അമ്മ മരിച്ചത് 9/11 ആക്രമണത്തിലെന്ന് വ്യാജ ജീവചരിത്രം; റിപ്പബ്ലിക്കൻ നേതാവിനെ പുറത്താക്കി യുഎസ് ജനപ്രതിനിധി സഭ

അമ്മ മരിച്ചത് 9/11 ആക്രമണത്തിലെന്ന് വ്യാജ ജീവചരിത്രം; റിപ്പബ്ലിക്കൻ നേതാവിനെ പുറത്താക്കി യുഎസ് ജനപ്രതിനിധി സഭ

311-114 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പുറത്താക്കാനുള്ള നടപടി സഭ പൂർത്തിയാക്കിയത്. ഇത്തരത്തിൽ പുറത്താക്കപ്പെടുന്ന ആറാമത്തെ അംഗമാണ് സാന്റോസ്

പ്രചാരണ ഫണ്ട് തെറ്റായി ചെലവഴിച്ചതുള്‍പ്പെടെ ക്രിമിനൽ അഴിമതി ആരോപണങ്ങളും നേരിടുന്ന റിപ്പബ്ലിക്കൻ നേതാവ് ജോർജ് സാന്റോസിനെ അമേരിക്കൻ ജനപ്രതിനിധി സഭയിൽനിന്ന് പുറത്താക്കി. 311-114 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പുറത്താക്കാനുള്ള നടപടി സഭ പൂർത്തിയാക്കിയത്. ഇത്തരത്തിൽ പുറത്താക്കപ്പെടുന്ന ആറാമത്തെ അംഗമാണ് സാന്റോസ്.

2022 നവംബറിൽ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേർണൽ എന്നീ പത്രങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് സാന്റോസിനെ കുരുക്കിലാക്കിയത്. താൻ ജൂതവംശാനാണെന്നും വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലാണ് 'അമ്മ കൊല്ലപ്പെട്ടതെന്നും ഉൾപ്പെടെ സാന്റോസിന്റെ ജീവചരിത്രത്തിൽ ഉൾച്ചേർത്തിരിക്കുന്ന പല കാര്യങ്ങളും തെറ്റാണെന്നായിരുന്നു വാർത്ത. ജീവചരിത്രത്തിൽ പറയുന്നത് പോലെ ന്യൂയോർക്ക് സർവകലാശാലയിൽ പഠിക്കുകയോ ഗോൾഡ്‌മൻ സാക്സ് സിറ്റി ഗ്രൂപ്പിൽ ജോലിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് പ്രചാരണവേളയിൽ പറഞ്ഞ പലകാര്യങ്ങളും തെറ്റാണെന്ന് സാന്റോസ് സമ്മതിച്ചിരുന്നു.

ഒഴിവുവന്ന സാന്റോസിന്റെ സീറ്റില്‍ പ്രത്യേക തിരഞ്ഞെടുപ്പ് നടത്താന്‍ പത്ത് ദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകും

കള്ളപ്പണം വെളുപ്പിക്കൽ, പൊതുപണം മോഷ്ടിക്കൽ, പ്രചാരണ ഫണ്ട് മാറ്റിവിനിയോഗിക്കൽ തുടങ്ങി 23 കുറ്റങ്ങൾ സാന്റോസിന്റെ പേരിലുണ്ട്. ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിരുന്നു. സ്വന്തം സാമ്പത്തിക നേട്ടത്തിനായി സ്ഥാനാർത്ഥിത്വം ദുരുപയോഗം ചെയ്തുവെന്നും എത്തിക്സ് കമ്മിറ്റി കണ്ടെത്തിയിരുന്നു. പ്രചാരണ ഫണ്ട് ഉപയോഗിച്ച് ബോട്ടോക്‌സ് ചികിത്സകൾ, അശ്ലീലസാഹിത്യം ഉൾപ്പെടെയുള്ള ഉള്ളടക്കത്തിനായി ഒൺലി ഫാൻസ് എന്ന പ്ലാറ്റ്‌ഫോം ഉപയോഗിക്കുക, ന്യൂയോർക്കിലെ ഹാംപ്ടൺസ് സീസൈഡ് എൻക്ലേവിലേക്കുള്ള യാത്ര എന്നിവ നടത്തിയതായും കമ്മിറ്റി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

അമ്മ മരിച്ചത് 9/11 ആക്രമണത്തിലെന്ന് വ്യാജ ജീവചരിത്രം; റിപ്പബ്ലിക്കൻ നേതാവിനെ പുറത്താക്കി യുഎസ് ജനപ്രതിനിധി സഭ
'ചരിത്രത്തിലാദ്യം'; വിശ്വാസ വോട്ടെടുപ്പിലൂടെ അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ കെവിന്‍ മക്കാർത്തി പുറത്ത്

ഒരു കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെടാതെ പുറത്താക്കപ്പെടുന്ന ആദ്യ സഭാംഗം കൂടിയാണ് മുപ്പത്തിയഞ്ചുകാരനായ സാന്റോസ്. പുറത്താക്കാനുള്ള നടപടിക്ക് പിന്നാലെ സഭയിൽ കയ്യടികൾ ഉയർന്നിരുന്നു. ക്യാപിറ്റോൾ ഹൗസിൽനിന്ന് പുറത്തിറങ്ങിയ സാന്റോസ് 'നരക'മെന്ന് പ്രതികരിച്ചിരുന്നു. പതിനൊന്ന് മാസമാണ് സാന്റോസ് സഭയിലുണ്ടായിരുന്നത്. രണ്ട് മാസം മുൻപ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയെ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നുള്ള ആഭ്യന്തരകലാപത്തെ തുടർന്ന് പുറത്താക്കിയിരുന്നു.

അമ്മ മരിച്ചത് 9/11 ആക്രമണത്തിലെന്ന് വ്യാജ ജീവചരിത്രം; റിപ്പബ്ലിക്കൻ നേതാവിനെ പുറത്താക്കി യുഎസ് ജനപ്രതിനിധി സഭ
വി സിയെ നീക്കിയ കോടതി വിധിയും കഥയറിയാതെ ആട്ടം കാണുന്ന കോണ്‍ഗ്രസും

ഒഴിവുവന്ന സാന്റോസിന്റെ സീറ്റില്‍ പ്രത്യേക തിരഞ്ഞെടുപ്പ് നടത്താന്‍ അടുത്ത പത്ത് ദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകും. അവിടെനിന്ന് 70 മുതൽ 80 ദിവസങ്ങൾക്കകം തിരഞ്ഞെടുപ്പും നടത്തണമെന്നാണ് ചട്ടം. 2024 സെപ്റ്റംബർ ഒൻപതിനാണ് സാന്റോസിനെതിരായ ക്രിമിനൽ കേസുകളിലെ വിചാരണ ആരംഭിക്കുക.

പത്രങ്ങളിലൂടെ പുറത്തുവന്ന ആരോപണങ്ങൾക്ക് പിന്നാലെ സാന്റോസിനെ പുറത്താക്കാൻ രണ്ടുതവണ ശ്രമങ്ങൾ നടന്നിരുന്നിരുന്നു. എന്നാല്‍ പ്രതിയാണെന്ന് കണ്ടെത്താത്ത ഒരാൾക്കെതിരെ നടപടിയെടുക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഒടുവിൽ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിലെ കണ്ടെത്തലാണ് സാന്റോസിന്റെ പുറത്തേക്കുള്ള വഴി തുറന്നത്.

logo
The Fourth
www.thefourthnews.in