ENTERTAINMENT

നടൻ സത്യരാജിന്റെ മകൾ ദിവ്യ രാഷ്ട്രീയത്തിലേക്ക്; ഡിഎംകെയിലേക്കെന്ന് സൂചന

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടൻ സത്യരാജിന്റെ മകൾ ദിവ്യ സത്യരാജ് രാഷ്ട്രീയത്തിലേക്ക്. രാഷ്ട്രീയത്തിൽ ചേരാൻ ആഗ്രഹിക്കുന്നതായി നേരത്തെ ഒരു അഭിമുഖത്തിൽ ദിവ്യ സൂചന നൽകിയിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് സത്യരാജ്. രാഷ്ട്രീയത്തിലേക്ക് വരാനുള്ള മകളുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും ദിവ്യ കഠിനാധ്വാനിയാണെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക നീതിയോടും രാഷ്ട്രീയത്തോടുമുള്ള മമത കോളേജ് കാലത്താണ് ആരംഭിച്ചതെന്ന് ദിവ്യ പറയുന്നു. സ്വന്തം സംസ്ഥാനത്തിനും ജനങ്ങൾക്കുമായി നിസ്വാർത്ഥമായി പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും അതിനാലാണ് രാഷ്ട്രീയത്തിലേക്ക് വരാൻ തീരുമാനിച്ചതെന്നും ദിവ്യ കൂട്ടിച്ചേർത്തു.

ന്യുട്രീഷ്യനിസ്റ്റായ ദിവ്യ അടുത്തിടെയാണ് പാവപ്പെട്ടവർക്ക് സൗജന്യ പോഷകാഹാരം നൽകുന്നതിനായി മഹിൽമതി ഇയക്കം എന്ന പേരിൽ ഒരു പ്രസ്ഥാനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മിഡ് ഡേ മീൽ പരിപാടിയായ അക്ഷയപാത്രയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ദിവ്യ. ശ്രീലങ്കൻ ദ്വീപായ നെടുന്തീവിലെ തമിഴ് ജനതയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സെറൻഡിപ് എന്ന എൻജിഒയുമായും ദിവ്യ പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ നിലവിൽ ഏത് രാഷ്ട്രീയപാർട്ടിയിലാകും ദിവ്യ ചേരുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. 2019ൽ, എംഎൽഎ ആയിരുന്ന എം കെ സ്റ്റാലിനുമായി ദിവ്യ കൂടിക്കാഴ്ച നടത്തിയത് വലിയ ചർച്ചയായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൂടിക്കാഴ്ച ദിവ്യയുടെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനമാണ് എന്നായിരുന്നു അഭ്യൂഹം. എന്നാൽ ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വളരെ അടുപ്പത്തിലാണെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളിലെന്നും ദിവ്യ പിന്നീട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം മുൻനിർത്തി, ദിവ്യ ഡിഎംകെയിലേക്കായിരിക്കുമെന്നുള്ള വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും