ഇറാനില്‍ വീണ്ടും ഹിജാബ് വിവാദം; പതിനാറുകാരിക്ക് മസ്തിഷ്‌കമരണം, മർദന ആരോപണം നിഷേധിച്ച് പോലീസ്

ഇറാനില്‍ വീണ്ടും ഹിജാബ് വിവാദം; പതിനാറുകാരിക്ക് മസ്തിഷ്‌കമരണം, മർദന ആരോപണം നിഷേധിച്ച് പോലീസ്

ഹിജാബ് ധരിക്കാത്തതിന് അര്‍മിതെയ മര്‍ദിച്ചെന്ന ആരോപണം പോലീസ് നിഷേധിച്ചെങ്കിലും സംഭവം നടന്നതായി ദൃക്സാക്ഷികള്‍ പറയുന്നു

ഇറാനില്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ പോലീസ് മര്‍ദനെത്തുടര്‍ന്ന് മെട്രോട്രെയിനില്‍ കുഴഞ്ഞുവീണ പതിനാറുകാരി അര്‍മിത ഗെര്‍വന്ദിന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. ഒക്ടോബര്‍ ഒന്നിനാണ് കൂട്ടുകാരികള്‍ക്കൊപ്പം സഞ്ചരിക്കവെ ടെഹ്‌റാന്‍ മെട്രോയില്‍ അര്‍മിത കുഴഞ്ഞുവീണത്. കനത്ത സുരക്ഷയില്‍ തെഹ്‌റാന്‍ ഫാജിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ മസ്തിഷ്‌ക മരണം ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഹിജാബ് ധരിക്കാത്തതിന് അര്‍മിതെയ മര്‍ദിച്ചെന്ന ആരോപണം പോലീസ് നിഷേധിച്ചെങ്കിലും സംഭവം നടന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. പൗരാവകാശ സംഘടനയായ ഹെന്‍ഗാവാണ് മതപ്പോലീസ് അര്‍മിതയെ മര്‍ദിച്ചതായി ആരോപണമുയർത്തിയത്.

ഇറാനില്‍ വീണ്ടും ഹിജാബ് വിവാദം; പതിനാറുകാരിക്ക് മസ്തിഷ്‌കമരണം, മർദന ആരോപണം നിഷേധിച്ച് പോലീസ്
ഹിജാബ് ധരിക്കാത്തതിന് അറസ്റ്റ് ഭീഷണി നേരിട്ട ഇറാന്‍ ചെസ് താരം ഇനി സ്പാനിഷ് പൗര

ഇറാനിയന്‍ അധികൃതര്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ അര്‍മിത മുടി മറച്ചുകൊണ്ട് രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം തെഹ്‌റാനിലെ ഷോഹദ സ്‌റ്റേഷനില്‍നിന്ന് ട്രെയിനില്‍ കയറുന്നത് വ്യക്തമാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ ഇതിലൊരു പെണ്‍കുട്ടിയും സഹയാത്രികരും ചേര്‍ന്ന് അബോധാവസ്ഥയിലായ അര്‍മിതയെ എടുത്ത് പ്ലാറ്റ് ഫോമില്‍ കിടത്തുന്നു. എന്നാല്‍ ട്രെയിനിനുള്ളിലെയോ സ്‌റ്റേഷനിലേക്കുള്ള പ്രവേശന കവാടത്തിലെയോ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടല്ല.

ശാരീരികമോ വാക്കാലോ ഉള്ള യാതൊരു സംഘര്‍ഷവും അര്‍മിതയും മെട്രോ എക്‌സിക്യൂട്ടീവുകളുമായോ യാത്രക്കാരുമായോ ഉണ്ടായിട്ടില്ലെന്ന് തെഹ്‌റാന്‍ മെട്രോ മാനേജിങ് ഡയറക്ടര്‍ പ്രതികരിച്ചു.

ഇറാനില്‍ വീണ്ടും ഹിജാബ് വിവാദം; പതിനാറുകാരിക്ക് മസ്തിഷ്‌കമരണം, മർദന ആരോപണം നിഷേധിച്ച് പോലീസ്
പോസ്റ്ററില്‍ ഹിജാബ് ധരിക്കാത്ത നടിയുടെ ചിത്രം; ഫിലിം ഫെസ്റ്റിവല്‍ നിരോധിച്ച് ഇറാന്‍ ഭരണകൂടം

ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന അര്‍മിതയുടെ ചിത്രമാണ് ഹെന്‍ഗാവ് പിന്നീട് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ നന്നായി പരിശ്രമിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഐഎന്‍എന്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. എട്ടുദിവസം മുന്‍പ് ഹെന്‍ഗാവും പെണ്‍കുട്ടി അബോധാവസ്ഥയിലാണെന്നും ആരോഗ്യനില മെച്ചപ്പെടുന്നതിന്റെ സൂചനകളൊന്നും പ്രകടമല്ലെന്നും പറഞ്ഞിരുന്നു.

ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ലെന്നാരോപിച്ച് 2022 സെപ്റ്റംബറില്‍ ഇരുപത്തിരണ്ടുകാരിയായ കൂര്‍ദ് യുവതി മഹ്‌സ അമിനി കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് മാസങ്ങള്‍ നീണ്ട പ്രക്ഷോഭമാണ് രാജ്യത്തുടനീളം നടന്നത്. മൂന്നു ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അമിനയ്ക്കും മസ്തിഷ്‌ക മരണമാണ് സംഭവിച്ചത്. ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞെങ്കിലും മുന്‍പുണ്ടായിരുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു അധികൃതരുടെ വാദം.

മഹ്‌സ അമിനിയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത വനിതാ മാധ്യമപ്രവര്‍ത്തകരായ നിളോഫര്‍ ഹമദി, ഇലാഹി മുഹമ്മദി എന്നിവരെ ഇറാന്‍ ജയിലിലടക്കുകയും യഥാക്രമം 13ഉം 12ഉം വര്‍ഷം ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in