'ഗാസയില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നതിലൂടെ ഇസ്രയേലാണ് ഹമാസിനെ സൃഷ്ടിക്കുന്നത്'; മൗനം വെടിഞ്ഞ് മസ്‌ക്

'ഗാസയില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നതിലൂടെ ഇസ്രയേലാണ് ഹമാസിനെ സൃഷ്ടിക്കുന്നത്'; മൗനം വെടിഞ്ഞ് മസ്‌ക്

ഇസ്രയേല്‍ നടത്തുന്ന കൊലപാതകങ്ങളിലൂടെ അവര്‍ക്ക് വിജയം നേടാനാകില്ലെന്നും ഇലോണ്‍ മസ്ക് പറഞ്ഞു.
Updated on
1 min read

പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതികരണവുമായി ശതകോടീശ്വരനും എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌ക്. യുദ്ധത്തിന് പകരം മറ്റൊരു സ്ട്രാറ്റജി പരിശോധിക്കണമെന്നും മസ്‌ക് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ ഹമാസിന് ഗുണം ചെയ്തുവെന്നും ഗാസയിലെ കുഞ്ഞുങ്ങളെ കൊല്ലുന്നതിലൂടെ കൂടുതല്‍ ഹമാസ് പ്രവര്‍ത്തകരെ സൃഷ്ടിക്കുകയാണെന്നും മസ്‌ക് പറഞ്ഞു. പോഡ്കാസ്റ്ററായ ലെക്‌സ് ഫ്രിഡ്മാന്‍ നടത്തിയ അഭിമുഖത്തിലാണ് മസ്‌കിന്റെ പ്രതികരണം.

ഇസ്രയേലും ഗാസയും തമ്മിലുള്ള യുദ്ധം എങ്ങനെ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന് ഉത്തരമില്ലെന്ന് പറഞ്ഞ മസ്‌ക് ഇസ്രയേല്‍ നടത്തുന്ന കൊലപാതകങ്ങളിലൂടെ അവര്‍ക്ക് വിജയം നേടാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

''ഇസ്രയേലില്‍ നിന്നും പ്രതികരണമുണ്ടാക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. ഇസ്രയേലിന് സാധിക്കുന്ന ഏറ്റവും അക്രമാസക്തമായ പ്രതികരണത്തിന് വേണ്ടി അവരെ പ്രകോപിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. അതിന് വിപരീതമായി തങ്ങള്‍ക്കാവുന്ന കാരുണ്യ പ്രവൃത്തികളായിരുന്നു ഇസ്രയേല്‍ ചെയ്യേണ്ടിയിരുന്നത്. ഹമാസിന്റെ ആഹ്വാനത്തെ പരാജയപ്പെടുത്താനുള്ള ശരിയായ കാര്യം ഇതായിരുന്നു''- മസ്‌ക് പറയുന്നു.

'ഗാസയില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നതിലൂടെ ഇസ്രയേലാണ് ഹമാസിനെ സൃഷ്ടിക്കുന്നത്'; മൗനം വെടിഞ്ഞ് മസ്‌ക്
ഗാസയിൽ സമാധാനം കൊണ്ടുവരാൻ മാൾട്ടയുടെ പ്രമേയം; ഐക്യരാഷ്ട്രസഭയിൽ അവസാനിക്കുമോ യുദ്ധം?

ഒരു കവിള്‍ അടിച്ചാല്‍ മറ്റൊരു കവിള്‍ കാണിച്ചുകൊടുക്കുന്ന തത്വശാസ്ത്രമാണോ മസ്‌കിന്റേതെന്ന് ചോദിച്ച ചോദ്യത്തിന് ഹമാസ് അംഗങ്ങളെ കണ്ടെത്തി കൊലപ്പെടുത്തുകയോ തടവിലാക്കുകയോ ചെയ്യുന്നതാണ് ഇസ്രയേലിന് ഉചിതമെന്നും മസ്‌ക് മറുപടി നല്‍കി. അല്ലാത്തപക്ഷം ഹമാസ് വന്നുകൊണ്ടേയിരിക്കുമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇസ്രയേല്‍ ഗാസയില്‍ മൊബൈല്‍ ആശുപത്രികള്‍ നല്‍കുകയും ഭക്ഷണം, വെള്ളം, അവശ്യമരുന്നുകള്‍ തുടങ്ങിയവയെല്ലാം ലഭ്യമാക്കണമെന്നും മസ്‌ക് പറഞ്ഞു. ഇവ വളരെ സുതാര്യമായ രീതിയില്‍ നല്‍കണമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ പ്രകടമായി തന്നെ ദയ കാണിക്കണമെന്നും മസ്‌ക് വ്യക്തമാക്കി.

'കണ്ണിന് കണ്ണ് എന്ന രീതിയാ ഇസ്രയേല്‍ വിശ്വസിക്കുന്നത്. എന്നാല്‍ അതൊരു വംശഹത്യയിലേക്ക് നീങ്ങുമ്പോള്‍ അത് ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കില്ല. ഇത് ഇസ്രയേലിന് വെറുക്കാനുള്ള കാരണമാകും''- മസ്‌ക് പറഞ്ഞു.

'ഗാസയില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നതിലൂടെ ഇസ്രയേലാണ് ഹമാസിനെ സൃഷ്ടിക്കുന്നത്'; മൗനം വെടിഞ്ഞ് മസ്‌ക്
അല്‍ ഷിഫ ആശുപത്രിക്ക് നേരെ മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബ്; വളഞ്ഞ് ഇസ്രയേല്‍ സൈന്യം

ഗാസയോട് അനുഭാവം പ്രകടിപ്പിച്ച് മസ്‌ക് നടത്തുന്ന ആദ്യത്തെ അഭിപ്രായ പ്രകടനമല്ലയിത്. കഴിഞ്ഞ മാസം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഗാസയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in