ചരിത്ര മാറ്റം; വിശ്വസുന്ദരിയാകാൻ ഇനി പ്രായതടസ്സമില്ല

ചരിത്ര മാറ്റം; വിശ്വസുന്ദരിയാകാൻ ഇനി പ്രായതടസ്സമില്ല

വിശ്വസുന്ദരിപ്പട്ടത്തിലെ ഉയർന്ന പ്രായ പരിധി ഒഴിവാക്കി സംഘാടകർ, കുറഞ്ഞ പ്രായപരിധി പതിനെട്ടായി തന്നെ തുടരും

വിശ്വസുന്ദരിയെ കണ്ടെത്താൻ നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിന് ഇനിമുതൽ ഉയർന്ന പ്രായപരിധി ഇല്ല. ന്യൂയോർക്ക് ഫാഷൻ വീക്കിലെ പരിപാടിയിൽ വച്ച്, കഴിഞ്ഞ വർഷം വിശ്വസുന്ദരിപട്ടം ചൂടിയ അമേരിക്കയുടെ ആർ ബോണി ഗബ്രിയേലാണ് ഈ സുപ്രധാന മാറ്റം വെളിപ്പെടുത്തിയത്. കഴിവ് തെളിയിക്കാൻ സ്ത്രീകൾക്ക് പ്രായം ഒരു തടസ്സമല്ലെന്ന് ഗബ്രിയേല ന്യൂയോർക്ക് ഫാഷൻ വീക്കിൽ പറഞ്ഞു. പ്രമുഖ ഫാഷൻ ഡിസൈനർ ടാനർ ഫ്ലെച്ചറുടെ പരിപാടിക്കിടയിലാണ് പ്രതികരണം.

നിലവിലെ പ്രായ പരിധി പതിനെട്ട് വയസ്സ് മുതൽ ഇരുപത്തെട്ട് വയസ്സ് വരെ മാത്രമായിരുന്നു. കുറഞ്ഞ പ്രായപരിധിയിൽ മാറ്റമില്ല. സുപ്രധാന മാറ്റം അറിയിച്ചുകൊണ്ട് ഔദ്യോഗിക പോസ്റ്റും സമൂഹമാധ്യമത്തിൽ പങ്കു വെച്ചിരുന്നു.

 ചരിത്ര മാറ്റം; വിശ്വസുന്ദരിയാകാൻ ഇനി പ്രായതടസ്സമില്ല
ഫിഫ അവാർഡ് 2023: പട്ടികയിൽ മെസി അകത്ത്, റൊണാൾഡോ പുറത്ത്

വിശ്വസുന്ദരിപട്ടത്തിന്റെ സംഘാടകർ ചരിത്രത്തിലാദ്യമായാണ് ഉയർന്ന പ്രായപരിധി വേണ്ടെന്നുവയ്ക്കാൻ തീരുമാനിക്കുന്നത്. തായ്‌ലൻഡിലെ പ്രമുഖ ട്രാൻസ്ജെൻഡർ സംരംഭക ആൻ ജക്രജുതാതിപ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ സ്വന്തമാക്കിയതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങൾ. പ്രായപരിധി ഒഴിവാക്കിയതിന് പുറമേ വിവാഹിതരും വിവാഹമോചിതരും ഗർഭിണികളുമായ മത്സരാർഥികൾക്കുള്ള നിയന്ത്രണങ്ങളും എടുത്തുമാറ്റി. 

അതേസമയം, 29 വയസ്സുള്ള ഗബ്രിയേല്‍ കഴിഞ്ഞ വർഷം കിരീടം നേടിയതോടെ, വിശ്വസുന്ദരി പട്ടം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടം കൈവരിച്ചിരുന്നു. വരുന്ന നവംബറിൽ അമേരിക്കയിൽ വെച്ചാണ് ഈ വർഷത്തെ മത്സരം അരങ്ങേറുന്നത്. 1952 മുതൽ തുടർച്ചയായി നടത്തിവരുന്ന സൗന്ദര്യമത്സരമാണ് വിശ്വസുന്ദരിപട്ടം.

 ചരിത്ര മാറ്റം; വിശ്വസുന്ദരിയാകാൻ ഇനി പ്രായതടസ്സമില്ല
സ്പൈ ത്രില്ലർ 'ഖുഫിയ'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു
logo
The Fourth
www.thefourthnews.in