ആംബുലന്‍സുകളും ആക്രമിക്കപ്പെട്ടു; ഇസ്രയേല്‍ ക്രൂരതയില്‍ നടുങ്ങി ലോകസമൂഹം

ആംബുലന്‍സുകളും ആക്രമിക്കപ്പെട്ടു; ഇസ്രയേല്‍ ക്രൂരതയില്‍ നടുങ്ങി ലോകസമൂഹം

ആംബുലന്‍സുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് ടെഡ്രോസ് അദാനോം

ഗാസയില്‍ പരിക്കേറ്റ രോഗികളുമായി ഈജിപ്തിലേക്ക് പോകാനിരുന്ന ആംബുലന്‍സുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി ലോക സമൂഹം. ആംബുലന്‍സുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഞെട്ടിച്ചുവെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസും റെഡ് ക്രസന്റ് സംഘടനയും പറഞ്ഞു.

ഗാസയിലെ അല്‍-ഷിഫ ആശുപത്രിയില്‍ നിന്ന് ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റാഫയിലേക്ക് പോകാന്‍ തയ്യാറായ ആംബുലന്‍സുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായും 60 പേര്‍ക്ക് പരിക്കേറ്റതായും ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. അല്‍-ഷിഫയ്ക്ക് സമീപം ആക്രമണത്തില്‍ തങ്ങളുടെ ആംബുലന്‍സുകളിലൊന്ന് ലക്ഷ്യമിട്ടെങ്കിലും തങ്ങളുടെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് പലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു.

ആംബുലന്‍സുകളും ആക്രമിക്കപ്പെട്ടു; ഇസ്രയേല്‍ ക്രൂരതയില്‍ നടുങ്ങി ലോകസമൂഹം
ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ ഭൂകമ്പം; നേപ്പാളിനൊപ്പം ഇന്ത്യക്കും മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

രോഗികളെ ഒഴിപ്പിക്കുന്ന ആംബുലന്‍സുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

''ഞങ്ങള്‍ ആവര്‍ത്തിക്കുന്നു, രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സൗകര്യങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവ എല്ലായ്പ്പോഴും, എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടണം,'' എന്ന് ് ടെഡ്രോസ് അദാനോം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. തങ്ങളുടെ എയര്‍ക്രാഫ്റ്റുകളില്‍ ഒന്ന് ആംബുലന്‍സില്‍ ഇടിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.

ആംബുലന്‍സുകളും ആക്രമിക്കപ്പെട്ടു; ഇസ്രയേല്‍ ക്രൂരതയില്‍ നടുങ്ങി ലോകസമൂഹം
വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടയിലും ഗാസ നഗരം വളഞ്ഞതായി ഇസ്രയേൽ സൈന്യം; ആന്റണി ബ്ലിങ്കൻ ഇന്നെത്തും

ഹമാസിന്റെ ഒളിത്താവളത്തിന് നേരെ പ്രയോഗിച്ച ബോംബ് ആംബുലന്‍സില്‍ പതിക്കുകയായിരുന്നെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഹമാസിന്റെ ആളുകളെയും ആയുധങ്ങളെയും കൊണ്ടുപോകാന്‍ ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ആക്രമണത്തില്‍ നിരവധി ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടതായും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

അതേസമയം, ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായി പൊതുവേദിയെ അഭിസംബോധന ചെയ്ത് ഹിസ്ബുള്ള മേധാവി ഹസ്സന്‍ നസ്‌റുല്ല രംഗത്തെത്തി. ഇസ്രയേലിനെതിരായ ഹമാസിന്റെ പോരാട്ടം പൂര്‍ണ്ണമായും പലസ്തീന്‍ വേണ്ടിയാണെന്നും ഇസ്രയേലിനെതിരെ മുന്നണികള്‍ രൂപപ്പെട്ടുവെന്നും ഹിസ്ബുള്ള ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെ തന്നെ ഹിസ്ബുല്ലയും യുദ്ധത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ആക്രമണങ്ങളുടെ തീവ്രത കൂട്ടണമോയെന്നത് ഇസ്രയേലിന്റെ നടപടികള്‍ കണക്കിലെടുത്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രേയലിനെതിരെ പോരാടുന്ന ഹിസ്ബുല്ലയുടെയും മറ്റ് ഗ്രൂപ്പുകളുടെയും രക്തസാക്ഷികളായ പോരാളികള്‍ക്കും സാധാരണക്കാര്‍ക്കും അനുശോചനം അറിയിച്ച് കൊണ്ടാണ് ഹിസ്ബുള്ള മേധാവി പ്രസംഗം ആരംഭിച്ചത്. 'മഹത്തായ അല്‍-അഖ്‌സ ഫ്‌ളഡ് ഓപ്പറേഷന്‍ 100 ശതമാനം പലസ്തീനില്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്ത ഒന്നാണ്. ഒക്ടോബര്‍ ഏഴിലെ അല്‍ അഖ്സ ഫ്ളഡ് ഓപ്പറേഷന്റെ വിജയം ഉറപ്പാക്കിയത് തികഞ്ഞ രഹസ്യാത്മക സ്വഭാവമാണ്.

ആംബുലന്‍സുകളും ആക്രമിക്കപ്പെട്ടു; ഇസ്രയേല്‍ ക്രൂരതയില്‍ നടുങ്ങി ലോകസമൂഹം
അവസാനം ബൈഡനും ഇസ്രയേലിനോടു പറഞ്ഞു, 'ഒന്നു നിര്‍ത്തൂ'; ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസ്

ആക്രമണ പദ്ധതി ഹമാസ് മറച്ചുവെച്ചത് ഞങ്ങളെ അലോസരപ്പെടുത്തുന്നില്ല. ഈ യുദ്ധത്തില്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന ശക്തരും ധീരരുമായ ഇറാഖിയുടെയും യെമനിയുടെയും മുന്നണികളെയും നാം അഭിവാദ്യം ചെയ്യണം. അല്‍-അഖ്സ ഫ്‌ളഡ് ഓപ്പറേഷന്‍ ഒരു ഭൂകമ്പത്തിലേക്കാണ് നയിച്ചത്,' ഹിസ്ബുള്ള മേധാവി ചൂണ്ടിക്കാട്ടി.

അതേസമയം അമേരിക്ക ഇസ്രേയലിന് കൂടുതല്‍ സൈനിക സഹായം പ്രഖ്യാപിച്ചു. 14.5 ബില്യണ്‍ ഡോളര്‍ സഹായമാണ് പാസാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 9,227 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ 1,400-ലധികം പേരും കൊല്ലപ്പെട്ടു.

logo
The Fourth
www.thefourthnews.in