മെയിൻ വെടിവയ്പ്: പ്രതി റോബര്‍ട്ട് കാര്‍ഡിനെ മരിച്ചനിലയിൽ കണ്ടെത്തി

മെയിൻ വെടിവയ്പ്: പ്രതി റോബര്‍ട്ട് കാര്‍ഡിനെ മരിച്ചനിലയിൽ കണ്ടെത്തി

അമേരിക്കയിൽ ഈ വർഷം നടന്നതിൽ വച്ച് ഏറ്റവും മാരകമായ കൂട്ട വെടിവയ്പാണ് ബുധനാഴ്ച മെയ്നിലെ ലെവിസ്‌റ്റണിൽ ഉണ്ടായത്

അമേരിക്കയിലെ ലെവിസ്റ്റണില്‍ 18 പേരെ വെടിവച്ച് കൊന്ന പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. റോബര്‍ട്ട് കാര്‍ഡ് എന്നയാളെയാണ് മൂന്ന് ദിവസം നീണ്ട വ്യാപക തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഭരണാധിപന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാൽപ്പതുകാരനായ റോബർട്ട് കാർഡ് എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ല.

വെടിവയ്പ് നടന്നതിന്റെ സമീപപ്രദേശമായ ലിസ്ബണിൽനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് മെയിൻ ഗവർണർ ജാനറ്റ് മിൽസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. വെള്ളിയാഴ്ച പ്രാദേശിക സമയം എട്ടോടെ ലിസ്ബൺ വെള്ളച്ചാട്ടത്തിലെ ഒരു നദിക്ക് സമീപം മൃതദേഹം കണ്ടെത്തിയതായി മെയ്ൻ പബ്ലിക് സേഫ്റ്റി കമ്മീഷണർ മൈക്കൽ സൗഷക്ക് പറഞ്ഞു.

മെയിൻ വെടിവയ്പ്: പ്രതി റോബര്‍ട്ട് കാര്‍ഡിനെ മരിച്ചനിലയിൽ കണ്ടെത്തി
അമേരിക്കയിൽ വീണ്ടും വെടിവയ്പ്; 22 മരണം, അൻപതിലധികം പേർക്ക് പരുക്ക്

അമേരിക്കയിൽ ഈ വർഷം നടന്നതിൽ വച്ച് ഏറ്റവും മാരകമായ കൂട്ട വെടിവയ്പാണ് ബുധനാഴ്ച മെയ്നിലെ ലെവിസ്‌റ്റണിലുണ്ടായത്. ലെവിസ്‌റ്റണിലെ ഒരു പ്രാദേശിക ബാറിലും ബൗളിങ് ആലിയിലുമാണ് ആക്രമണം നടന്നത്.

കൊല്ലപ്പെട്ട 18 പേരുടെയും വിവരങ്ങൾ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഭവത്തിൽ 13 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ ഒരു വയോധികനും യുവ ബൗളറും നാല് ബധിരരും ഉൾപ്പെടുന്നു. 14 മുതൽ 76 വയസ്സുവരെയുള്ളവരാണ് മരിച്ചവർ എല്ലാവരും. ബൗളിങ് ആലിയിൽ ഏഴ് പേരും സ്കീംഗീസ് ബാർ ആൻഡ് ഗ്രിൽ റെസ്റ്റോറന്റിൽ എട്ട് പേരും പ്രാദേശിക ആശുപത്രികളിൽ മൂന്ന് പേരുമാണ് മരിച്ചത്.

പ്രതി സായുധനും ആക്രമണകാരിയുമായതിനാൽ പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. മെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ലെവിസ്റ്റണിലെ ജനങ്ങളോട് വാതിൽ പൂട്ടി വീടിനകത്തുതന്നെ കഴിയാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നത്. എല്ലാ വ്യാപാര സ്ഥാപനങ്ങളും അടയ്ക്കാനും നിർദേശം നൽകിയിരുന്നു. ബൗഡോയിൻ, ലൂയിസ്റ്റൺ, ലിസ്ബൺ, മോൺമൗത്ത് എന്നീ പട്ടണങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണങ്ങൾ അധികൃതർ പിൻവലിച്ചിട്ടുണ്ട്.

മെയിൻ വെടിവയ്പ്: പ്രതി റോബര്‍ട്ട് കാര്‍ഡിനെ മരിച്ചനിലയിൽ കണ്ടെത്തി
അമേരിക്കയെ വിറപ്പിച്ചത് നാല്‍പ്പതുകാരനായ 'സൈക്കോ കില്ലര്‍'; റോബര്‍ട്ട് കാര്‍ഡ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍

യുഎസ് ആര്‍മി റിസര്‍വിലെ തോക്ക് പരിശീലകനായിരുന്നു റോബർട്ട് കാര്‍ഡ്. ഇയാള്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. മാനസിക രോഗമുണ്ടായിരുന്ന റോബർട്ട് നേരത്തെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. സൈന്യത്തിലെ പരിശീലനത്തിലൂടെയാണ് അനായാസമായി സെമിഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് തുടരെതുടരെ വെടിയുതിര്‍ക്കാന്‍ ഇയാൾക്കായത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in