ഇമ്രാന്‍ ജയിലില്‍, ഷെരീഫിന്റെ തിരിച്ചുവരവ്; പാകിസ്താന് തിരഞ്ഞെടുപ്പ് എന്തുകൊണ്ട് നിർണായകം?

ഇമ്രാന്‍ ജയിലില്‍, ഷെരീഫിന്റെ തിരിച്ചുവരവ്; പാകിസ്താന് തിരഞ്ഞെടുപ്പ് എന്തുകൊണ്ട് നിർണായകം?

ആണവായുധ രാഷ്ട്രത്തിന്റെ അധികാരത്തിനായുള്ള വടംവലിക്കായിരുന്നു പോയ വർഷങ്ങളില്‍ പാകിസ്താന്‍ സാക്ഷ്യം വഹിച്ചത്

241 ദശലക്ഷം ജനങ്ങള്‍ വരുന്ന പാകിസ്താന്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ്. ഒരു പ്രധാനമന്ത്രിക്ക് പോലും കാലാവധി പൂർത്തിയാക്കാനായില്ല എന്ന അപൂർവതയുടെ ചുവടുപിടിച്ചാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിനാണ് പാകിസ്താന്‍ പോളിങ് ബൂത്തിലേക്ക് കടക്കുന്നത്. വിവാദങ്ങളില്ലാതെ ഒരു തിരഞ്ഞെടുപ്പ് പോലും കടന്നുപോയിട്ടില്ല എന്ന മോശം ചരിത്രത്തിന്റെ ഭാഗമാകുകയാണ് ഇത്തവണയും രാജ്യം.

ഇത്തവണ വിവാദങ്ങള്‍ക്ക് മുകളിലും ചില കാര്യങ്ങളുണ്ട്. മുന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ ജയിലിലാണ്, സൈഫർ കേസില്‍ 10 വർഷം കൂടി ജയില്‍ ശിക്ഷയും ഇന്നലെ ലഭിച്ചു. എന്നാല്‍ പ്രവാസ ജീവിതത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിലാണ് മറ്റൊരു മുന്‍ പ്രധാനമന്ത്രിയായ നവാസ് ഷരീഫ്.

തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം

ഇന്ത്യയുമായി കാലങ്ങളായി സംഘർഷത്തില്‍ തുടരുന്ന പാകിസ്താന്‍ അതിർത്തി പങ്കിടുന്നത് ഇറാനുമായും താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനുമായാണ്. അമേരിക്കയുമായുള്ള ബന്ധമാകട്ടെ കയറിയും ഇറങ്ങിയും ഇങ്ങനെ തുടരുന്ന, ചൈനയുടെ അടുത്ത സുഹൃത്തെന്ന തലക്കെട്ടും പാകിസ്താനുണ്ട്.

ആണവായുധ രാഷ്ട്രത്തിന്റെ അധികാരത്തിനായുള്ള വടംവലിക്കായിരുന്നു പോയ വർഷങ്ങളില്‍ പാകിസ്താന്‍ സാക്ഷ്യം വഹിച്ചത്. അവസാനം തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനെ പുറത്താക്കി. 2022ല്‍ സഖ്യസർക്കാർ ഭരണത്തിലുമേറി.

ഇമ്രാന്‍ ജയിലില്‍, ഷെരീഫിന്റെ തിരിച്ചുവരവ്; പാകിസ്താന് തിരഞ്ഞെടുപ്പ് എന്തുകൊണ്ട് നിർണായകം?
ചരിത്രസ്മാരകങ്ങളടക്കം തകർന്നു; കൃഷി സ്ഥലങ്ങള്‍ ഇല്ലാതായി, പകുതിയിലധികം കെട്ടിടങ്ങളും നശിക്കപ്പെട്ട് ഗാസ

സഖ്യസർക്കാരിനും ആയുസ് അല്‍പ്പമായിരുന്നു. പകരം തിരഞ്ഞെടുക്കപ്പെടാത്ത ഒരു 'കെയർടേക്കർ' സർക്കാരായിരുന്നു അധികാരത്തിലെത്തിയത്. കഴിഞ്ഞ നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. സെന്‍സസാണ് കാലതാമസത്തിന്റെ കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.

സ്ഥിരതയാർന്ന ഒരു സർക്കാരാണ് നിലവില്‍ പാകിസ്താന് ആവശ്യം. ഇറാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമല്ല, രാജ്യത്തിന് തന്നെ നിർണായകമായ സാമ്പത്തിക സഹായങ്ങളും നിക്ഷേപങ്ങളും സുരക്ഷിതമായി മുന്നോട്ട് പോകുന്നതിനും കൃത്യമായൊരു സർക്കാർ നിലനില്‍ക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി പദത്തിലേക്ക് ലക്ഷ്യം വെക്കുന്നവരിലെ പ്രധാനികളാണ് നവാസ് ഷെരീഫ്, ഇമ്രാന്‍ ഖാന്‍, ബിലാവല്‍ ഭൂട്ടൊ സർദാരി.

നവാസ് ഷെരീഫ്
നവാസ് ഷെരീഫ്

നവാസ് ഷെരീഫ്

മൂന്ന് തവണ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് 2018ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. അഴിമതിയെ തുടർന്ന് ജയിലിലായിരുന്ന ഷെരീഫിനെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വർഷം ലണ്ടണിലായിരുന്ന ഷെരീഫ് തിരിച്ചുവരവിനൊരുങ്ങുകയാണ്.

ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് പിന്നാലെ ഷെരീഫിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ മുസ്ലിം ലീഗ് നവാസായിരുന്നു (പിഎംഎല്‍-എന്‍) നിയന്ത്രണം ഏറ്റെടുത്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഷെരീഫ് കുറ്റവിമുക്തനാക്കപ്പെട്ടതും അജീവനാന്ത വിലക്ക് ഭരണഘടനാ വിരുദ്ധമായി കണക്കാക്കപ്പെട്ടതും.

ഇമ്രാന്‍ ജയിലില്‍, ഷെരീഫിന്റെ തിരിച്ചുവരവ്; പാകിസ്താന് തിരഞ്ഞെടുപ്പ് എന്തുകൊണ്ട് നിർണായകം?
മുഴുവൻ പ്രതികൾക്കും വധശിക്ഷ: രാജീവ് ഗാന്ധി വധക്കേസ് വിധി ഓർമിപ്പിച്ച് രണ്‍ജീത് ശ്രീനിവാസന്‍ കേസ്
ഇമ്രാന്‍ ഖാന്‍
ഇമ്രാന്‍ ഖാന്‍

ഇമ്രാന്‍ ഖാന്‍

തിരഞ്ഞെടുപ്പ് സമയത്ത് അഴിക്കുള്ളിലായതുകൊണ്ട് തന്നെ ഇമ്രാന് മത്സരിക്കാനാകില്ലെന്നാണ് റിപ്പോർട്ടുകള്‍. ഇമ്രാനെ ജയിലിലടച്ചത് രാഷ്ട്രീയപ്രേരിതവും ഗൂഡാലോചനയുമാണെന്നാണ് ഇമ്രാന്‍ പക്ഷത്തിന്റെ ആരോപണം. സൈനിക മേധാവിയാണ് ഇമ്രാന് ജയിലിലേക്കുള്ള വഴിയൊരുക്കിയതെന്നും അനുയായികളുടെ ആരോപണമുണ്ട്.

പാകിസ്താന് വാഗ്ദാനങ്ങളുടെ പെരുമഴ സമ്മാനിച്ചായിരുന്നു ഇമ്രാന്‍ അധികാരത്തിലേറിയത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരോട് സന്ധിയുണ്ടാകില്ലെന്നും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നും പറഞ്ഞു.

ഇമ്രാന്‍ ജയിലില്‍, ഷെരീഫിന്റെ തിരിച്ചുവരവ്; പാകിസ്താന് തിരഞ്ഞെടുപ്പ് എന്തുകൊണ്ട് നിർണായകം?
വിദേശ വിദ്യാർഥികൾക്ക് രണ്ടുവർഷത്തേക്ക് അഡ്‌മിഷനില്ല, നിര്‍ണായക തീരുമാനവുമായി കനേഡിയൻ പ്രവിശ്യ

പക്ഷേ, ഇമ്രാന് കീഴില്‍ പാകിസ്താന്‍ സമ്പദ്‌ഘടന തകർന്നടിയുകയായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ ജയിലിലടയ്ക്കപ്പെട്ടു, ജീവിതച്ചിലവ് വർധിച്ചു, മാധ്യമ സ്വാതന്ത്ര്യം ഇല്ലാതായി, മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് രാജ്യം സാക്ഷിയായി, മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളും വർധിച്ചു.

പാകിസ്താനി താലിബാനുമായി സമാധാന കരാറിലെത്തിയതും അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണത്തെ പിന്തുണച്ചതിനും ഇമ്രാന്‍ വലിയ തോതില്‍ വിമർശിക്കപ്പെട്ടു. പാകിസ്താനിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളേയും അഫ്ഗാനിസ്താനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചത് ന്യായീകരിച്ചതുമൊക്ക ഇമ്രാന് തിരിച്ചടിയായി.

ഇമ്രാന്റെ പാർട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫിലെ ഭൂരിഭാഗം നേതാക്കളും ജയിലിലായതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ പാർട്ടി ദുർബലമാണ്. ചിഹ്നം പോലുമില്ലാതെ സ്ഥാനാർഥികള്‍ സ്വതന്ത്രരായാണ് മത്സരിക്കുന്നത്.

ബിലാവല്‍ ഭൂട്ടൊ സർദാരി
ബിലാവല്‍ ഭൂട്ടൊ സർദാരി

ബിലാവല്‍ ഭൂട്ടൊ സർദാരി

മുപ്പത്തിയഞ്ചുകാരനായ ബിലാവല്‍ ഭൂട്ടൊ പാകിസ്താന്‍ പീപ്പിള്‍സ് പാർട്ടിയുടെ (പിപിപി) തലവനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു പാർട്ടി. മുന്‍ പ്രധാനമന്ത്രി ബേനസിർ ഭൂട്ടോയുടേയും മുന്‍ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടേയും മകനാണ് ബിലാവല്‍. സഖ്യസർക്കാരില്‍ വിദേശകാര്യ മന്ത്രിയായി ബിലാവല്‍ പ്രവർത്തിച്ചിരുന്നു. ജയസാധ്യത വിദൂരമാണെങ്കിലും ഭരണസഖ്യം സൃഷ്ടിക്കുന്നതില്‍ പിപിപി നിർണായകമാകുമെന്നാണ് വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in