സിറിയയില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഐഎസ് ഭീകരാക്രമണം;
53 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഐഎസ് ഭീകരാക്രമണം; 53 പേര്‍ കൊല്ലപ്പെട്ടു

ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സൈന്യം വ്യോമാക്രമണം ശക്തമാക്കി

സിറിയയിലെ അല്‍ സോഖ്ന മേഖലയിലുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ ഏഴ് സൈനികരുള്‍പ്പെടെ 53 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സിറിയയില്‍ ഐഎസ് നടത്തുന്ന വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് വെള്ളിയാഴ്ചയുണ്ടായത്. അല്‍ സോഖ്ന പട്ടണത്തില്‍ ജനങ്ങള്‍ തിങ്ങിക്കൂടിയ സ്ഥലത്തായിരുന്നു ഐഎസ് ആക്രമണം. ബ്രിട്ടന്‍ ആസ്ഥാനമായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സും ആക്രമണം സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം സിറിയയിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ നാല് അമേരിക്കന്‍ സെെനികര്‍ക്ക് പരുക്കേറ്റിരുന്നു. ഐഎസ് നേതാവിനായുള്ള തിരച്ചിലിനിടെയായിരുന്നു സ്ഫോടനം. ഏറ്റുമുട്ടലില്‍ ഐഎസ് നേതാവായ ഹംസ അൽ-ഹോംസിയെ സൈന്യം കൊലപ്പെടുത്തിയിരുന്നു.

സിറിയയില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഐഎസ് ഭീകരാക്രമണം;
53 പേര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിലെ മതപഠനശാലയിൽ ഐഎസ് ആക്രമണം; താലിബാൻ നേതാവ് കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം സിറിയയിലെ ഭക്ഷണശാല കേന്ദ്രീകരിച്ചും ഐഎസ് ആക്രമണം നടത്തിയിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി സാധാരണക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അതില്‍ 25 ലേറെ പേരെ വിട്ടയച്ചെങ്കിലും മറ്റുള്ളവരെ കുറിച്ച് വിവരമൊന്നും ഇല്ല.

സിറിയയില്‍ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഐഎസ് ഭീകരാക്രമണം;
53 പേര്‍ കൊല്ലപ്പെട്ടു
സൊമാലിയയിൽ യുഎസ് സൈനിക നടപടി; 11 ഐഎസ് ഭീകരരെ വധിച്ചു

ഐഎസ് ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് സിറിയൻ സെെന്യം വ്യോമാക്രമണം ശക്തമാക്കി. സിറിയന്‍ സൈന്യത്തിന്റേയും റഷ്യന്‍ സൈന്യത്തിന്റേയും ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ചാണ് ഐഎസിന്റെ മരുഭൂമിയിലെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്നത്. അതിനിടെയാണ് സാധാരക്കാരെയടക്കം ലക്ഷ്യമിട്ട് ഐഎസ് ആക്രമണം ശക്തമാക്കിയത്.

logo
The Fourth
www.thefourthnews.in