ചൈനയുടെ പരമാധികാരം അംഗീകരിക്കാനിവില്ല; വിവാദ ഭൂപടം തള്ളി കൂടുതൽ രാജ്യങ്ങൾ

ചൈനയുടെ പരമാധികാരം അംഗീകരിക്കാനിവില്ല; വിവാദ ഭൂപടം തള്ളി കൂടുതൽ രാജ്യങ്ങൾ

അന്താരാഷ്ട്ര നിയമത്തിന് കീഴിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനും അതിന്റെ ബാധ്യതകൾ പാലിക്കാനും ഫിലിപ്പീൻസ് ചൈനയോട് ആവശ്യപ്പെട്ടു

ഇന്ത്യയുടെ അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ഭാഗങ്ങളും, മറ്റ് പല പ്രദേശങ്ങളും ഉള്‍പ്പെടുത്തി ചൈന പുറത്തുവിട്ട പുതിയ 'സ്റ്റാൻഡേർഡ് മാപ്പിനെ' തള്ളി കൂടുതൽ രാജ്യങ്ങൾ. ദക്ഷിണ ചൈനാ കടൽ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ചൈനയുടെ പരമാധികാരം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ സൂചിപ്പിക്കുന്ന ഭൂപടങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയത്. ഫിലിപ്പീൻസ്, മലേഷ്യ, തായ്‌വാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നാലെ ചൈനയുടെ പുതിയ ഭൂപടത്തെ തള്ളി രംഗത്തെത്തിയിരിക്കുന്നത്.

ചൈനയുടെ പരമാധികാരം അംഗീകരിക്കാനിവില്ല; വിവാദ ഭൂപടം തള്ളി കൂടുതൽ രാജ്യങ്ങൾ
'അനാവശ്യ വ്യാഖ്യാനങ്ങൾ വേണ്ട'; ഭൂപടം പ്രസിദ്ധീകരിച്ചത് നിയമപരമായ പതിവ് പ്രക്രിയ മാത്രമെന്ന് ചൈന

ഇന്ത്യയുടെ അരുണാചൽ പ്രദേശ്, ചൈനീസ് അധിനിവേശ പ്രദേശമായ കശ്മീരിന്റെ അക്സായ് ചിന്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് പുറമെ സ്വയംഭരണത്തിലുള്ള തായ്‌വാൻ, തർക്കമേഖലയായ ദക്ഷിണ ചൈന കടൽ എന്നിവയും ചൈനയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നതായിരുന്നു പുതിയ ഭൂപടം. ദക്ഷിണ ചൈനാ കടലിന്റെ 90 ശതമാനം ഭാഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുമായിരുന്നു വിവാദ ഭൂപടം. ഓരോ വർഷവും 3 ട്രില്യൺ ഡോളറിലധികം വ്യാപാരം നടക്കുന്ന ലോകത്തിലെ ഏറ്റവും വിവാദപരമായ ജലപാതകളിലൊന്നാണ് ദക്ഷിണ ചൈനാ കടൽ.

ചൈനയുടെ പരമാധികാരം അംഗീകരിക്കാനിവില്ല; വിവാദ ഭൂപടം തള്ളി കൂടുതൽ രാജ്യങ്ങൾ
'പുതിയ ഭൂപടം ഇറക്കിയത് കൊണ്ട് ഒന്നും മാറില്ല'; ചൈനീസ് നടപടി അതിർത്തി പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്ന് ഇന്ത്യ

എന്നാല്‍, ചൈന അന്താരാഷ്ട്ര നിയമത്തിന് കീഴിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനും അതിന്റെ വ്യവസ്ഥകള്‍ പാലിക്കാനും തയ്യാറാകണം എന്നായിരുന്നു ഫിലിപ്പീൻസ് ഭൂപടത്തോട് പ്രതികരിച്ചടത്. "ഫിലിപ്പൈൻ സമുദ്രമേഖലകളിൽ ചൈനയുടെ പരമാധികാരവും അധികാരപരിധിയും നിയമാനുസൃതമാക്കാനുള്ള ഈ ഏറ്റവും പുതിയ ശ്രമത്തിന് അന്താരാഷ്ട്ര നിയമപ്രകാരം, പ്രത്യേകിച്ച് 1982 ലെ ഐക്യരാഷ്ട്രസഭയുടെ കടൽ നിയമം (UNCLOS) പ്രകാരം യാതൊരു അടിസ്ഥാനവുമില്ല," വിദേശകാര്യ വക്താവ് മാ. തെരേസിറ്റാ ദാസ പറഞ്ഞു.

ഭൂപടത്തിൽ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തുന്നതായി മലേഷ്യയും വ്യക്തമാക്കി. ചൈനയുടെ സ്റ്റാൻഡേർഡ് മാപ്പിൽ മലേഷ്യയുടെ സമുദ്ര മേഖലകളും ഉൾക്കൊള്ളുന്നതിനാൽ ചൈനയ്ക്ക് പ്രതിഷേധം അറിയിച്ച്കൊണ്ട് കത്തയക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. സാംബ്രി അബ്ദുൾ കാദിർ പറഞ്ഞു. ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ അവകാശവാദങ്ങൾ മലേഷ്യ അംഗീകരിക്കുന്നില്ലെന്ന് മലേഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചൈനയുടെ ഏറ്റവും പുതിയ പ്രകോപനത്തെ വിയറ്റ്നാം സർക്കാരും വിമർശിച്ചു. കിഴക്കൻ കടലിലെ ഒമ്പത് ഡാഷ് ലൈൻ അടിസ്ഥാനമാക്കിയുള്ള ചൈനയുടെ അവകാശ വാദങ്ങളെ തള്ളിക്കളയുന്നതായി വിയറ്റ്നാമീസ് വക്താവ് ഫാം തു ഹാങ് പറഞ്ഞു. ഹൊവാങ് സാ, ട്രൂങ് സാ എന്നിവിടങ്ങളിൽ വിയറ്റ്നാമിന്റെ പരമാധികാരത്തിന്റെ ലംഘനമാണ് ഭൂപടവും ചൈനയുടെ അവകാശ വാദവുമെന്ന് വിയറ്റ്നാം പ്രതികരിച്ചു. കൂടാതെ 1982 ലെ ഐക്യരാഷ്ട്രസഭയുടെ കടൽ നിയമം സംബന്ധിച്ച കൺവെൻഷനിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന കടൽ ജലത്തിന്മേലുള്ള അതിന്റെ പരമാധികാരത്തെയും ചൈനീസ് ഭൂപടം ലംഘിക്കുന്നതായി വിയറ്റ്‌നാം ചൂണ്ടിക്കാട്ടി.

ചൈനയുടെ പരമാധികാരം അംഗീകരിക്കാനിവില്ല; വിവാദ ഭൂപടം തള്ളി കൂടുതൽ രാജ്യങ്ങൾ
'പുതിയ ഭൂപടം ഇറക്കിയത് കൊണ്ട് ഒന്നും മാറില്ല'; ചൈനീസ് നടപടി അതിർത്തി പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്ന് ഇന്ത്യ

തായ്‌വാൻ ചൈനയുടെ ഭാഗമല്ലെന്നും സ്വതന്ത്ര രാഷ്ട്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് തായ്‌വാൻ ഭൂപടം തള്ളിയത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന ഒരിക്കലും തായ്‌വാൻ ഭരിച്ചിട്ടില്ലെന്നും തായ്‌വാൻ ചൂണ്ടിക്കാട്ടി.

നേരത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും വിഷയത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഭൂപടത്തിൽ മറ്റൊരു രാജ്യത്തിന്റെ പ്രദേശങ്ങൾ ഉൾപ്പെടുത്തുന്നത് ഒരു മാറ്റവും വരുത്തില്ലെനന്നായിരുന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണം. എന്നാൽ ഭൂപടം പുറത്തിറക്കിയത് നിയമപരമായി നടത്തുന്ന പതിവ് പ്രക്രിയയാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗമെന്നുമാണ് ചൈനയുടെ വിശദീകരണം.

logo
The Fourth
www.thefourthnews.in