ജിദ്ദയിലെത്തിയ എട്ടാമത്തെ ബാച്ചിനെ വി മുരളീധരൻ സ്വീകരിക്കുന്നു
ജിദ്ദയിലെത്തിയ എട്ടാമത്തെ ബാച്ചിനെ വി മുരളീധരൻ സ്വീകരിക്കുന്നു

ഓപ്പറേഷൻ കാവേരി ഊർജിതം: പത്താമത്തെ ബാച്ചും സുഡാനിൽ നിന്ന് പുറപ്പെട്ടു

ഇന്ത്യൻ നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകളും വ്യോമസേനയുടെ രണ്ട് വിമാനങ്ങളും സർവീസുകൾ നടത്തുന്നുണ്ട്

ആഭ്യന്തരയുദ്ധത്തെ തുടർന്ന് സുഡാനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ‘ഓപ്പറേഷൻ കാവേരി’ ദൗത്യം പുരോഗമിക്കുന്നു. 135 യാത്രക്കാരുമായി പത്താമത്തെ സംഘം പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. IAF C-130J വിമാനത്തിലാണ് ഇവരെ കൊണ്ടുവരുന്നത്. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഓപ്പറേഷൻ കവേരിയുടെ ഭാഗമായി ഇന്നലെ രണ്ട് വിമാനങ്ങൾ പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ജിദ്ദയിലെത്തിയ സംഘത്തെ സ്വീകരിച്ചത്. ധീരമായ രക്ഷാപ്രവർത്തനം എന്നായിരുന്നു എട്ടാമത്തെ സംഘം ജിദ്ദയിലെത്തിയപ്പോൾ വി മുരളീധരന്റെ പ്രതികരണം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്നു.

''ധീരമായ രക്ഷാപ്രവർത്തനം! 121 ഇന്ത്യക്കാരുടെ എട്ടാമത്തെ ബാച്ച് സുഡാനിലെ വാദി സെയ്ദ്‌നയിൽ നിന്ന് IAF C 130 J-ൽ ജിദ്ദയിലെത്തി. ഖാർത്തൂമിന് സമീപമായതിനാൽ ഈ ഒഴിപ്പിക്കൽ കൂടുതൽ സങ്കീർണമായിരുന്നു. നമ്മളുടെ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഈ സംഘത്തിന്റെ ഭാഗമായിരുന്നു. ഊഷ്മളമായ സ്വാഗതം''- വി മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.

ജിദ്ദയിലെത്തിയ എട്ടാമത്തെ ബാച്ചിനെ വി മുരളീധരൻ സ്വീകരിക്കുന്നു
കലാപ ഭൂമിയിൽ നിന്ന് നാടണഞ്ഞ് മലയാളികൾ; സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ കുടുംബവും തിരികെയെത്തി
ജിദ്ദയിലെത്തിയ എട്ടാമത്തെ ബാച്ചിനെ വി മുരളീധരൻ സ്വീകരിക്കുന്നു
സുഡാനിൽ നിന്നും രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി; മുംബൈയിൽ വിമാനമിറങ്ങിയത് 246 പേർ

ജിദ്ദയിലെത്തുന്ന ഇന്ത്യക്കാർക്ക് എല്ലാ സൗകര്യങ്ങളും കേന്ദ്ര സർക്കാരും ഇന്ത്യൻ എംബസിയും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകളും വ്യോമസേനയുടെ രണ്ട് വിമാനങ്ങളും സർവീസുകൾ നടത്തുന്നുണ്ട്. അതേസമയം സുഡാനിലെ സ്ഥിതി വളരെ സങ്കീർണവും കലുഷിതവുമാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ഖ്വാത്ര പറഞ്ഞു.

ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഒന്‍പത് മലയാളികള്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തി. സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്‌റെ ഭാര്യയും മകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 19 മലയാളികളടക്കം 360 പേരെയാണ് ആദ്യഘട്ടത്തിൽ, ഓപ്പറേഷന്‍ കാവേരി ദൗത്യത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സുഡാനില്‍ നിന്ന് ജിദ്ദ വഴി ഡല്‍ഹിയിലെത്തിച്ചത്. രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിൽ തുടരുകയാണ്.

logo
The Fourth
www.thefourthnews.in