ഹേലി പിന്മാറി, ട്രംപ് - ബൈഡൻ പോരാട്ടത്തിന് കളം തെളിയുന്നു; തിരിച്ചടി പ്രതിരോധിക്കാൻ ഡെമോക്രാറ്റുകൾക്ക് മുന്നിൽ വഴിയെന്ത്

ഹേലി പിന്മാറി, ട്രംപ് - ബൈഡൻ പോരാട്ടത്തിന് കളം തെളിയുന്നു; തിരിച്ചടി പ്രതിരോധിക്കാൻ ഡെമോക്രാറ്റുകൾക്ക് മുന്നിൽ വഴിയെന്ത്

വാഷിങ്ടൺ ഡിസിയിലെ മത്സരത്തിൽ നിക്കി ഹേലി ട്രംപിനെ അട്ടിമറിച്ചിരുന്നു. പക്ഷെ സൂപ്പർ ചൊവ്വയിലെ പരാജയമാണ് നിക്കിക്ക് തിരിച്ചടിയായത്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ജോ ബൈഡന്‍ - ഡോണള്‍ഡ് ട്രംപ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മത്സരത്തില്‍ നിന്നും സൗത്ത് കരോലിന മുന്‍ ഗവര്‍ണറായിരുന്ന നിക്കി ഹേലി പിന്‍മാറുന്ന പശ്ചാത്തലമാണ് ട്രംപ് - ബൈഡന്‍ പോരാട്ടത്തിന് വഴിയൊരുക്കുന്നത്. സൂപ്പര്‍ ട്യൂസ്ഡേ പോരാട്ടത്തില്‍ ഫലംവന്ന 11 ഇടത്തും പരാജയപ്പെട്ടതിന് പിന്നാലെയാണ് നിക്കി ഹേലി പിന്‍മാറുന്നത്. അലബാമ, കൊളറാഡോ, അര്‍ക്കന്‍സസ്, മെയ്ന്‍, നോര്‍ത്ത് കരോലിന, ഒക്ലഹോമ, ടെന്നസി, ടെക്സസ്, വെര്‍ജീനിയ, മസാച്ചുസെറ്റ്സ്, മിനസോട്ട തുടങ്ങിയ സ്റ്റേറ്റുകളും ട്രംപിന് ഒപ്പം നിന്നിരുന്നു.

ഹേലി പിന്മാറി, ട്രംപ് - ബൈഡൻ പോരാട്ടത്തിന് കളം തെളിയുന്നു; തിരിച്ചടി പ്രതിരോധിക്കാൻ ഡെമോക്രാറ്റുകൾക്ക് മുന്നിൽ വഴിയെന്ത്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനെതിരായ മത്സരത്തിൽനിന്ന് നിക്കി ഹേലി പിന്മാറിയേക്കും

റിപ്പബ്ലിക്കൻ പാർട്ടിയില്‍ ഡൊണൾഡ് ട്രംപിന്റെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളാണ് നിക്കി ഹേലി. ട്രംപിനെതിരെ 91 ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു രാജ്യത്തെ നയിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്ന് നിരന്തരം വാദിച്ചിരുന്ന അവര്‍ ട്രംപിന്റെ മാനസികനിലയും പ്രായവുമെല്ലാം ചര്‍ച്ചാ വിഷയമാക്കിയിരുന്നു. എന്നാല്‍ ട്രംപിന്റെ മുന്നേറ്റം പാർട്ടിക്കും അനുയായികൾക്കും മേലുള്ള ട്രംപിന്റെ സ്വാധീനത്തിന്റെ തെളിവാണെന്നാണ് മറ്റൊരു വാദം. ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി അടക്കമുള്ളവർ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിനായി മുന്നിലുണ്ടായിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാർഥി നിർണയ മത്സരത്തിൽ കൊളംബിയ, വെർമോണ്ട് പ്രൈമറികളിൽ മാത്രമാണ് നിക്കി ഹേലിക്ക് വിജയിക്കാനായത്. ഇനിയുള്ള 15 സംസ്ഥാനങ്ങളിലെ പ്രൈമറിയുടെ ഫലം കൂടി പുറത്തുവരുന്നതോടെ ട്രംപിന്റെ സ്ഥാനാർഥിത്വം ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം ഉറപ്പിക്കാനാകുമെന്നാണ് സർവേകള്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രൈമറികളില്‍ ലഭിക്കുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥികള്‍ക്ക് ഡെലിഗേറ്റുകളെ ലഭിക്കുക. ഓരോ പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടെടുപ്പില്‍ ഈ ഡെലിഗേറ്റുകളാണ് പങ്കെടുക്കുന്നത്. ഇന്നലെ വരെയുള്ള കണക്കിൽ ഡോണൾഡ് ട്രംപിന് 995 ഡെലിഗേറ്റുകളുടെ പിന്തുണയാണ് ലഭിച്ചത്. 89 ഡെലിഗേറ്റുകളുടെ പിന്തുണ മാത്രമാണ് നിക്കിയ്ക്ക് ലഭിച്ചത്.

സ്ഥാനാർത്ഥിത്വത്തിനായുള്ള മത്സരത്തിൽനിന്ന് പിന്മാറിയെങ്കിലും എക്സിറ്റ് പ്രസംഗത്തിൽ പോലും നിക്കി ട്രംപിനെ പിന്തുണച്ചില്ല. പകരം, ട്രംപിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സംശയമുള്ള വോട്ടർമാരെ സ്വാധീനിച്ച് വോട്ട് നേടിയെടുക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സൗത്ത് കരോലിനയിലെ മുൻ ഗവർണറായിരുന്ന ഹേലി, ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസ് ഉൾപ്പെടെയുള്ള മറ്റെല്ലാ പ്രധാന റിപ്പബ്ലിക്കൻ എതിരാളികളെയും മറികടന്നാണ് പ്രൈമറികളിൽ ട്രംപിനെ നേരിടാൻ യോഗ്യത നേടിയത്.

ഹേലിയെ കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍ പോലും അദ്ദേഹത്തിന്റെ പിന്തുണ ഉയര്‍ത്തിയെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഇന്ത്യൻ വംശജയായ അമേരിക്കൻ വനിത എന്ന് പ്രസംഗങ്ങളിൽ ആവർത്തിച്ചു പറഞ്ഞ ട്രംപ് നിക്കിയുടെ പൗരത്വത്തെക്കുറിച്ചും രാഷ്ട്രീയ യോഗ്യതകളും ചോദ്യം ചെയ്തിരുന്നു.

ഹേലി പിന്മാറി, ട്രംപ് - ബൈഡൻ പോരാട്ടത്തിന് കളം തെളിയുന്നു; തിരിച്ചടി പ്രതിരോധിക്കാൻ ഡെമോക്രാറ്റുകൾക്ക് മുന്നിൽ വഴിയെന്ത്
ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം; ഇന്ത്യക്കാരനടക്കം മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരുക്ക്

നിക്കി ഹേലി

പഞ്ചാബിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ സിക്ക് കുടുംബത്തിലെ അംഗമാണ് നിക്കി ഹേലി. 2010ൽ അമേരിക്കയിലെ ആദ്യ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ഗവർണർ എന്ന നിലയില്‍ ചരിത്രം കുറിച്ചിട്ടുണ്ട് നിക്കി ഹേലി. 2016ൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായിരിക്കെ നിക്കിയെ ഐക്യരാഷ്ട്ര സഭയിലെ അമേരിക്കൻ അംബാസ്സഡറായി നിയമിച്ചിരുന്നു.

അതേസമയം, ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയാല്‍ നിക്കി ഹേലിയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന വാദവും ശക്തമാണ്. കുടിയേറ്റം, ഗർഭച്ഛിദ്രം, വിദേശനയം തുടങ്ങിയ വിഷയങ്ങളിൽ സ്ഥിരമായി വലതുപക്ഷ നിലപാടുകളാണ് നിക്കി സ്വീകരിച്ചത്. ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച നിക്കിയുടെ പ്രസംഗങ്ങൾ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം പല കാര്യങ്ങളിലും ട്രംപുമായി വിയോജിക്കുന്ന നിലപാടുകളും നിക്കി സ്വീകരിച്ചിരുന്നു.

ഹേലി പിന്മാറി, ട്രംപ് - ബൈഡൻ പോരാട്ടത്തിന് കളം തെളിയുന്നു; തിരിച്ചടി പ്രതിരോധിക്കാൻ ഡെമോക്രാറ്റുകൾക്ക് മുന്നിൽ വഴിയെന്ത്
ചെങ്കടലിലെ കേബിളുകള്‍ തകര്‍ന്നു?; അഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പ്രതിസന്ധി

നിക്കി ഹേലി അനുയായികളുടെ വോട്ട് ഇനി ആർക്ക്?

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് നിക്കി ഹേലി പിന്‍മാറുന്ന സാഹചര്യത്തില്‍ ട്രംപിനിനെ പിന്തുണയ്ക്കാതിരുന്ന വോട്ടർമാരെ കൂടി സ്വാധീനിക്കാനുള്ള തയ്യാറെടുപ്പുകൾ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബൈഡൻ തുടങ്ങിയതായാണ് സൂചന.

അമേരിക്കയില്‍ അടുത്തിടെ നടന്ന വോട്ടെടുപ്പുകളും സർവെ ഫലങ്ങളും രാജ്യത്ത് ട്രംപിന്റെ പിന്തുണ വര്‍ധിക്കുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്. നിലവിലെ പ്രസിഡന്റായ ബൈഡനെക്കാൾ 48 മുതൽ 43 ശതമാനം വരെ പിന്തുണയാണ് ട്രംപിന് ലഭിക്കുന്നത്. നേരത്തെ ട്രംപിന് എതിരെ നിലപാട് എടുത്തിരുന്ന നേതാക്കള്‍ പോലും ഇപ്പോള്‍ പിന്തുണയ്ച്ച് രംഗത്തെത്തുന്ന നിലയുണ്ട്. ഈ വര്‍ഷം നവംബറിലാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക.

logo
The Fourth
www.thefourthnews.in