ബ്രസീലിലെ ആമസോണിൽ വിമാനം തകർന്നുവീണു: രണ്ട് ജീവനക്കാർ ഉൾപ്പടെ 14 പേർ കൊല്ലപ്പെട്ടു

ബ്രസീലിലെ ആമസോണിൽ വിമാനം തകർന്നുവീണു: രണ്ട് ജീവനക്കാർ ഉൾപ്പടെ 14 പേർ കൊല്ലപ്പെട്ടു

വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല

ബ്രസീലിലെ വടക്കൻ ആമസോണിൽ വിമാനം തകര്‍ന്നുവീണ് 14 പേർ മരിച്ചു. വടക്കൻ ആമസോണിലെ മനാസിൽ നിന്ന് 400 കിലോമീറ്റർ (248 മൈൽ) അകലെയുള്ള ബാഴ്‌സലോസ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ 12 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളും ഉൾപ്പെടും. അപകടകാരണം ഉൾപ്പെടെയുള്ളവ കണ്ടെത്തേണ്ടതുണ്ട്.

ബ്രസീലിലെ ആമസോണിൽ വിമാനം തകർന്നുവീണു: രണ്ട് ജീവനക്കാർ ഉൾപ്പടെ 14 പേർ കൊല്ലപ്പെട്ടു
അമേരിക്കയില്‍ വാഹന നിർമാണക്കമ്പനികളിൽ സമരം ശക്തം; പണിമുടക്കുന്നത് ഫോര്‍ഡ് അടക്കമുള്ള കമ്പനികളിലെ 13,000 തൊഴിലാളികൾ
ബ്രസീലിലെ ആമസോണിൽ വിമാനം തകർന്നുവീണു: രണ്ട് ജീവനക്കാർ ഉൾപ്പടെ 14 പേർ കൊല്ലപ്പെട്ടു
മഹ്‌സ അമിനിയുടെ ചരമവാർഷികം: പ്രതിഷേധം ഭയന്ന് സുരക്ഷ ശക്തമാക്കി ഇറാൻ

ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ച ഇരട്ട എഞ്ചിൻ ടർബോപ്രോപ്പായ EMB-110 ആണ് അപകടത്തിൽപ്പെട്ട വിമാനം. 18 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. മനാസിൽ നിന്ന് ബാഴ്‌സലോസിലേക്ക് 90 മിനിറ്റ് നീണ്ടുനിൽക്കുന്ന യാത്രയിലായിരുന്നു വിമാനം. സ്‌പോർട്‌സ് ഫിഷിംഗിനായി ഈ മേഖലയിലേക്ക് പോകുന്ന ബ്രസീലുകാരായിരുന്നു വിമാനത്തിലെ യാത്രക്കാരെന്നാണ് എയര്‍ലൈൻ കമ്പനി പുറത്തുവിടുന്ന വിവരം.

മോശം കാലാവസ്ഥയെ തുടർന്നായിരുന്നു അപകടമെന്നാണ് പ്രാഥമിക നിഗമനം. ലാൻഡിങ്ങിന് ശ്രമിക്കുമ്പോൾ കനത്ത മഴയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബ്രസീലിലെ ആമസോണിൽ വിമാനം തകർന്നുവീണു: രണ്ട് ജീവനക്കാർ ഉൾപ്പടെ 14 പേർ കൊല്ലപ്പെട്ടു
സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് തടയണം; ട്രംപിനെതിരെ ​ഗാ​ഗ് ഓർഡർ പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂട്ടർ

"ശനിയാഴ്‌ച ബാഴ്‌സലോസിൽ വിമാനാപകടത്തിൽ മരിച്ച 12 യാത്രക്കാരുടെയും രണ്ട് ജീവനക്കാരുടെയും മരണത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ആവശ്യമായ പിന്തുണ നൽകാൻ ഞങ്ങളുടെ ടീമുകൾ ആദ്യം മുതൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും എന്റെ അനുതാപവും പ്രാർത്ഥനയും ഉണ്ട്." ആമസോൺ സ്റ്റേറ്റ് ഗവർണർ വിൽസൺ ലിമ എക്‌സിൽ കുറിച്ചു.

“ഈ ദുഷ്‌കരമായ സമയത്ത് അപകടത്തിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ സ്വകാര്യതയെ ഞങ്ങൾ ബഹുമാനിക്കുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ ആവശ്യമായ എല്ലാ വിവരങ്ങളും അപ്‌ഡേറ്റുകളും നൽകാൻ ഞങ്ങൾ തയ്യാറാണ്,” എന്നും പ്രസ്താവനയിൽ പറയുന്നു. കൊല്ലപ്പെട്ടവരിൽ യുഎസ് പൗരന്മാരുണ്ടെന്ന് ചില ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.

logo
The Fourth
www.thefourthnews.in