ENTERTAINMENT

സംവിധായകനാകാനൊരുങ്ങി ബിഗ് ബോസ് താരം വിജെ അഭിഷേക്; എഡിറ്റിങ് അഭിനവ് സുന്ദർ നായക്

വെബ് ഡെസ്ക്

തമിഴിലെ ബിഗ് ബോസ് താരവും പ്രമുഖ അവതാരകനുമായ വിജെ അഭിഷേക് രാജ സംവിധായകനായി അരങ്ങേറുന്നു. ജാം ജാം എന്ന് പേരിട്ടിരിക്കുന്ന റൊമാന്റിക് ത്രില്ലർ ചിത്രത്തിലൂടെയാണ് വിജെ അഭിഷേക് സംവിധായകനായി അരങ്ങേറുന്നത്.

'റോം-കാമം' ചിത്രം എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിൽ ജാം ജാമിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ഡയറക്ടറാവുന്നത് ജീവിതത്തിലെ അടുത്ത ഏറ്റവും വലിയ ചുവടുവെയ്പ്പുകളിൽ ഒന്നാണെന്ന് അഭിഷേക് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. തന്റെ ചിത്രം ഒരു കംപ്ലീറ്റ് റൊമാന്റിക് കോമഡി ചിത്രമായിരിക്കില്ലെന്നും റൊമാൻസ് ത്രില്ലിംഗ് തരുന്ന ചിത്രമായിരിക്കുമെന്നും അഭിഷേക് രാജ പറഞ്ഞു.

തേനി ഈശ്വറാണ് ചിത്രത്തിന്റെ ക്യാമറ. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന്റെ സംവിധായകൻ അഭിനവ് സുന്ദർ നായകാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്.

'ഓ മൈ ഗോഡ്', 'ബാച്ചിലർ' എന്നീ രണ്ട് റൊമാന്റിക് ചിത്രങ്ങൾ നിർമിച്ച ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ദില്ലി ബാബുവാണ് ചിത്രം നിർമിക്കുന്നത്.

നവദേവി രാജ്കുമാർ വസ്ത്രാലങ്കാരം. അജയകൂത്തൻ, സുരൻജിയ എന്നിവരാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. പ്രദീപ് രാജ് ആണ് ചിത്രത്തിന്റെ കലാസംവിധാനം ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അഭിഷേക് മാധ്യമങ്ങളോട് പറഞ്ഞു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ