'വെടിനിര്‍ത്താം, പക്ഷേ ബന്ദികളെ മോചിപ്പിക്കണം'; ഹമാസുമായി ചര്‍ച്ചകള്‍ക്ക് മധ്യസ്ഥ വഹിക്കണമെന്ന് ഈജിപ്തിനോട് ഇസ്രയേല്‍

'വെടിനിര്‍ത്താം, പക്ഷേ ബന്ദികളെ മോചിപ്പിക്കണം'; ഹമാസുമായി ചര്‍ച്ചകള്‍ക്ക് മധ്യസ്ഥ വഹിക്കണമെന്ന് ഈജിപ്തിനോട് ഇസ്രയേല്‍

പ്രധാന സഖ്യകക്ഷിയായ അമേരിക്കയുൾപ്പെടെയുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ ഉണ്ടായാലും ഹമാസിനെതിരായ ആക്രമണം തുടരുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനങ്ങൾക്കിടെയാണ് പുതിയ പുരോഗതികൾ

ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിന് പകരം ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കണമെന്ന് ഇസ്രയേൽ ഈജിപ്തിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഈജിപ്തിലെ ജനറൽ ഇന്റലിജിൻസ് സർവീസ് മേധാവി അബ്ബാസ് കമാലുമായി മൊസാദ് തലവൻ ഡേവിഡ് ബാർണിയ ഞായറാഴ്ച ചർച്ച നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് പുതിയ വിവരം. പ്രധാന സഖ്യകക്ഷിയായ അമേരിക്കയുൾപ്പെടെയുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ ഉണ്ടായാലും ഹമാസിനെതിരായ ആക്രമണം തുടരുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനങ്ങൾക്കിടെയാണ് പുതിയ പുരോഗതികൾ.

വീണ്ടുമൊരു വെടിനിർത്തലിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന് സൂചന നൽകുന്നതാണ് പുതിയ വിവരങ്ങൾ. ഗാസയിലെ ആക്രമണങ്ങൾ 69 ദിവസം പിന്നിടുമ്പോഴും ഹമാസിന്റെ പിടിയിലുള്ള 135 ബന്ദികളെ കണ്ടെത്താൻ പോലും ഇസ്രയേലിന് ആയിട്ടില്ല. വെടിനിർത്തലിനുള്ള അനൗപചാരിക ചർച്ചകൾ ഖത്തറും ഈജിപ്തും നടത്തുന്നുണ്ടെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് ഹാരറ്റ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

'വെടിനിര്‍ത്താം, പക്ഷേ ബന്ദികളെ മോചിപ്പിക്കണം'; ഹമാസുമായി ചര്‍ച്ചകള്‍ക്ക് മധ്യസ്ഥ വഹിക്കണമെന്ന് ഈജിപ്തിനോട് ഇസ്രയേല്‍
ഗാസന്‍ ജനതയുടെ പകുതിയും പട്ടിണിയിലെന്ന് യുഎൻ; വ്യോമാക്രമണങ്ങളില്‍ വിറങ്ങലിച്ച് ഖാൻ യൂനിസ്

അതേസമയം, ഡേവിഡ് ബാർനിയയുടെ ഖത്തറിലേക്കുള്ള യാത്രയെ ഇസ്രയേൽ യുദ്ധ കാബിനറ്റ് തടഞ്ഞതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് ചാനൽ കെഷെറ്റ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ നടപടിക്കുള്ള വിശദീകരണം യുദ്ധ കാബിനറ്റ് ഉടൻ നൽകണമെന്ന് ബന്ദികളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കെഷെറ്റ് റിപ്പോർട്ട് അനുസരിച്ച്, " സാഹചര്യത്തിന് അനുസരിച്ച് നിലപാട് പുതുക്കാൻ ഇസ്രായേലിന് അവസരം കണ്ടെത്തേണ്ടതുണ്ട്" എന്നാണ് യുദ്ധ കാബിനറ്റിൽ സേവനമനുഷ്ഠിക്കുന്ന മന്ത്രി ബെന്നി ഗാന്റ്സിന്റെ പക്ഷം. എന്നാൽ മറ്റൊരു കരാറിൽ ഏർപ്പെ ടാനുള്ള ആവശ്യവുമായി ഹമാസ് മുന്നോട്ടുവരുന്നതുവരെ കാത്തിരിക്കുന്നതാണ് നല്ലത് എന്നാണ് നെത്യന്യാഹുവിന്റേയും പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെയും വാദം.

'വെടിനിര്‍ത്താം, പക്ഷേ ബന്ദികളെ മോചിപ്പിക്കണം'; ഹമാസുമായി ചര്‍ച്ചകള്‍ക്ക് മധ്യസ്ഥ വഹിക്കണമെന്ന് ഈജിപ്തിനോട് ഇസ്രയേല്‍
ലോകരാഷ്ട്രങ്ങള്‍ പിന്തുണച്ചാലും ഇല്ലെങ്കിലും യുദ്ധം തുടരുമെന്ന് ഇസ്രയേല്‍; ഗാസ വലിയ ദുരന്തത്തിന്റെ വക്കിലെന്ന് യുഎന്‍

അതേസമയം, തെക്കൻ ഗാസയിലെ റഫായിൽ ഇസ്രയേൽ വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കെട്ടിടങ്ങൾ തകർക്കുകയും 20 പേരെ കൊലപ്പെടുത്തുകയും ചെയ്തു. വെസ്റ്റ് ബാങ്കിലെ ജെനിനിൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ നടത്തുന്ന ആക്രമണത്തിലും കുറഞ്ഞത് 11 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. യു എന്നിന്റെ അഭയാർത്ഥി ക്യാമ്പുകളിൽ അഭയം പ്രാപിച്ച 288 പലസ്തീനികളാണ് ഒക്ടോബർ ഏഴിന് ശേഷം കൊല്ലപ്പെട്ടതെന്ന് യുഎൻആർഡബ്യുഎ അറിയിച്ചു. ആകെ 18,787 പലസ്തീനികളാണ് ഗാസയിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.

logo
The Fourth
www.thefourthnews.in