ENTERTAINMENT

'സീക്രട്ട് ഏജന്റ് ജോണ്‍' കാത്തിരിപ്പിന് വിരാമമിട്ട് വിക്രമിന്റെ ധ്രുവനച്ചത്തിരം- ട്രെയിലര്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഗൗതം വാസുദേവ് മേനോന്‍ - വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലറെത്തി. ചിത്രം പ്രഖ്യാപിച്ച് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ട്രെയ്‌ലർ എത്തുന്നത്. 'ദി ബേസ്‌മെന്റ്' എന്ന സീക്രട്ട് ഏജന്റ് ഗ്രൂപ്പിനെയും പ്രവർത്തനങ്ങളെയും ആധാരമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. 'ജോണ്‍' എന്ന സീക്രട്ട് ഏജന്റായാണ് വിക്രം ചിത്രത്തിലെത്തുന്നത്. ജയിലറിന് പിന്നാലെ ധ്രുവനച്ചത്തിരത്തിലും വില്ലനായെത്തുന്നത് വിനായകനാണ്. അടുത്ത മാസം 24 നാണ് ധ്രുവനച്ചത്തിരം പ്രദർശനത്തിനെത്തുക.

11 പേരടങ്ങുന്ന സീക്രട്ട് ഏജന്റ് ഗ്രൂപ്പാണ് 'ദി ബേസ്‌മെന്റ്'. മുംബൈ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളിലൂടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. ഗ്രൂപ്പിലെ പതിനൊന്നാമനായാണ് വിക്രം എത്തുന്നത്. ഋതു വര്‍മ്മ, സിമ്രന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. സ്‌പൈ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുക. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം. ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

സാമ്പത്തിക ബാധ്യതകൾ മൂലമാണെന്ന് സിനിമ വൈകിയതെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. മറ്റ് സിനിമകളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കിയതെന്നാണ് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ പറഞ്ഞത്.

2013 ൽ പ്രഖ്യാപിച്ച ധ്രുവനച്ചത്തിറത്തിന്റെ ചിത്രീകരണം പൂർത്തിയായതാണ് 2016 ലാണ്. 2017 ലാണ് ടീസര്‍ പുറത്തുവന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയി. പല തവണ ചിത്രത്തിന്റെ അപ്ഡേറ്റിനെക്കുറിച്ച് ആരാധകർ അന്വേഷിച്ചിരുന്നുവെങ്കിലും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. പിന്നീട് സിനിമയെ കുറിച്ച് യാതൊരുവിധ അപ്ഡേറ്റുകളും പുറത്തുവരാത്തതിനാൽ സിനിമ ഉപേക്ഷിച്ചു എന്ന് തന്നെയാണ് ആരാധകർ കരുതിയത്.

തുടര്‍ന്ന് 2022ല്‍ ചിത്രം റിലീസാകുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ സംവിധായകന്‍ അറിയിച്ചിരുന്നു. എന്നാൽ ചിത്രം വീണ്ടും നീണ്ട് പോയി. ഡബ്ബിങ്ങും മറ്റും പൂര്‍ത്തിയായ ശേഷവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകുകയായിരുന്നു. ഇതിന്റെ പേരില്‍ സംവിധായകനെതിരെ നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു.

വാങ്ക്‌ഡെയില്‍ അടിച്ചുതകര്‍ത്ത് സൂപ്പര്‍ ജയന്റ്‌സ്; മുംബൈ ഇന്ത്യന്‍സിന് പടുകൂറ്റന്‍ ലക്ഷ്യം

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക്? അന്തിമ തീരുമാനം ഐപിഎല്‍ ഫൈനലിനു ശേഷം

'അറസ്റ്റിന് മതിയായ തെളിവുണ്ടോ'? ഇ ഡിയോട് സുപ്രീംകോടതി; കെജ്‌രിവാളിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

'കെജ്‌രിവാളിനെതിരായ ബിജെപി ഗൂഢാലോചനയുടെ കരു'; സ്വാതിയെ തള്ളി എഎപി

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി