'അൽ ഷിഫ ആശുപത്രിയിൽ കൂട്ടക്കുഴിമാടം'; പ്രദേശം മരണ മുനമ്പെന്ന്  ലോകാരോഗ്യ സംഘടന

'അൽ ഷിഫ ആശുപത്രിയിൽ കൂട്ടക്കുഴിമാടം'; പ്രദേശം മരണ മുനമ്പെന്ന് ലോകാരോഗ്യ സംഘടന

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിലെ സ്ഥിതിഗതികൾ നിരാശാജനകമാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു

വടക്കൻ ഗാസയിലെ അൽ ഷിഫാ ആശുപത്രിയെ മരണ മുനമ്പെന്ന് വിശേഷിപ്പിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആശുപത്രിയിലെ മാനുഷിക സാഹചര്യങ്ങൾ പരിശോധിക്കാനെത്തിയ ഡബ്ല്യുഎച്ച്ഒ സംഘമാണ് പ്രദേശത്തെ ഇത്തരത്തിൽ വിശേഷിപ്പിച്ചത്. മരുന്നുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ദൗർലഭ്യം കാരണം ഒരുവിധത്തിലുള്ള ആരോഗ്യപരിചരണവും സാധ്യമാകാത്ത നിലയിലാണ് ആശുപത്രി. ഒരുപാടുപേരെ ഒന്നിച്ച് മറവുചെയ്ത ശവക്കുഴി ആശുപത്രിയിലുണ്ടായിരുന്നുവെന്നും സംഘം പറഞ്ഞു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിലെ സ്ഥിതിഗതികൾ നിരാശാജനകമാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള പൊതുജനാരോഗ്യ വിദഗ്ധർ, ലോജിസ്റ്റിക് ഓഫീസർമാർ, വിവിധ യുഎൻ വകുപ്പുകളിലെ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമായിരുന്നു ശനിയാഴ്ച ആശുപത്രി സന്ദർശിച്ചത്. ഷെല്ലിങ്ങും വെടിവയ്പ്പും നടന്നതിന്റെ അടയാളങ്ങളുണ്ട്. ആശുപത്രിയുടെ കവാടത്തിൽ 80-ലധികം ആളുകളെ അവിടെ അടക്കം ചെയ്ത ഒരു കൂട്ട ശവക്കുഴി കണ്ടതായും ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു. ഗാസയിലെ പല ആശുപത്രികൾക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി അൽ ജസീറ പോലുള്ള വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കയുടെ ആവശ്യം കണക്കിലെടുത്ത് 1,23,000 ലിറ്റർ ഇന്ധനം ഗാസയിലേക്ക് കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ഓരോ രണ്ട് ദിവസത്തിലും 140,000 ലിറ്റർ (37,000 ഗാലൻ) ഇന്ധനം മുനമ്പിലേക്ക് അനുവദിക്കാമെന്ന് ഇസ്രയേലിന്റെ യുദ്ധ കാബിനറ്റ് സമ്മതിച്ചതിന് പിന്നാലെയാണ് ഇന്ധനം വിതരണം ചെയ്തത്

ഗാസയുടെ മധ്യ- തെക്കൻ മേഖലകളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. മധ്യ ഗാസയിലെ നുസീറിയത്ത് ക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ 13 പേരും തെക്കൻ നഗരമായ ഖാൻ യൂനിസിൽ ഒരു സ്ത്രീയും കുട്ടിയുമാണ് കൊല്ലപ്പെട്ടത്.

'അൽ ഷിഫ ആശുപത്രിയിൽ കൂട്ടക്കുഴിമാടം'; പ്രദേശം മരണ മുനമ്പെന്ന്  ലോകാരോഗ്യ സംഘടന
കടുപ്പിച്ച് അമേരിക്ക; ഗാസയിലേക്ക് ദിവസവും രണ്ട് ട്രക്ക് ഇന്ധനം അനുവദിച്ച് ഇസ്രയേൽ

അതേസമയം, ഡോക്‌ടേഴ്‌സ് വിതൗട്ട് ബോർഡേഴ്സിന്റെ (എംഎസ്എഫ്) ആരോഗ്യ പ്രവർത്തകരും കുടുംബാംഗങ്ങളുമായി പോകുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ശനിയാഴ്ച ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. അൽ-ഷിഫ ആശുപത്രിക്ക് സമീപമുള്ള എംഎസ്എഫ് ഓഫീസിന് സമീപത്ത് വച്ചുണ്ടായ ആക്രമണത്തെ സംഘടന അപലപിച്ചിരുന്നു. വാഹനവ്യൂഹത്തിന് നേരെയുണ്ടായത് ബോധപൂർവമുള്ള ആക്രമണമെന്നും എം എസ് എഫ് പറഞ്ഞു.

'അൽ ഷിഫ ആശുപത്രിയിൽ കൂട്ടക്കുഴിമാടം'; പ്രദേശം മരണ മുനമ്പെന്ന്  ലോകാരോഗ്യ സംഘടന
'അല്‍ ഷിഫ ആശുപത്രിയിൽനിന്ന് ഉടന്‍ ഒഴിഞ്ഞുപോകണം'; ഉത്തരവിട്ട് ഇസ്രയേല്‍ സൈന്യം

ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം, 23 ലക്ഷം ജനസംഖ്യയുള്ള മുനമ്പിൽ 16 ദശലക്ഷത്തിലധികം പേർ ആഭ്യന്തര പലായനത്തിന് വിധേയരായിട്ടുണ്ട്. ഏകദേശം പന്ത്രണ്ടായിരത്തിലധികം പലസ്തീനികളാണ് ഇസ്രയേൽ ആക്രമണത്തിൽ കഴിഞ്ഞ 44 ദിവസത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്.

'അൽ ഷിഫ ആശുപത്രിയിൽ കൂട്ടക്കുഴിമാടം'; പ്രദേശം മരണ മുനമ്പെന്ന്  ലോകാരോഗ്യ സംഘടന
'രാത്രികളില്ലായിരുന്നെങ്കില്‍' സമാനതകളില്ലാത്ത യുദ്ധത്തിന്റെ അനുഭവങ്ങളുമായി ഗാസയിലെ മാനസികാരോഗ്യ വിദഗ്ധര്‍

അമേരിക്കയുടെ ആവശ്യം കണക്കിലെടുത്ത് 1,23,000 ലിറ്റർ ഇന്ധനം ഗാസയിലേക്ക് കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ഓരോ രണ്ട് ദിവസത്തിലും 140,000 ലിറ്റർ (37,000 ഗാലൻ) ഇന്ധനം മുനമ്പിലേക്ക് അനുവദിക്കാമെന്ന് ഇസ്രയേലിന്റെ യുദ്ധ കാബിനറ്റ് സമ്മതിച്ചതിന് പിന്നാലെയാണ് ഇന്ധനം വിതരണം ചെയ്തത്. ഇന്ധനക്ഷാമം നേരിട്ടത് മൂലം ആശുപത്രികൾ ഉൾപ്പെടെ പ്രവർത്തനം നിലച്ച ഗാസയ്ക്ക് നിലവിലെ തീരുമാനം ചെറിയ ആശ്വാസമാണ്.

logo
The Fourth
www.thefourthnews.in