'എല്‍ജിബിടിക്യു വ്യക്തികളെ നിന്ദിക്കരുത്'; ഫ്രാന്‍സിസ് മാര്‍പാപ്പയോട് വിദ്യാര്‍ഥികള്‍

'എല്‍ജിബിടിക്യു വ്യക്തികളെ നിന്ദിക്കരുത്'; ഫ്രാന്‍സിസ് മാര്‍പാപ്പയോട് വിദ്യാര്‍ഥികള്‍

അടുത്തിടെ വത്തിക്കാനില്‍ നടന്ന പുരോഹിതരുടെ യോഗത്തില്‍ സ്വവര്‍ഗാനുരാഗിയായ വ്യക്തിയെ അധിക്ഷേപിച്ച് പോപ് സംസാരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇപ്പോഴത്തെ ചര്‍ച്ചയെന്നതും ശ്രദ്ധേയമാണ്

എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കെതിരെ 'നിന്ദ്യമായ ഭാഷ ഉപയോഗിക്കരുത്' എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയോട് വിദ്യാര്‍ഥികള്‍. ഫിലിപ്പിനോ കാത്തലിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയോട് എല്‍ജിബിടിക്യു വിഷയം പരാമര്‍ശിച്ചത്. വിദ്യാര്‍ഥികളുമായി ഓണ്‍ലൈനില്‍ നടത്തിയ കൂട്ടിക്കാഴ്ചയിലായിരുന്നു മാര്‍പാപ്പയോട് വിദ്യാര്‍ഥികളില്‍ ഒരാള്‍ ഇത്തരം ഒരു ആവശ്യം മുന്നോട്ടുവച്ചത്.

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ 'വലിയ വേദന' ഉണ്ടാക്കുന്നു എന്നായിരുന്നു ഫിലിപ്പിനോ കാത്തലിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ ജാക്ക് ലോറന്‍സ് അസെബെഡോ റിവേറോയുടെ പരാമര്‍ശം. എല്‍ജിബിടിക്യു വ്യക്തികള്‍ക്ക് സമൂഹത്തില്‍ ലഭിക്കേണ്ട ആദരവിനെ കുറിച്ചും മീറ്റിങ്ങില്‍ ചര്‍ച്ചയായി. എല്‍ജിബിടിക്യു വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മഴവില്‍ ബാന്‍ഡ് ധരിച്ചായിരുന്നു ജാക്ക് ലോറന്‍സ് മീറ്റിങ്ങില്‍ പങ്കെടുത്തത്.

വൈവിധ്യമാര്‍ന്ന വിഭാഗങ്ങളുമായുള്ള ബന്ധങ്ങള്‍ എന്ന വിഷയത്തിലായിരുന്നു മാര്‍പാപ്പയും വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ച

അടുത്തിടെ വത്തിക്കാനില്‍ നടന്ന പുരോഹിതരുടെ യോഗത്തില്‍ സ്വവര്‍ഗാനുരാഗിയായ വ്യക്തിയെ അധിക്ഷേപിച്ച് പോപ് സംസാരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇപ്പോഴത്തെ ചര്‍ച്ചയെന്നതും ശ്രദ്ധേയമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്കാ സര്‍വ്വകലാശാല വിദ്യാര്‍ഥികളായിരുന്നു മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. വൈവിധ്യമാര്‍ന്ന വിഭാഗങ്ങളുമായുള്ള ബന്ധങ്ങള്‍ എന്ന വിഷയത്തിലായിരുന്നു മാര്‍പാപ്പയും വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ച.

'തന്റെ ലൈംഗികത, തന്റെ സ്വവര്‍ഗ്ഗാനുരാഗം, എന്റെ ഐഡന്റിറ്റി എന്നിവ തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നായിരുന്നു അറ്റെനിയോ ഡി മനില യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി മാര്‍പ്പാപയോട് പങ്കുവച്ചത്. തന്റെ ഐഡന്റിറ്റി മൂലം പലയിടങ്ങളില്‍ നിന്നും താന്‍ താന്‍ പുറത്താക്കപ്പെടുകയും വലിയ ഭീഷണികള്‍ നേരിടുകയും ചെയ്തു എന്നും വിദ്യാര്‍ഥി വെളിപ്പെടുത്തി. വിവാഹമോചനം നിയമവിരുദ്ധമായ ലോകത്തിലെ ഏക രാജ്യമാണ് ഫിലിപ്പീന്‍സ്. റോമന്‍ കത്തോലിക്കാ സഭയുടെ ശക്തമായ എതിര്‍പ്പാണ് ഫിലിപ്പൈന്‍സിലെ ഈ നിയമത്തിന് പിന്നില്‍.

'എല്‍ജിബിടിക്യു വ്യക്തികളെ നിന്ദിക്കരുത്'; ഫ്രാന്‍സിസ് മാര്‍പാപ്പയോട് വിദ്യാര്‍ഥികള്‍
സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ മോശം പരാമര്‍ശം; മാപ്പ് പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ

എന്നാല്‍, വിദ്യാര്‍ഥി ഉയര്‍ത്തിയ വിഷയത്തെ മാര്‍പാപ്പ പ്രത്യേകമായി അഭിസംബോധന ചെയ്തില്ലെന്നതും ശ്രദ്ധേയമായി. എന്നാല്‍ മാര്‍പാപ്പയുടെ പ്രതികരണം വിവര്‍ത്തനം ചെയ്ത സന്ദേശത്തില്‍ യഥാര്‍ഥ പ്രണയത്തെ തെറ്റായ പ്രണയത്തില്‍ നിന്ന് വേര്‍തിരിക്കാന്‍ ഉപദേശിക്കുന്നതായി പരാമര്‍ശം ഉണ്ടായിരുന്നു.

നേരത്തെ, സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാരെ പൗരോഹിത്യ പരിശീലനത്തിന് അനുവദിക്കരുതെന്ന് മാര്‍പാപ്പ പറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു

'എല്‍ജിബിടിക്യു വ്യക്തികളെ നിന്ദിക്കരുത്'; ഫ്രാന്‍സിസ് മാര്‍പാപ്പയോട് വിദ്യാര്‍ഥികള്‍
'കത്തോലിക്ക പുരോഹിതര്‍ക്ക്‌ സ്വവര്‍ഗ ദമ്പതികളെ അനുഗ്രഹിക്കാം'; സുപ്രധാന തീരുമാനത്തില്‍ ഒപ്പുവച്ച് മാര്‍പാപ്പ

നേരത്തെ, സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാരെ പൗരോഹിത്യ പരിശീലനത്തിന് അനുവദിക്കരുതെന്ന് മാര്‍പാപ്പ പറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സ്വവര്‍ഗ്ഗാനുരാഗികളോട് ആദരവോടെ പെരുമാറണമെന്ന് പലപ്പോഴും പരസ്യമായി നിലപാട് എടുത്തിരുന്ന മാര്‍പാപ്പയില്‍ നിന്നും ഇത്തരം ഒരു പരാമര്‍ശം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ഞെട്ടലോടെയാണ് ലോകം നിരീക്ഷിച്ചത്. പരാമര്‍ശത്തില്‍ മാര്‍പാപ്പ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്‍ജിബിടിക്യു വിഷയങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചുവന്നിരുന്ന നിലപാട് പലപ്പോഴും ആളുകള്‍ക്കും പുരോഹിതര്‍ക്കും ഇടയില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്വവര്‍ഗ ദമ്പതികളെ അനുഗ്രഹിക്കാന്‍ പുരോഹിതന്മാര്‍ക്ക് കഴിയണമെന്ന പരാമര്‍ശമായിരുന്നു ഇതിലൊന്ന്. കടുത്ത പാരമ്പര്യവാദികളായ കത്തോലിക്കാ പുരോഹിതരില്‍ എതിര്‍പ്പ് ഉളവാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in