'ആ സുഗന്ധങ്ങൾക്ക് കുഞ്ഞുങ്ങളുടെ വിയർപ്പിന്റെ വിലയുണ്ട്'; ആഡംബര പെർഫ്യൂം ബ്രാന്‍ഡുകൾ ബാലവേലയുടെ ഫലമെന്ന് റിപ്പോര്‍ട്ട്

'ആ സുഗന്ധങ്ങൾക്ക് കുഞ്ഞുങ്ങളുടെ വിയർപ്പിന്റെ വിലയുണ്ട്'; ആഡംബര പെർഫ്യൂം ബ്രാന്‍ഡുകൾ ബാലവേലയുടെ ഫലമെന്ന് റിപ്പോര്‍ട്ട്

പെർഫ്യൂം നിർമ്മാണ രംഗത്ത് ഒരു പ്രധാന ചേരുവയാണ് മുല്ലപ്പൂക്കൾ. ലോകത്തിലെ പകുതിയോളം മുല്ലപ്പൂക്കളും ഉൽപ്പാദിപ്പിക്കുന്നത് ഈജിപ്തിൽ നിന്നാണ്.

മുല്ലപ്പൂക്കളുടെ സുഗന്ധമുള്ള സുഗന്ധദ്രവ്യങ്ങൾക്ക് എല്ലായ്‌പ്പോഴും ആവശ്യക്കാർ കൂടുതലാണ്. അത്യാഢംബര ബ്രാൻഡുകളുടെ സുഗന്ധ ദ്രവ്യങ്ങൾക്ക് പ്രത്യേകിച്ചും. എന്നാൽ ആഡംബര ബ്രാൻഡുകൾ വൻ തുകൾക്ക് വിൽക്കുന്ന ഈ സുഗന്ധ ദ്രവ്യങ്ങൾക്ക് യഥാർഥത്തിൽ മുല്ലപ്പൂവിന്റെ മനം മയക്കുന്ന ഗന്ധം മാത്രമല്ല ഉള്ളത്. ഈജിപ്തിലെ കുട്ടികളുടെ വിയർപ്പിന്റെ വിലകൂടിയുണ്ട്.

'ആ സുഗന്ധങ്ങൾക്ക് കുഞ്ഞുങ്ങളുടെ വിയർപ്പിന്റെ വിലയുണ്ട്'; ആഡംബര പെർഫ്യൂം ബ്രാന്‍ഡുകൾ ബാലവേലയുടെ ഫലമെന്ന് റിപ്പോര്‍ട്ട്
സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരായ മോശം പരാമര്‍ശം; മാപ്പ് പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ

സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്ന വലിയ ഇൻഡസ്ട്രിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലിക്കായി ഉപയോഗിക്കുന്ന സുപ്രധാന വിവരം പുറത്തുവിട്ടത് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയാണ്. കഴിഞ്ഞ വേനൽക്കാലത്ത് പെർഫ്യൂം വിതരണ ശൃംഖലകളെക്കുറിച്ച് ബിബിസി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ബാലവേലയെ കുറിച്ച് പരാമര്‍ശിക്കുന്നത്. രണ്ട് പ്രധാന സൗന്ദര്യവർദ്ധക കമ്പനികളായ ലാൻകോം, എറിൻ ബ്യൂട്ടി എന്നിവയുടെ വിതരണക്കാരാണ് കുട്ടികളെ ജോലിക്കയക്കാൻ വീട്ടുകാരെ നിര്‍ബന്ധിതരാക്കുന്നത്.

ലോകത്തിലെ പകുതിയോളം മുല്ലപ്പൂക്കളും ഉൽപ്പാദിപ്പിക്കുന്നത് ഈജിപ്തിൽ നിന്നാണ്. പെർഫ്യൂം നിർമ്മാണ രംഗത്ത് ഒരു പ്രധാന ചേരുവയാണ് മുല്ലപ്പൂക്കൾ. ലാൻകോം, എറിൻ ബ്യൂട്ടി എന്നിവയുടെ ജാസ്മിൻ പെർഫ്യൂമുകൾക്ക് ഉപയോഗിക്കുന്ന മുല്ലപൂക്കളും ഈജിപ്തിൽ നിന്നാണ് വരുന്നത്. ഈജിപ്തിലെ മുല്ലപ്പൂ വ്യവസായത്തിൽ 30,000 തൊഴിലാളികൾ ജോലി ചെയ്യുന്നു. ഇതിൽ എത്രപേർ കുട്ടികളാണെന്ന് കൃത്യമായി പറയാൻ സാധിക്കില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് പറയുന്നത്. എങ്കിലും പൂന്തോട്ടങ്ങളിൽ മുല്ലപ്പൂ പറിക്കാൻ 15 വയസിന് താഴെയുള്ള ധാരാളം കുട്ടികളെ ഉപയോഗിക്കുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മാതാപിതാക്കളോടൊപ്പം കുട്ടികളും ചേർന്ന് മുല്ലപ്പൂക്കൾ ഒരു ദിവസം പറിച്ചാൽ മാത്രമേ കുടുംബത്തിന് ആവശ്യമുള്ള വരുമാനം ലഭിക്കുകയുള്ളു എന്ന സാഹചര്യമാണ് ബാലവേലയുടെ അടിസ്ഥാനമെന്നാണ് ബിബിസി ചൂണ്ടിക്കാട്ടുന്നത്. ഈജിപ്തിലെ മുല്ലപ്പൂ തോട്ടങ്ങളുടെ ഹൃദയഭാഗമായ ഗാർബിയ ജില്ലയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന ഹിബ എന്ന സ്ത്രീയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ബിബിസി ബാലവേലയുടെ ഉള്ളറകള്‍ തുറന്നുകാട്ടുന്നത്. 'ഒരു ചെറുകിട കൃഷിയിടത്തിൽ ജോലി ചെയ്യുകയാണ് ഹിബയും കുടുംബവും. ഹിബ തന്റെ നാല് മക്കളെ അതിരാവിലെ 3 മണിക്ക് വിളിച്ചുണർത്തും. സൂര്യന്റെ ചൂട് കൊണ്ട് പൂക്കൾ നശിക്കുന്നതിന് മുൻപ് അവ പറിച്ചെടുക്കേണ്ടതുണ്ട്. 5 നും 15 നും ഇടയിൽ പ്രായമുള്ളവരാണ് ഹിബയുടെ മക്കൾ. കുടുംബത്തിനാകെ എത്രയധികം പൂക്കൾ പറിക്കാൻ കഴിയുന്നുവോ അത്രയധികം അവർക്ക് അന്ന് സമ്പാദിക്കാം. വേതനത്തിന്റെ മൂന്നിലൊന്ന് ഭൂവുടമക്ക് നൽകണം.

ഒന്നര കിലോ മുല്ലപ്പൂ പറിച്ച ദിവസങ്ങളിൽ പോലും ഹിബ സമ്പാദിച്ചത് 125 രൂപ മാത്രമാണ്. ഈജിപ്തിലെ പണപ്പെരുപ്പം എക്കാലത്തെയും ഉയർന്ന നിലയിലായതിനാൽ, മുല്ലപ്പൂ പറിക്കുന്ന ഹിബയെ പോലുള്ള ആളുകൾ എല്ലാം തന്നെ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വേറെ.

ഈജിപ്തിൽ 15 വയസ്സിന് താഴെയുള്ളവര്‍ രാത്രി 7 നും രാവിലെ 7 നും ഇടയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്നിരുന്നാൽ പോലും മിക്ക മുല്ലപ്പൂ തോട്ടങ്ങളിലും പ്രായപൂർത്തിയാകാത്ത കുട്ടികളെ കാണാം. റിപ്പോര്‍ട്ട് പറയുന്നു.

'ആ സുഗന്ധങ്ങൾക്ക് കുഞ്ഞുങ്ങളുടെ വിയർപ്പിന്റെ വിലയുണ്ട്'; ആഡംബര പെർഫ്യൂം ബ്രാന്‍ഡുകൾ ബാലവേലയുടെ ഫലമെന്ന് റിപ്പോര്‍ട്ട്
'നിങ്ങളുടെ സുരക്ഷയെ ബാധിക്കുന്നത്‌ ചെയ്യരുത്' അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തി മൊസാദ് മുൻതലവൻ

മുല്ലപ്പൂനുള്ളിക്കഴിഞ്ഞാല്‍ പൂക്കളിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്ന പ്രാദേശിക ഫാക്ടറികളിലേക്കാണ് ഇവ പോവുക. ഹിബയെപ്പോലുള്ളവർക്ക് പറിച്ചെടുക്കുന്ന മുല്ലപ്പൂവിന് ഓരോ വർഷവും വില നിശ്ചയിക്കുന്നത് ഈ ഫാക്ടറികളാണ്. ശേഷം അവ സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഗിവാഡാൻ പോലുള്ള പെർഫ്യൂം കമ്പനികളിലേക്ക് പോകും. എന്നാൽ അതിനേക്കാൾ മുകളിൽ അധികാരം വെച്ചിരിക്കുന്നത് പെർഫ്യൂം കമ്പനികളാണ്. ലോറിയലും എസ്റ്റി ലോഡറും ഉൾപ്പെടുന്ന വൻകിട കമ്പനികൾ. വളരെ ചെറിയ ബജറ്റാണ് പെർഫ്യൂം ഉണ്ടാക്കുന്നത് വരെയുള്ള പ്രോസസുകൾക്കായി ഈ കമ്പനികൾ ചിലവഴിക്കുന്നത്. യഥാർത്ഥത്തിൽ കൊയ്ത്തുകാരുടെ ശമ്പളമോ കൂലിയോ മുല്ലപ്പൂവിൻ്റെ യഥാർത്ഥ വിലയോ ഇവർ നിയന്ത്രിക്കുന്നില്ല. എന്നാൽ എല്ലാത്തിലും അവരുടെ സ്വാധീനമുണ്ട് താനും. ഇവർ നിശ്ചയിക്കുന്ന ബഡ്ജറ്റിന് അനുസരിച്ച് തൊഴിലാളികളുടെ ശമ്പളം കുറയുന്നു. ആഡംബര ബ്രാൻഡുകളുടെ കീഴിലുള്ള കമ്പനികൾ ചെറിയ തുക മാത്രം നൽകുന്നതാണ് മുല്ലപ്പൂക്കൾ പറിക്കുന്നതുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെ കുറഞ്ഞ വേതനം ലഭിക്കാൻ കാരണമെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നു.

എന്നാല്‍, മനുഷ്യാവകാശങ്ങളെ മാനിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ലാൻകോമിൻ്റെ ഉടമ ലോറിയൽ പറയുന്നു. ഈ വിഷയത്തില്‍ ഇടപെടാന്‍ വിതരണക്കാരെ ബന്ധപ്പെട്ടതായി എറിൻ ബ്യൂട്ടി ഉടമ എസ്റ്റി ലോഡർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിതരണ ശൃംഖല പരിശോധിക്കാൻ പെർഫ്യൂം കമ്പനികൾ ഉപയോഗിക്കുന്ന ഓഡിറ്റിംഗ് സംവിധാനം പര്യാപ്തമല്ലെന്നാണ് വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in