ENTERTAINMENT

മിസ്റ്ററി, ആക്ഷൻ, ക്രൈം; 'ഒ ബേബി' ട്രെയിലർ പുറത്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദിലീഷ് പോത്തൻ നായകനാകുന്ന 'ഒ ബേബി'യുടെ ട്രെയിലർ പുറത്ത്. ആക്ഷനും ആകാംഷയും നിറഞ്ഞ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള ചിത്രമാണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. ദിലീഷ് പോത്തൻ തന്നെയാണ് ചിത്രത്തിന്റെ നിർമാണം. ജൂൺ ഒൻപതിന് ചിത്രം തീയേറ്ററുകളിലെത്തും.

രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജൻ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒ ബേബി'. രഞ്ജൻ പ്രമോദ് ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. ആദ്യമായി ദിലീഷ് പോത്തൻ നായക കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയും 'ഒ ബേബി'ക്കുണ്ട്.

ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം. ഒരു കൂട്ടം പുതുമുഖ അഭിനേതാക്കൾ അണിനിരക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ദ്രജിത്ത് പൂർണിമ താര ദമ്പതികളുടെ മകൾ പ്രാർഥന ഇന്ദ്രജിത്ത് ആലപിച്ച ചിത്രത്തിലെ ഗാനം ജൂൺ1ന് റിലീസ് ചെയ്തിരുന്നു. മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഒ ബേബി. 

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ കസ്റ്റഡിയില്‍, അറസ്റ്റുണ്ടായേക്കും

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി