BUSINESS

പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കണം: 100 കോടി സമാഹരിക്കാൻ ബൈജൂസ്‌, പുതിയ ഓഹരി ഉടമകളെ കണ്ടെത്താന്‍ ശ്രമം

വെബ് ഡെസ്ക്

ചെറിയ കാലം കൊണ്ട് ആഗോള തലത്തില്‍ വിദ്യാഭ്യാസ-സാങ്കേതിക മേഖലയിലെ (എഡ്‌ടെക്) മികച്ച സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി മാറിയ ബൈജുസ് വന്‍ ധന സമാഹരണത്തിന് ഒരുങ്ങുന്നു. കമ്പനി നേരിടുന്ന പ്രതിസന്ധി നേരിടാനാണ് തിരക്കിട്ട നീക്കം. 100 കോടി രുപയോളം മുലധന സമാഹണത്തിനാണ് ബൈജുസ് പദ്ധതിയിടുന്നത്. ഇതിനായി പുതിയ ഓഹരി ഉടമകളെ കണ്ടെത്തി ചർച്ച നടത്തുകയാണ് കമ്പനിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള ഓഹരി ഉടമകൾക്കൊന്നും നൽകാത്ത മുൻഗണനയും ആനുകൂല്യങ്ങളുമാണ് ബൈജൂസ്‌ കടം വീട്ടുന്നതിനായി പുതിയ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പീക്ക് എക്സ് വി, പ്രൊസസ് എൻ വി, ചാൻ സുക്കർ ബെർഗ് എന്നീ മൂന്ന് ആഗോള നിക്ഷേപകർ കാരണം വ്യക്തമാക്കാതെ ബൈജൂസിൽ നിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് പുതിയ ഓഹരി ഉടമകളെ കണ്ടെത്താന്‍ കമ്പനി ചർച്ച നടത്തുന്നത്

അടുത്തിടെ ബൈജൂസിന്റെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ബഹുരാഷ്ട കമ്പനിയായ ഡിലോയിറ്റും പിന്മാറിയതോടെ വലിയ പ്രതിസന്ധിയായിരുന്നു കമ്പനി നേരിട്ടത്. ഇതിന് പിന്നാലെ കൂടുതല്‍ നിക്ഷേപകര്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് പുതിയ ധനസമാഹരണ മാര്‍ഗങ്ങളുമായി ബൈജൂസ് രംഗത്തെത്തുന്നത്. ഓഹരി ഉടമകളുമായുള്ള ചർച്ചയുടെ ആദ്യഘട്ടം രണ്ടാഴ്ച്ചയ്ക്കുള്ളിൽ അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പീക്ക് എക്സ് വി, പ്രൊസസ് എൻ വി, ചാൻ സുക്കർ ബെർഗ് എന്നീ മൂന്ന് ആഗോള നിക്ഷേപകർ കാരണം വ്യക്തമാക്കാതെ ബൈജൂസിൽ നിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് പുതിയ ഓഹരി ഉടമകളെ കണ്ടെത്താന്‍ കമ്പനി ചർച്ച നടത്തുന്നത്. സാമ്പത്തിക പ്രസ്താവനകളിൽ കാലതാമസം നേരിടുന്നതിനാലാണ് കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് ഓഡിറ്റർ വ്യക്തമാക്കി. എന്നാല്‍ എഡ്ടെക് വമ്പനായ ബൈജൂസ് 2022 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് സെപ്റ്റംബറോടെയും 2023ലേത് ഡിസംബറോടെയും പൂർത്തിയാക്കാമെന്ന് നിക്ഷേപകർക്ക് ഉറപ്പു നൽകി. സാമ്പത്തിക പ്രവർത്തനഫല റിപ്പോർട്ട് തയാറാക്കാൻ ചീഫ് ഫിനാൻഷ്യൽ ഓഫിസർ അജയ് ഗോയലിനെ ചുമതലപ്പെടുത്തിയതായും കമ്പനി വ്യക്തമാക്കി.

ഒരിക്കൽ ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ 22 ബില്യൺ ഡോളറിന്റെ സ്റ്റാർട്ടപ്പായിരുന്ന ബൈജൂസ് നിലനിൽപ്പിനായുള്ള നിർണായക ശ്രമത്തിലാണ്. എന്നാൽ ധനസമാഹരണത്തെക്കുറിച്ചോ നിക്ഷേപകർക്കിടയിലെ അതൃപ്തിയെക്കുറിച്ചോ പ്രതികരിക്കാൻ ബൈജൂസ് തയാറായിട്ടില്ല.

ബിഹാർ മുൻ മുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം