ഔദ്യോഗിക കണക്കിനേക്കാൾ എട്ട് മടങ്ങ് അധികം; യുക്രെയ്‌നിലെ അധിനിവേശത്തിൽ മരിച്ച റഷ്യന്‍ സൈനികരുടെ എണ്ണം അരലക്ഷത്തിലേറെ

ഔദ്യോഗിക കണക്കിനേക്കാൾ എട്ട് മടങ്ങ് അധികം; യുക്രെയ്‌നിലെ അധിനിവേശത്തിൽ മരിച്ച റഷ്യന്‍ സൈനികരുടെ എണ്ണം അരലക്ഷത്തിലേറെ

യുക്രെയ്‌നിലെ അധിനിവേശം ആരംഭിച്ചശേഷം 70 പുതിയ സെമിത്തേരികളെങ്കിലും റഷ്യയില്‍ തുറന്നതായാണ് വിവരം

യുക്രെയ്‌നിലെ അധിനിവേശം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ റഷ്യന്‍ സൈന്യം നേടിട്ടത് വന്‍ ആള്‍നാശമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബിബിസി സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് റഷ്യന്‍ സൈന്യത്തിനുണ്ടായ ആള്‍നാശത്തിന്റെ കണക്ക് ചൂണ്ടിക്കാട്ടുന്നത്.

യുക്രെയ്‌നിലെ സൈനിക നടപടിയിൽ ആദ്യ വര്‍ഷത്തിലുണ്ടായതിലേക്കാള്‍ 25 ശതമാനം അധികമാണ് രണ്ടാം പകുതിയിലെ ആൾനാശം. ഫെബ്രുവരി 2022ന് ശേഷം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളാണ് ബിബിസിയും സ്വതന്ത്ര മാധ്യമ കൂട്ടായ്മയായ മീഡിയ സോണും സന്നദ്ധ പ്രവര്‍ത്തകരും പരിശോധിച്ചത്.

സെമിത്തേരികളിലെ പുതിയ കുഴിമാടങ്ങളില്‍ ആലേഖനം ചെയ്ത പേരുകള്‍, ഔദ്യോഗിക രേഖകള്‍, പത്രമങ്ങൾ മുതല്‍ സാമൂഹിക മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ഇതിനായി പരിശോധിച്ചിട്ടുണ്ട്. അധിനിവേശത്തിന്റെ രണ്ടാം വര്‍ഷത്തില്‍ മാത്രം 27,300 റഷ്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. ആകെ മരണങ്ങള്‍ അരലക്ഷത്തില്‍ കൂടുതലാണെന്ന് ബിബിസിയുള്‍പ്പെടെ ചൂണ്ടിക്കാട്ടുമ്പോള്‍ ഈ കണക്ക് ഔദ്യോഗിക രേഖകളിലേക്കാള്‍ എട്ട് മടങ്ങ് അധികമാണ്.

മരണസംഖ്യയിൽ റഷ്യന്‍ അധിനിവേശ പ്രദേശമായ ഡോണ്‍ടെസ്‌ക്, കിഴക്കന്‍ യുക്രെയ്ന്‍ പ്രദേശമായ ലുഹാന്‍ഷെക് എന്നിവിടങ്ങളിലെ മരണങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ബിബിസി പറയുന്നു. അതേസമയം, ഇക്കാലയളവില്‍ 31,000 യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കിയുടെ വാദം.

ഔദ്യോഗിക കണക്കിനേക്കാൾ എട്ട് മടങ്ങ് അധികം; യുക്രെയ്‌നിലെ അധിനിവേശത്തിൽ മരിച്ച റഷ്യന്‍ സൈനികരുടെ എണ്ണം അരലക്ഷത്തിലേറെ
ഇന്ത്യ വിരുദ്ധത ദക്ഷിണേഷ്യയിലെ പുതിയ പ്രവണത? 'ഇന്ത്യ ഔട്ട്' പ്രചാരണവുമായി ബംഗ്ലാദേശും

സൈനിക നീക്കത്തിനിടയില്‍ റഷ്യന്‍ ഭാഗത്തുണ്ടായ മരണങ്ങളെ മൂന്നായാണ് റിപ്പോര്‍ട്ട് ഭാഗിച്ചിരിക്കുന്നത്. സൈനികര്‍, ജനങ്ങള്‍ക്കിടയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍, തിരിച്ചറിയാത്തവര്‍ എന്നിങ്ങനെയാണ് വേര്‍തിരിച്ചിരിക്കുന്നത്.

കൂലിപ്പടയാളികളായ വാഗ്നര്‍ ഗ്രൂപ്പ് അംഗങ്ങളെ ഉള്‍പ്പെടെയാണ് സ്ഥിര പോരാളികള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വളണ്ടിയർമാർ, ഡ്രാഫ്റ്റീസ് (നിര്‍ബന്ധിത സൈനിക സേവനത്തിന് നിയോഗിക്കപ്പെട്ടവര്‍), ഇന്‍മേറ്റ്‌സ് എന്നിവരാണ് സിവിലിയന്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്. വാഗ്നര്‍ ഗ്രൂപ്പിന് മാത്രം 22,000ത്തോളം പേരെ നഷ്ടമായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

കുഴിമാടങ്ങള്‍ പറയുന്ന യാഥാര്‍ഥ്യം

യുക്രെയ്‌നിലെ അധിനിവേശം ആരംഭിച്ചശേഷം 70 പുതിയ സെമിത്തേരികളെങ്കിലും റഷ്യയില്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. സെമിത്തേരികള്‍ക്ക് സമാന്തരമായി കുഴിമാടങ്ങളുടെ എണ്ണവും വലിയ തോതില്‍ ഉയര്‍ന്നെന്നും സെമിത്തേരികളുടെ ആകാശ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അടയാളപ്പെടുത്തി ബിബിസി സമര്‍ത്ഥിക്കുന്നു.

ഔദ്യോഗിക കണക്കിനേക്കാൾ എട്ട് മടങ്ങ് അധികം; യുക്രെയ്‌നിലെ അധിനിവേശത്തിൽ മരിച്ച റഷ്യന്‍ സൈനികരുടെ എണ്ണം അരലക്ഷത്തിലേറെ
സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഏജൻ്റുമാരും വഴി പ്രേരണ; ദക്ഷിണേഷ്യക്കാർ റഷ്യയ്ക്ക് വേണ്ടി ആയുധമേന്തുന്നതിന് പിന്നിലെന്ത്?

തടവറയില്‍നിന്ന് യുദ്ധമുഖത്തേക്ക്

റഷ്യന്‍ സൈന്യത്തിനുവേണ്ടി കൂലിപ്പടയാളികളെ രംഗത്തിറക്കിയ വാഗ്നര്‍ ഗ്രൂപ്പാണ് റഷ്യയിലെ തടവുപുള്ളികളെ യുദ്ധമുഖത്തേക്ക് എത്തിച്ചതില്‍ പ്രമുഖര്‍. ബിബിസിയുടെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 9,000 റഷ്യന്‍ സൈനികര്‍ യുദ്ധമുഖത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 1,000 പേരെങ്കിലും സൈനിക സേവനത്തിനായി കരാര്‍ ഒപ്പുവെച്ച ദിനത്തില്‍ തന്നെ കൊല്ലപ്പെട്ടു. യുദ്ധമുഖത്തേക്ക് എത്തിയ തടവുപുള്ളികളുടെ ശരാശരി സേവനകാലം മൂന്ന് മാസത്തില്‍ താഴെയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുദ്ധരീതികളും ആയുധപരിശീലനവും അടക്കം രണ്ടാഴ്ചയില്‍ താഴെ മാത്രമാണ് തടവുകാര്‍ക്ക് യുദ്ധമുഖത്ത് എത്തുന്നതിന് മുന്‍പ് പരിശീലനം ലഭിക്കുന്നത്. ഇതുള്‍പ്പെടെ മരണസംഖ്യ ഉയരാന്‍ ഇടയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മതിയായ പരിശീലനം നല്‍കാതെ യുദ്ധമുഖത്തേക്ക് ഇറക്കിയതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in