Silverscreen Media Inc.
Silverscreen Media Inc.
ENTERTAINMENT

'അന്ന് ആ തീരുമാനം എടുത്തിരുന്നെങ്കിൽ രജനികാന്ത് സന്യാസം സ്വീകരിക്കുമായിരുന്നു': മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

തമിഴ് സൂപ്പർസ്റ്റാർ ​രജനികാന്ത് കുടുംബവും സമ്പത്തും സിനിമയും ഉപേക്ഷിച്ച് ആത്മീയ ജീവിതം സ്വീകരിക്കാൻ തീരുമാനിച്ചിരുന്നതായി റിപ്പോർട്ട്. ഇതേ കുറിച്ച് രജനികാന്ത് ഭാര്യ ലതയുമായി കൂടിയാലോചിച്ചിരുന്നു. ആദ്യം മടിച്ചെങ്കിലും പിന്നീട് ഭർത്താവിന്റെ തീരുമാനത്തെ അവർ പിന്തുണച്ചതായും പറയപ്പെടുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ മാധ്യമപ്രവർത്തകൻ ചെയ്യരു ബാലുവാണ് വിവരങ്ങൾ പങ്കുവച്ചത്.

സിനിമയും ഇപ്പോഴുള്ള സൗകര്യങ്ങളും ഉപേക്ഷിച്ച് സന്യാസ ജീവിതത്തിലേക്ക് കടക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ഇതേകുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഒന്നുകൂടി ആലോചിച്ച് അത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കണമെന്ന് സംവിധായകൻ എസ് പി മുത്തുരാമൻ രജനികാന്തിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സിനിമാ ജീവിതം ഉപേക്ഷിച്ചാൽ ആരാധകരുടെ പ്രതികരണങ്ങൾ കൂടി കണക്കിലെടുത്താണ് താരം തീരുമാനം മാറ്റിയത്.

സിനിമ ഉപേക്ഷിക്കുന്നുവെന്ന താരത്തിന്റെ തീരുമാനത്തിന് പിന്നാലെ ആത്മഹത്യാ ഭീഷണിയുമായി ഒരു ആരാധകൻ വീട്ടിൽ എത്തിയിരുന്നെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.

നെൽസൺ ദിലീപ്കുമാർ ചിത്രം ജയിലറിലൂടെ സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയ താരം ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രം ഉൾപ്പെടെ നിരവധി പ്രോജക്ടുകളുടെ ഭാഗമാകാനുള്ള ചർച്ചയിലാണ് ഇപ്പോൾ.

വെടിനിർത്തൽ, മാനുഷിക സഹായം, ബന്ദികളെ കൈമാറൽ, പുനർ നിർമാണം; ഗാസ സമാധാന കരാറിലെ നിർദേശങ്ങളുമായി ബൈഡൻ

നെല്‍സണ്‍ മണ്ടേലയുടെ പാര്‍ട്ടിക്ക് തിരിച്ചടി; ഭൂരിപക്ഷമില്ല, ദക്ഷിണാഫ്രിക്കയില്‍ സഖ്യസര്‍ക്കാരിന് സാധ്യത

മോദിയും തിവാരിയും കങ്കണയും ഏഴാം ഘട്ടത്തിലെ പ്രമുഖർ; പോളിങ് തുടങ്ങി, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് അവസാനം

ബിജെപി വീണാല്‍ വിപണിയില്‍ എന്ത് സംഭവിക്കും?

പിച്ച് അഡലെയ്‌ഡില്‍ നിന്ന്, ആദ്യത്തെ സമ്പൂർണ മോഡുലാർ സ്റ്റേഡിയം; നാസൗ കൗണ്ടിയില്‍ ലോകകപ്പ് വേദിയൊരുങ്ങിയത് ഇങ്ങനെ