സിറിയയിലെ രണ്ട് കേന്ദ്രങ്ങളിലേക്ക് അമേരിക്കൻ ആക്രമണം,  ഇസ്രയേൽ- ഹമാസ് സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് ആശങ്ക

സിറിയയിലെ രണ്ട് കേന്ദ്രങ്ങളിലേക്ക് അമേരിക്കൻ ആക്രമണം, ഇസ്രയേൽ- ഹമാസ് സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് ആശങ്ക

ഈ ആഴ്ച അമേരിക്കൻ ഉദ്യോഗസ്ഥർക്കെതിരെ സിറിയയിൽ നടന്ന ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു

ഇസ്രയേൽ- ഹമാസ് സംഘർഷം പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്നുവെന്ന ആശങ്കയ്ക്കിടെ സിറിയയിൽ അമേരിക്കൻ ആക്രമണം. ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്ന കിഴക്കൻ സിറിയയിലെ രണ്ട് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. സിറിയയിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് പെൻറഗൺ അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.

നിലവിൽ 7028 പലസ്തീനികൾ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതിൽ മൂവായിരത്തിലധികം പേരും കുട്ടികളാണെന്നും റിപ്പോർട്ടുണ്ട്

"അമേരിക്ക സംഘർഷം ആഗ്രഹിക്കുന്നില്ല. എന്നാൽ യുഎസ് സേനയ്‌ക്കെതിരായ ഇറാന്റെ പിന്തുണയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല, അത് അവസാനിപ്പിക്കണം” ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിൽ പറയുന്നു. സിറിയയിൽ ഈ ആഴ്ച നടന്ന ആക്രമണത്തിൽ ഒരു യുഎസ് പൗരൻ കൊല്ലപ്പെടുകയും 21 ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒക്ടോബർ ഏഴിനുശേഷം ലെബനൻ, സിറിയ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യംവച്ച് ഇസ്രയേലും ആക്രമണം നടത്തിയിരുന്നു.

സിറിയയിലെ രണ്ട് കേന്ദ്രങ്ങളിലേക്ക് അമേരിക്കൻ ആക്രമണം,  ഇസ്രയേൽ- ഹമാസ് സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് ആശങ്ക
പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയാ മല്ലിക് അറസ്റ്റിൽ; നടപടി കഴിഞ്ഞ ദിവസം നടന്ന റെയ്ഡിന് പിന്നാലെ

അതേസമയം, പലസ്തീൻ മേഖലകളിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങൾ വർധിച്ചുവരികയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേലി സേന പുലർച്ചെ നടത്തിയ റെയ്‌ഡിൽ 19 പലസ്തീനികളെ അറസ്റ്റ് ചെയ്തു. ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങൾ പശ്ചിമേഷ്യൻ മേഖലയാകെ അസ്ഥിരമാക്കുമെന്ന് ഹമാസിന്റെ രാഷ്ട്രീയ പാർട്ടി വിഭാഗം നേതാവ് ഇസ്മായിൽ ഹനിയ മുന്നറിയിപ്പ് നൽകിയിരുന്നു.

സിറിയയിലെ രണ്ട് കേന്ദ്രങ്ങളിലേക്ക് അമേരിക്കൻ ആക്രമണം,  ഇസ്രയേൽ- ഹമാസ് സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് ആശങ്ക
ഗാസയില്‍ മരണം 7000 കടന്നു, സഹായം എത്തിക്കുന്നത് വൈകുന്ന ഓരോ നിമിഷവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് ഡബ്ല്യൂഎച്ച്ഒ

നിലവിൽ 7028 പലസ്തീനികൾ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതിൽ മൂവായിരത്തിലധികം പേരും കുട്ടികളാണെന്നും റിപ്പോർട്ടുണ്ട്. വ്യോമാക്രമണത്തിന് പുറമെ കരയാക്രമണം തുടങ്ങുമെന്ന ഭീഷണിയും ഇസ്രയേൽ നടത്തുന്നുണ്ട്. ബുധനാഴ്ച രാത്രി ഹമാസിന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങൾ കരമാർഗം ആക്രമിച്ചുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടെങ്കിലും പൂർണതോതിലുള്ള ആക്രമണം അവർ ആരംഭിച്ചിട്ടില്ല.

ബുധനാഴ്ച മാത്രം 250 വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയത്. 24 മണിക്കൂറിനിടെ 750 പേർ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ ഗാസയിൽനിന്ന് പുറത്തുവരുന്ന മരണസംഖ്യയിൽ ബൈഡൻ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കണക്ക് കൃത്യമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രതികരിച്ചു. കൂടാതെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് പലസ്തീനികളുടെ പേരുകളും ബൈഡന് മറുപടിയായി ഗാസ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in