ഞാലും അതിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തിക്കും വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് ആഹാരത്തിന് ശേഷം വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെടാറുണ്ട്. മറ്റ് ചിലർക്ക് അധിക ഭക്ഷണം കഴിച്ചതിന് കുറ്റബോധം, പശ്ചാത്താപം, സ്വയം വെറുപ്പ് എന്നിവയും തോന്നാം. ആഹാരം കഴിക്കുന്നില്ലല്ലോ വേണ്ടത്രയെന്ന ആകുലതകളുമുണ്ടാകാം.

ഭക്ഷണം കഴിച്ചത് കൂടിപ്പോയോ? അതോ കുറഞ്ഞോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
1,159 കോടി നികുതിയടച്ച് ബിസിസിഐ; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37% കൂടുതല്‍

എങ്ങനെ മറികടക്കാം?

ചെറിയ പാത്രങ്ങളിൽ ഭക്ഷണം ശീലമാക്കാം

ചെറിയ പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്നത് വഴി ശരീരത്തിന് എത്രത്തോളം ഭക്ഷണം ആവശ്യമുണ്ടെന്ന് തിരിച്ചറിയാൻ സഹായിക്കും.

ശരീരത്തെ ശ്രദ്ധിക്കാം

ശരീരം എപ്പോഴും ശ്രദ്ധിക്കണം. കൊഴുപ്പ് കൂടുന്നെന്ന് തോന്നിയാല്‍ ആരോഗ്യകരമായി ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ചെയ്തും ക്രമീകരിക്കണം. എന്നാൽ വിശപ്പ് തോന്നിയാൽ ഒരിക്കലും ഇഷ്ടപ്പെട്ട ഭക്ഷണത്തെ മാറ്റി നിർത്തരുത്.

വിശക്കുമ്പോൾ മാത്രം ഭക്ഷണം

വിശക്കുമ്പോൾ തന്നെ ഭക്ഷണം കഴിക്കുക. ഒരിക്കലും വിശപ്പ് കൂടിയ ശേഷം ഭക്ഷണം കഴിക്കാനായി നീട്ടി വയ്ക്കരുത്. അത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വർധിപ്പിക്കും.

ചവച്ചരച്ച് കഴിക്കുക

ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുമ്പോൾ തലച്ചോറിന് വയറ്റിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കാനുള്ള സമയം ലഭിക്കുന്നു. ഇത് വയർ നിറഞ്ഞുവെന്ന് മനസിലാക്കാനുള്ള സാവകാശം അനുവദിക്കുന്നു.

ശ്രദ്ധയോടെ കഴിക്കുക

ഭക്ഷണം കഴിക്കുന്ന സമയം സന്തോഷമായി, ഏകാഗ്രതയോടെ ഇരിക്കുക. ആഹാരത്തിന്റെ രുചി, നിറം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ സഹായിക്കും.

logo
The Fourth
www.thefourthnews.in